കൃഷിയിടത്തിൽ സെപ്റ്റിക് മാലിന്യം തള്ളിയതായി ആക്ഷേപം. മണമ്പൂരിലാണ് സംഭവം. മണമ്പൂർ ഹരി തംബുരുവിൽ ഹരിപ്രിയയുടെ കൃഷിയിടത്തിന് സമീപത്താണ് മാലിന്യം കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി സി.സി ടി.വി കാമറകൾ പരിശോധിച്ചു.
ഈ മാസം നാലിനും ഒമ്പതിനും ഇവിടെ രാത്രി 12ന് ടാങ്കർ ലോറിയിൽ മാലിന്യംകൊണ്ടുവന്ന് ഒഴുക്കിയതായി കണ്ടെത്തി. കുട്ടി കർഷകക്കുള്ള കർഷക തിലകം അവാർഡ് നേടിയ വിദ്യാർഥിയാണ് ഹരിപ്രിയ. ഹരിപ്രിയക്ക് പുരസ്കാരം നേടിക്കൊടുത്ത കൃഷിയിടത്തിലാണ് മാലിന്യം നിറഞ്ഞത്.




