തമിഴ്നാടിനെ ഓർമ്മിപ്പിക്കുന്ന കാർഷിക മനോഹാരിത: സുകുമാരൻ നായരുടെ 3 ഏക്കർ കൃഷിയിടം | Kalliyoor Agriculture Malayalam

657156565 1690111045681249 1649153367739377201 N 1 1024x576




🌿 കല്ലിയൂരിൻ്റെ കൃഷിസമൃദ്ധി 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 20

കല്ലിയൂർ പഞ്ചായത്തിലെ കോവിൽനടയിലെ മികച്ച പച്ചക്കറി കർഷകനായ ശ്രീ. സുകുമാരൻ നായരുടെ കൃഷിയിടത്തിൽ നിന്നുള്ള മനോഹരമായ കാഴ്ചകൾ.

ഏകദേശം 3 ഏക്കറോളം വിസ്തൃതിയുള്ള കൃഷിയിടത്തിൽ വിവിധങ്ങളായ പച്ചക്കറി വിളകളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന കല്ലിയൂരിലെ കർഷകർ, കേരളത്തിൻ്റെ കാർഷിക മേഖലയ്ക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്.

കൃഷിയുടെ വ്യാപ്തി കുറഞ്ഞുവരുന്ന ഇന്നത്തെ കാലത്തും, വ്യാവസായികാടിസ്ഥാനത്തിൽ കല്ലിയൂരിലെ കർഷകർ ഇന്നും കൃഷിചെയ്യുന്നു എന്നത് അഭിമാനകരമാണ്. തമിഴ്നാട്ടിലെ കാർഷിക ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കാണുവാൻ കഴിയുന്ന കാർഷിക മനോഹാരിത കല്ലിയൂരിലും നമുക്ക് കാണുവാൻ സാധിക്കും. ചന്തമുള്ള കൃഷിയിടങ്ങൾ കല്ലിയൂരിന് എന്നും ഒരു ചേലാണ്.


Leave a Comment

Your email address will not be published. Required fields are marked *