നാടൻ ബീഫ് കറി

നാടൻ ബീഫ് കറി
ആവശ്യമായവ:-
ബീഫ് – 1.5 കിലോഗ്രാം
സവാള – 4 എണ്ണം
പച്ചമുളക് – 6 എണ്ണം ( കാ‍ന്താരി 10 എണ്ണം)
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 3 ടേബിൾസ്പൂൺ
ചെറിയ ഉള്ളി – 10 എണ്ണം
തേങ്ങാക്കൊത്ത് – 1/4 കപ്പ്‌
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപ്പൊടി -11/4 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 4 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 4 ടേബിൾസ്പൂൺ
ഗരം മസാലപ്പൊടി – 2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
വെള്ളം – 1 കപ്പ്‌
ഉപ്പ് – ആവശ്യത്തിന് 
തയാറാക്കുന്ന വിധം:-
ബീഫ് ചെറിയ കഷണങ്ങളാക്കി നുറുക്കി കഴുകി എടുക്കുക. 
ഒരു പ്രഷർ കുക്കർ ചൂടാക്കി 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. തേങ്ങാ കൊത്ത് ചേർക്കുക. 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും ചേർത്ത് തേങ്ങാ കൊത്ത് വറക്കുക. ഇതിലേക്ക് ചെറിയ ഉള്ളിയും കാന്താരിയും പച്ചമുളകും ചേർത്ത് വഴറ്റുക. 
ശേഷം സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഇതിലേക്ക് ചേർക്കാം. 
മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. 
ശേഷം ബീഫും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. 5 മിനിറ്റ് മീഡിയം തീയിൽ വച്ച് വഴറ്റുക. വെള്ളം ചേർത്ത് ഇളക്കി പ്രഷർ കുക്കർ അടച്ച് 4 വിസിൽ അടിപ്പിച്ചു ബീഫ് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കുരുമുളകുപൊടിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ശേഷം ഇതു  ബീഫ് കറിയിലേക്ക് ചേർത്ത് ഇളക്കുക.
 ʙy ᴊᴏᴍy ᴍᴀᴛʜᴇᴡ

Leave a Comment

Your email address will not be published. Required fields are marked *