പച്ച ആപ്പിൾ ആരോഗ്യത്തിന് ഏറ്റവും ഫലവത്തായ പഴവർഗം

1000832162 922x1024
1000832162



പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. കുറഞ്ഞ കൊഴുപ്പ്​ ശരീരത്തിലെ മികച്ച രക്​തചംക്രമണത്തിന്​ സഹായിക്കുന്നു. രക്​തചംക്രമണം വർധിക്കുന്നത്​ ഹൃ​ദ്രോഗ, പക്ഷാഘാത സാധ്യതകൾ ഇല്ലാതാക്കുന്നു. വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ രക്​തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിൾ കഴിക്കുന്നത്​ സഹായകമാണ്​. 


ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറവാണ്,പ്രമേഹ രോഗികള്‍ക്ക് പച്ച ആപ്പിള്‍ ധൈര്യമായി കഴിക്കാം എല്ലുകളുടെ ആരോഗ്യത്തിന് ഗ്രീന്‍ ആപ്പിള്‍ ഏറെ നല്ലതാണ്. പച്ച ആപ്പിൾ കാത്സ്യത്തി​ന്‍റെ സാന്നിധ്യത്താൽ സമ്പന്നമാണ്. ആപ്പിൾ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വർധിപ്പിക്കും. വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ ഗ്രീന്‍ ആപ്പിള്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനും നല്ലതാണ്. പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ ഇവ തടയും. ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.കാരണം ഇതിൽ കൂടുതൽ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു.


Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *