കരിക്കിൻ കാമ്പിന്റെ രുചിയുള്ള വിദേശപ്പഴം; അബിയു ഇനി നിങ്ങളുടെ ടെറസ്സിലും വളർത്താം!

 

AVvXsEjOqDRCllDoDB9ATt TzI2cEcmh9p0EsIZnT2am13YfqKY 2g3LS0IL6BcDIlGqfK7 Rut2w JgAwh LeYnZ J8bF5GSrxrq2GvMqQXrCya4Bf8KNonUClH73EBuxJ7Gm QFrMQ CxD0Bqkkx9HXUAV OQPlMjpn3H452tfT1YTzwGlrE Rs XK2AJEEMo



കരിക്കിൻ കാമ്പിന്റെ രുചിയുള്ള വിദേശപ്പഴം;
അബിയു ഇനി നിങ്ങളുടെ ടെറസ്സിലും വളർത്താം!


കിലോയ്ക്ക് 300 രൂപ വരെ വില ലഭിക്കുന്ന അബിയു പഴത്തിന്റെ കൃഷിരീതികളും പരിചരണവും 🌿


🌱 വിദേശ പഴവർഗ്ഗങ്ങൾ | Abiu Fruit Farming

നല്ല കരിക്കിന്റെ കാമ്പ് അൽപം മധുരം ചേർത്തു കഴിച്ചാലോ? ഏറക്കുറെ അതേ രുചിയാണ് തെക്കേ അമേരിക്കക്കാരനായ അബിയു (Abiu) പഴത്തിനും അനുഭവപ്പെടുക. കരിക്കിൽനിന്നു കിട്ടുന്നതിനൊപ്പമോ അതിലേറെയോ മൃദുവായ കാമ്പാണ് ഇതിനുള്ളത്. ശരാശരി 300 ഗ്രാം തൂക്കമുള്ള അബിയുപഴത്തിനു മറ്റു പല വിദേശപ്പഴങ്ങളെക്കാളും മാംസളഭാഗം കൂടുതലുണ്ട്. അതിവേഗം ഫലം നൽകുന്ന ഈ വൃക്ഷം കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലും ടെറസ്സിലുമൊക്കെ അനായാസം കൃഷി ചെയ്യാവുന്നതാണ്.

നടീൽ രീതികളും വളപ്രയോഗവും 🪴

  • നന്നായി വിളഞ്ഞുപഴുത്ത പഴങ്ങളിൽനിന്നു ശേഖരിക്കുന്ന വിത്തുകൾ ഒട്ടും ഉണങ്ങാതെ 2-3 ദിവസത്തിനുള്ളിൽ തന്നെ പാകി മുളപ്പിച്ചാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്. ഇത്തരം തൈകൾ 2 മുതൽ 4 വർഷത്തിനുള്ളിൽ ഉൽപാദനം നൽകും.
  • 6 മീറ്റർ അകലത്തിൽ 60 സെൻ്റിമീറ്റർ വീതം ആഴവും വീതിയും നീളവുമുള്ള കുഴികളെടുത്ത് 10 കിലോ ജൈവവളവും മേൽമണ്ണും ചേർത്താണ് തൈ നടേണ്ടത്. ദിവസം മുഴുവൻ സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്‌ഥലമാണ് അബിയുവിനു നന്ന്.
  • 100-120 ലീറ്റർ ശേഷിയുള്ള ബാരലുകളിൽ മേൽമണ്ണും നന്നായി തയാറാക്കിയ കംപോസ്റ്റും 2:1 അനുപാതത്തിൽ നിറച്ച് ടെറസ്സിലും പോളിഹൗസിലും ഇവ വളർത്താം.
  • വിളവെടുപ്പിനു ശേഷം മരം ഒന്നിന് 10 മുതൽ 25 കിലോവരെ ജൈവവളവും 100 ഗ്രാം മഗ്നീഷ്യം സൾഫേറ്റും നൽകാം. വളപ്രയോഗത്തിനു മുൻപ് 500 ഗ്രാം ഡോളമൈറ്റ് ചേർക്കുന്നത് മണ്ണിന്റെ പുളിപ്പ് ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ 500 ഗ്രാം 10:10:10 എൻപികെ മിശ്രിതം വർഷത്തിൽ 3 തവണ നൽകുന്നത് വിളവു കൂട്ടും.

പ്രൂണിങ്ങും വിളവെടുപ്പും ✂️

  • തീവ്രമായ കൊമ്പുകോതൽ (Pruning) ആവശ്യമില്ലെങ്കിലും, മരങ്ങളെ 8 മുതൽ 12 അടിവരെ ഉയരത്തിൽ നിലനിർത്തുന്നതാണ് നല്ലത്. പഴങ്ങൾ മണ്ണിൽ മുട്ടാതിരിക്കാൻ മരത്തിന്റെ ചുവട്ടിൽനിന്ന് ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ശാഖകൾ മുറിച്ചു മാറ്റണം.
  • പൂർണമായി പഴുത്തശേഷം മാത്രം വിളവെടുക്കാൻ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം പഴങ്ങൾക്ക് കറയുടെ രുചി അനുഭവപ്പെടും.
  • നന്നായിപ്പഴുത്ത അബിയു തണുപ്പിച്ചു സൂക്ഷിക്കുന്നതാണ് ഉത്തമം; തണുപ്പിച്ച അബിയുപ്പഴം ഐസ്ക്രീം പോലെ കഴിക്കാൻ സാധിക്കും. ശീതീകരിച്ച് 14 ദിവസത്തോളവും ഇവ സൂക്ഷിച്ചുവയ്ക്കാം.
  • വിപണിയിൽ ആവശ്യക്കാർ ഏറുന്ന ഈ പഴത്തിന് കിലോയ്ക്ക് 150 മുതൽ 300 രൂപ വരെ വില ലഭിക്കാറുണ്ട്.

കീട-രോഗ നിയന്ത്രണം 🛡️

  • പൂ കൊഴിച്ചിൽ: പൂക്കൾ ധാരാളമായി ഉണ്ടാകുമെങ്കിലും കായ് പിടിക്കാതെ കൊഴിയുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. വ്യത്യസ്‌ത ഇനങ്ങളിൽപ്പെട്ട രണ്ടോ അതിൽ കൂടുതലോ മരങ്ങൾ ഒരുമിച്ച് വളർത്തുന്നത് ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. പൂക്കൾ ഉണ്ടാകുമ്പോഴുള്ള ജലദൗർലഭ്യം, അധിക നന, അമിതമായ നൈട്രജൻ വളങ്ങൾ എന്നിവയും പൂ കൊഴിച്ചിലിന് കാരണമാകും.
  • കായ്കൾ പൊട്ടിക്കീറൽ: മണ്ണിലെ കാത്സ്യം, ബോറോൺ എന്നിവയുടെ അഭാവം കായ്കൾ പൊട്ടിക്കീറുന്നതിന് ഇടയാക്കും. ഡോളമൈറ്റിന്റെ ഉപയോഗവും, സോലുബോർ (Solubor) 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കലും വഴി ഈ പ്രശ്‌നം പരിഹരിക്കാം.
  • ശൽക്കകീടം (Guava Scale): വേനൽക്കാലത്ത് സ്നോ സ്കെയിൽ എന്ന ശൽക്കകീടത്തിൻ്റെ ആക്രമണം കാണാറുണ്ട്. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൻ്റെ (CTCRI) കണ്ടുപിടിത്തമായ ‘ശ്രേയ’ പ്രയോഗിച്ച് ഇവയുടെ സംരക്ഷണകവചം അലിയിക്കുകയും, തുടർന്ന് വെർട്ടിസീലിയം (Verticillium) പ്രയോഗിച്ച് ഇവയെ ഫലപ്രദമായി നിയന്ത്രിക്കാനും സാധിക്കും.

📢 ഓൺലൈൻ പരിശീലന ക്ലാസ്സ്

ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀

  • ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
  • ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
  • ✅ തിയ്യതി: 2026 ഏപ്രിൽ 22 (ബുധനാഴ്ച)
  • ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
  • ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
  • ✅ ഫീസ്: ₹149/- മാത്രം

👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക 👈

കൂടുതൽ കാർഷിക അറിവുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group
📢 Join WhatsApp Channel

*©️Green Village Channel*

Leave a Comment

Your email address will not be published. Required fields are marked *