കുരുമുളകിലെ കൊടിയിറക്ക് : പ്രമോദ് മാധവൻ

1001054170



കുരുമുളകിൽ പുതിയ കൃഷി രീതികൾ പരീക്ഷിക്കുന്ന കാലമാണല്ലോ. ജീവനില്ലാത്ത താങ്ങുകളിൽ (Dead Standards) കുരുമുളക് പടർത്തി വളർത്തുന്നതിന്റെ സുസ്ഥിരതയുടെ കാര്യത്തിൽ കർഷകർക്കിടയിൽ രണ്ടഭിപ്രായങ്ങളുണ്ട്.



താങ്ങുമരങ്ങളും കൃഷിയും:

കാർഷിക വനവത്കരണത്തിന്റെ മഹനീയ മാതൃകയാണ് ജീവനുള്ള താങ്ങുമരങ്ങളിൽ പടർത്തുന്ന കുരുമുളക് കൃഷി. ഒരേ സമയം രണ്ട് സസ്യങ്ങൾ പരിപാലിയ്ക്കപ്പെടുന്നു. “മരമറിഞ്ഞ് കൊടിയിടണം” എന്നാണ് ഇക്കാര്യത്തിൽ നമ്മളെ നയിക്കേണ്ട ആപ്തവാക്യം.

മികച്ച താങ്ങുമരങ്ങൾ:
തെങ്ങ്, കവുങ്ങ്, ആഴാന്ത, പെരുമരം (മട്ടി), മുള്ള് മുരിക്ക്, ഡാഡാപ് (മുള്ളില്ലാത്ത മുരിക്ക്), ശീമക്കൊന്ന, കിളി മരം (കിളിഞ്ഞിൽ) എന്നിവയെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള താങ്ങ് മരങ്ങൾ തന്നെയാണ്.

എന്താണ് കൊടിയിറക്ക്?

നമ്മുടെ വെറ്റിലക്കൃഷിക്കാർ സ്ഥിരമായി ചെയ്യുന്ന കാര്യമാണ് കൊടിയിറക്ക് അല്ലെങ്കിൽ താഴ്ത്തിയിറക്ക്. കുരുമുളകിൽ തിരികൾ വീഴുന്നത് പാർശ്വ ശിഖരങ്ങളിൽ ആണല്ലോ. എത്ര കൂടുതൽ അതുണ്ടാകുന്നുവോ അത്രയും തിരികളും മണികളും വിളവും ഉണ്ടാകും.

സാധാരണ വേര് പിടിപ്പിച്ച കുരുമുളക് വള്ളികൾ നടുമ്പോൾ അവ കുത്തനെ പടർന്നു ഒരു നിശ്ചിത ഉയരത്തിൽ എത്തുമ്പോഴാണ് കൂടുതലായി വശങ്ങളിലേക്ക് കണ്ണികൾ പൊട്ടുന്നത്. ഈ പരിമിതി മറികടക്കാൻ കർഷകർ ‘കേറു തലകൾ’ (Top shoots) വേര് പിടിപ്പിച്ചു നടാറുണ്ട്.

ഒരു മീറ്ററോ അതിൽ കൂടുതലോ താങ്ങുമരത്തിൽ കയറിയ കൊടികൾ വേര് വിടുവിച്ചു താഴേക്ക് കൊണ്ട് വന്ന് ഇലകൾ നീക്കം ചെയ്ത് മണ്ണിൽ ആഴം കുറഞ്ഞ കുഴികൾ ഉണ്ടാക്കി അവിടേക്ക് പതിപ്പിച്ചു വയ്ക്കുന്നു. ഇതിലൂടെ ഓരോ മുട്ടിൽ നിന്നും വേരുകൾ ഇറങ്ങുകയും വളർച്ച വേഗത്തിലാവുകയും ചെയ്യുന്നു.

“Winners don’t do different things… They do things differently”
– പ്രമോദ് മാധവൻ
Grafting Training Kerala
🔔 UPCOMING EVENT

ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 10)

സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ പഠിക്കാം! 100% പ്രാക്ടിക്കൽ പരിശീലനം.
📅 ഫെബ്രുവരി 15 (ഞായർ) | 📍 കോട്ടക്കൽ


📝 Book Seat Now

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group


Leave a Comment

Your email address will not be published. Required fields are marked *