മിൽക്ക് ഫ്രൂട്ട് അഥവാ സ്റ്റാർ ആപ്പിൾ: കൃഷിരീതിയും ഗുണങ്ങളും | Milk Fruit (Star Apple) Farming Malayalam

1000647925 1 922x1024




1000647925
നമ്മുടെ നാട്ടിലെ സ്വർണ്ണ പത്രിയുടെ ഇലകളോട് സാമ്യമുള്ള, വളരെ മനോഹരമായ ഒരു ഫലവൃക്ഷമാണ് സ്റ്റാർ ആപ്പിൾ (Star Apple) അഥവാ മിൽക്ക് ഫ്രൂട്ട് (Milk Fruit). സപ്പോട്ടപ്പഴത്തിന്റെ കുടുംബത്തിൽപ്പെട്ട ഈ ഉഷ്ണമേഖലാ ഫലവൃക്ഷത്തിന് കയ്നിറ്റോ (Caimito) എന്നും പേരുണ്ട്.

മധ്യഅമേരിക്കയും വെസ്റ്റ് ഇൻഡീസുമാണ് മിൽക്ക് ഫ്രൂട്ടിന്റെ ജന്മദേശം. വിയറ്റ്നാമിൽ ഈ പഴം ‘വു സുവ’ (മുലപ്പാൽ) എന്നാണറിയപ്പെടുന്നത്. പാൽപ്പഴങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രമുഖ ഇനമായ ‘ലോ റെൻ മിൽക്ക്ഫ്രൂട്ട്’ വിയറ്റ്നാമിൽ നിന്നാണ് എത്തുന്നത്. ഇലകൾക്ക് ഇരട്ട നിറമായതിനാൽ പൂന്തോട്ടങ്ങളിലും ലാൻഡ്സ്കേപ്പിംഗുകളിലും ഇതിനെ ഉൾപ്പെടുത്താം.



പേരിന് പിന്നിലെ രഹസ്യവും പ്രത്യേകതകളും

മിൽക്ക് ഫ്രൂട്ട് മരം ഏകദേശം 15 മീറ്റർ വരെ ഉയരത്തിൽ വളരും. മൂക്കുമ്പോൾ പുറം തൊലിക്ക് പച്ചനിറമുള്ളതും, ഇളം പർപ്പിൾ നിറമുള്ളതുമായ രണ്ടിനങ്ങൾ സാധാരണയായി കണ്ടുവരുന്നു.

💡 പഴം മുറിക്കുമ്പോൾ പാൽ പോലുള്ള വെളുത്ത നീര് (ദ്രാവകം) കാണുന്നതിനാലാണ് ഇതിന് ‘മിൽക്ക് ഫ്രൂട്ട്’ എന്ന പേര് ലഭിച്ചത്. കൂടാതെ പഴത്തിന്റെ ഉൾക്കാമ്പിന്റെ വിന്യാസം നക്ഷത്രാകൃതിയിലായതിനാൽ ഇതിനെ ‘സ്റ്റാർ ആപ്പിൾ’ എന്നും വിളിക്കുന്നു.

തൈകൾ ഉൽപ്പാദിപ്പിക്കുന്ന രീതി

ഗ്രാഫ്റ്റിംഗ് രീതികളാണ് ഉത്തമം

വിത്തുപാകി തൈകൾ വളർത്തിയെടുക്കാമെങ്കിലും വിത്തുതൈകൾ കായ് പിടിക്കാൻ 5 മുതൽ 10 വർഷം വരെ എടുത്തേക്കാം. ചിലയവസരങ്ങളിൽ കായ്കൾ തന്നെ ഉത്പാദിപ്പിക്കാതിരിക്കാനും സാധ്യതയുണ്ട്.

  • മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ നിലനിർത്താനും വേഗത്തിൽ വിളവ് ലഭിക്കാനും ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് രീതികൾ വഴിയുള്ള തൈകൾ നടുന്നതാണ് എപ്പോഴും ഉചിതം.
  • വെനീർ ഗ്രാഫ്റ്റിങ്ങ്, ഷീൽഡ് ബഡ്ഡിങ്ങ്, എയർ ലെയറിങ്ങ് മുതലായ പ്രജനനമുറകളാണ് നഴ്സറികളിൽ സാധാരണയായി സ്വീകരിക്കുക.
  • കടുത്ത പർപ്പിൾ നിറമുള്ള ‘ഹെയ്ത്തിയൻ’ ഇനം ഒട്ടുതൈകളായി വളർത്തി വലിയ പ്രചാരം നേടിയിട്ടുണ്ട്.

കൃഷിരീതിയും വളപ്രയോഗവും

വെള്ളക്കെട്ടില്ലാത്ത സ്ഥലത്തും, ക്ഷാരസ്വഭാവമുള്ള മണ്ണിലും വളരാൻ മടിയില്ലാത്ത പാൽപ്പഴത്തിന് വേഗം വളരുന്ന പ്രകൃതമാണ്. ഒരിക്കൽ വേരുപിടിച്ചു കഴിഞ്ഞാൽ ഏത് പ്രതികൂല സാഹചര്യവും തരണം ചെയ്യാൻ ഇതിന് കഴിയും.

  • വളർച്ചയുടെ ആദ്യവർഷം ചെടി നനച്ചു വളർത്തിയാൽ നന്നായിരിക്കും. തുടർ വർഷങ്ങളിൽ ഇത് നിർബന്ധമില്ല.
  • ജൈവവളങ്ങൾക്ക് പുറമേ രാസവളപ്രയോഗവും നടത്താം. വളർച്ചയുടെ ആദ്യവർഷം മൂന്നുമാസത്തിലൊരിക്കൽ ഒരു ചെടിക്ക് 100 ഗ്രാം വീതം രാസവളമിശ്രിതം നൽകാം.
  • ഇത് ക്രമേണ വർധിപ്പിച്ച് വളർച്ചയെത്തിയ ഒരു മരത്തിന് 400-500 ഗ്രാം വരെ ചേർക്കാം. രാസവളം തുല്യ അളവുകളായി വീതിച്ച് നൽകുകയാണ് നല്ലത്.
  • ചെടികളുടെ തടത്തിൽ 20-30 സെ.മീ കനത്തിൽ പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. വളർച്ച നിയന്ത്രിച്ചു നിർത്താൻ കൃത്യമായ കൊമ്പുകോതൽ (Pruning) നടത്താം.



വിളവെടുപ്പ് (Harvesting)

പഴങ്ങൾ പഴുത്ത് കൊഴിഞ്ഞു വീഴുന്ന പതിവ് ഇതിൽ വളരെക്കുറവാണ്. വിളഞ്ഞ പഴങ്ങൾ ഞെട്ടുചേർത്ത് മുറിച്ചെടുക്കണം. മൂപ്പ് പാകമല്ലെങ്കിൽ പഴത്തിൽ കറ കാണുകയും ഭക്ഷ്യയോഗ്യമല്ലാതാവുകയും ചെയ്യും. നന്നായി പഴുത്ത പഴത്തിന്റെ തൊലിക്ക് മങ്ങിയ നിറവും തെല്ലു ഞൊറിവുകളും (ചുളിവുകൾ) വീണിട്ടുണ്ടാകും. തൊട്ടാൽ മൃദുവുമായിരിക്കും.

ഇന്ത്യൻ സാഹചര്യങ്ങളിൽ ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള വിളവെടുപ്പ് കാലത്ത് പൂർണ വളർച്ചയെത്തിയ ഒരു മരം 60 കിലോ വരെ പഴം തരും. പഴുത്ത പഴങ്ങൾ മൂന്ന് ആഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കാം.

ആരോഗ്യ ഗുണങ്ങളും ഉപയോഗങ്ങളും

പോഷകങ്ങൾ, ധാതുക്കൾ, പൊട്ടാസ്യം എന്നിവയുടെ മികച്ച സ്രോതസ്സാണ് മിൽക്ക് ഫ്രൂട്ട്.

  • പഴം തോലു പൊളിച്ച് ഉൾക്കാമ്പെടുത്തും തണുപ്പിച്ചും കഴിക്കാൻ നല്ലതാണ്. പൈനാപ്പിൾ തുടങ്ങിയ പഴങ്ങളുമായി ചേർത്ത് ഫ്രൂട്ട് സലാഡ് തയ്യാറാക്കിയാൽ വളരെ സ്വാദിഷ്ടമാണ്.
  • പാൽപ്പഴം, ഓറഞ്ച് നീരുമായി ചേർത്ത് തയ്യാറാക്കുന്ന ‘മാട്രിമോണി’ എന്ന മധുര പദാർഥം ജമൈക്കയിൽ പ്രചുര പ്രചാരം നേടിയ വിഭവമാണ്. പഴത്തിന്റെ അകക്കാമ്പ് എപ്പോഴും ഒരു സ്പൂൺ കൊണ്ട് ഇളക്കി എടുത്ത് കഴിക്കുകയാണ് അഭിലഷണീയം.
  • മരത്തിന്റെ ഇലകളും മരത്തൊലിയും കഷായം വെച്ച് ഫിലിപ്പീൻസിൽ അതിസാര ചികിത്സയിൽ ഉപയോഗിച്ചു വരുന്നു.
  • പ്രമേഹം, വാതം എന്നിവയുടെ ചികിത്സയിലും പാൽപ്പഴത്തിനുപയോഗമുണ്ട്. പഴത്തിന്റെ ആന്റി-ഓക്സിഡന്റ് (Antioxidant) സ്വഭാവം ആരോഗ്യ പരിപാലനത്തിൽ വളരെ പ്രയോജനപ്പെടുന്നു.

ഗൃഹാന്തർഭാഗങ്ങളിലെ തടിപ്പണികൾക്ക് പാൽപ്പഴമരത്തിന്റെ തടി അനുയോജ്യമാണ്. ഫർണിച്ചറുകൾ, ക്യാബിനുകൾ എന്നിവ നിർമിക്കാനുപയോഗിക്കുന്നു. മരക്കറ പശയായും ഉപയോഗപ്പെടുത്താറുണ്ട്.

Grafting Class Kerala

പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,

നല്ലയിനം ഫലവൃക്ഷത്തൈകളും വിദേശ പഴച്ചെടികളും സ്വന്തമായി ഉണ്ടാക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികൾ ഇനി നിങ്ങൾക്ക് സ്വന്തമായി പഠിക്കാം!

ഗ്രീൻ വില്ലേജ് ഒരുക്കുന്ന ‘ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്’ (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.

എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?

  • 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
  • വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
  • ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
  • സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.

എന്തൊക്കെ പഠിക്കാം?

മിൽക്ക് ഫ്രൂട്ട്, മാവ്, പ്ലാവ്, റമ്പൂട്ടാൻ, കുരുമുളക്, അവോക്കാഡോ, മാങ്കോസ്റ്റീൻ, അഡീനിയം, റോസ്, ജാതി, പേര തുടങ്ങി ഒട്ടുമിക്ക ചെടികളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.

തീയതി 2026 ഏപ്രിൽ 12 (ഞായർ)
സമയം രാവിലെ 9:00 മുതൽ 3:00 വരെ
സ്ഥലം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ – നായടിപ്പാറ റോഡ്)
ഫീസ് ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ)

⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.


ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737

ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ

കാർഷിക അറിവുകളും പുതിയ വിവരങ്ങളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകുക.

OR


Leave a Comment

Your email address will not be published. Required fields are marked *