നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ശതാവരി. ലില്ലിയേസി (Liliaceae) എന്ന സസ്യ കുടുംബത്തിൽ ഉൾപ്പെടുന്ന ശതാവരിയുടെ ശാസ്ത്രീയ നാമം ‘അസ്പരാഗസ് റസിമോസസ്’ (Asparagus racemosus) എന്നാണ്. നാരുകൾ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയതാണ് ശതാവരി കിഴങ്ങുകൾ.
ശതാവരിയുടെ ഇലയും കിഴങ്ങും ആയുർവേദ മരുന്നുകളിൽ വ്യാപകമായി ചേർക്കാറുണ്ട്. ദഹനാരോഗ്യം മെച്ചപ്പെടുത്താനും, രോഗപ്രതിരോധ ശേഷി കൂട്ടാനും, വൃക്കയുടെ ആരോഗ്യത്തിനും ശതാവരി വളരെ നല്ലതാണ്.
കേരളത്തിലെ പുരയിടങ്ങളിൽ ഇത് സാധാരണയായി കാണാറുണ്ട്. എന്നാൽ പലർക്കും തിരിച്ചറിയാൻ കഴിയാത്തതിനാൽ വെറുമൊരു കാട്ടുചെടിയാണെന്ന് തെറ്റിദ്ധരിക്കാറാണ് പതിവ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇത് കൂടുതലായി വളരുന്നത്. നേർത്ത ശാഖകൾ ഉള്ള ഇവയുടെ ഇലകൾ മുള്ളുകൾ പോലെയും പൂക്കൾ കുലകളായുമാണ് വിരിയാറ്.
(adsbygoogle = window.adsbygoogle || []).push({});
ശതാവരി കൃഷി ചെയ്യുന്ന രീതി
വിത്തുപാകലും പരിചരണവും
- അഞ്ച് സെന്റീമീറ്റർ അകലത്തിലാണ് ഇതിന്റെ വിത്തുകൾ പാകേണ്ടത്. ഒരു ദിവസം ഗോമൂത്രത്തിൽ ഇട്ടുവച്ച വിത്തുകൾ പാകിയാൽ വേഗത്തിൽ കൂടുതൽ മുളകൾ ഉണ്ടാകും.
- പാകിയശേഷം ഇതിനു മുകളിൽ നേർത്ത മണൽപാളി കൊണ്ട് മൂടണം. ഈർപ്പം നിലനിർത്താൻ കൃത്യസമയങ്ങളിൽ നനച്ചു കൊടുക്കേണ്ടതുണ്ട്. വിതച്ചു 30 ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും.
- ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാൻ ഏകദേശം ഏഴു കിലോ വിത്തുകൾ വേണ്ടിവരും.
- 45 ദിവസത്തിന് ശേഷം തൈകൾ പറിച്ചെടുത്ത് കൃഷിയിടത്തിലേക്ക് നടാം. ചെടികൾ തമ്മിൽ 15 സെന്റീമീറ്റർ അകലത്തിൽ ചാലുകൾ ഉണ്ടാക്കി വേണം നടാൻ.
- പടർന്നു വളരുന്ന സസ്യമായതിനാൽ ചെടികൾക്ക് പന്തലോ താങ്ങോ കൊടുക്കേണ്ടത് അത്യാവശ്യമാണ്.
വിളവെടുപ്പും വിപണി മൂല്യവും
നട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ ശതാവരി വിളവെടുപ്പിന് പാകമാകും. എന്നാൽ മണ്ണിന് മുകളിലുള്ള ഭാഗങ്ങൾ ഇളം മഞ്ഞനിറമാകുന്നതാണ് കിഴങ്ങുകൾ പറിച്ചെടുക്കാൻ ഏറ്റവും ഉത്തമമായ സമയം.
💰 ശതാവരിയുടെ വിപണി വില
ഉണങ്ങിയ ശതാവരി കിഴങ്ങ് 100 ഗ്രാമിന് വിപണിയിൽ ഏകദേശം 250 രൂപ മുതൽ 300 രൂപവരെയാണ് വില. ഒരു കിലോഗ്രാമിന് 1900 മുതൽ 2000 രൂപവരെയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വില.
(കിഴങ്ങിന്റെ ഗുണനിലവാരം, അത് ഉണക്കിയെടുക്കുന്ന രീതി, ബ്രാൻഡ് എന്നിവ അനുസരിച്ച് വിലയിൽ മാറ്റം വരാവുന്നതാണ്.)
(adsbygoogle = window.adsbygoogle || []).push({});
വലിയ പരിചരണങ്ങളില്ലാതെ തന്നെ മികച്ച വരുമാനം നേടാൻ സാധിക്കുന്ന ഒരു ഔഷധ വിളയാണ് ശതാവരി. നമ്മുടെ പുരയിടങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഇവ ധൈര്യമായി കൃഷി ചെയ്യാവുന്നതാണ്.

പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,
നല്ലയിനം ഫലവൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും സ്വന്തമായി ഉണ്ടാക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികൾ ഇനി നിങ്ങൾക്ക് സ്വന്തമായി പഠിക്കാം!
ഗ്രീൻ വില്ലേജ് ഒരുക്കുന്ന ‘ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്’ (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.
എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?
- ✅ 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
- ✅ വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
- ✅ ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
- ✅ സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.
എന്തൊക്കെ പഠിക്കാം?
മാവ്, പ്ലാവ്, റമ്പൂട്ടാൻ, കുരുമുളക്, അവോക്കാഡോ, മാങ്കോസ്റ്റീൻ, അഡീനിയം, റോസ്, ജാതി, പേര തുടങ്ങി ഒട്ടുമിക്ക ചെടികളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.
| തീയതി | 2026 ഏപ്രിൽ 12 (ഞായർ) |
| സമയം | രാവിലെ 9:00 മുതൽ 3:00 വരെ |
| സ്ഥലം | CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ – നായടിപ്പാറ റോഡ്) |
| ഫീസ് | ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ) |
⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.
ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737




