നടേണ്ട രീതി
വെളുത്തുള്ളി കൃഷി തുടങ്ങുമ്പോൾ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്:
- വിത്ത് തിരഞ്ഞെടുക്കൽ: നടാനായി നല്ല വലിപ്പമുള്ള വെളുത്തുള്ളി അല്ലികളാണ് ഉപയോഗിക്കേണ്ടത്.
- മണ്ണും ചട്ടിയും: വെള്ളം കെട്ടികിടക്കാത്ത വിധമുള്ള മണ്ണാണ് ഇതിന് അനുയോജ്യം. മണ്ണിൽ ആവശ്യത്തിന് ചാണകപ്പൊടി ചേർത്ത് ഇളക്കുക. ചട്ടിയിലാണ് നടുന്നതെങ്കിൽ കുറഞ്ഞത് 6 മുതൽ 8 ഇഞ്ച് വരെ ആഴം വേണം. നല്ല നീർവാഴ്‌ചയുള്ള പോട്ടിംഗ് മിക്‌സായിരിക്കണം ഉപയോഗിക്കേണ്ടത്.
- നടീൽ രീതി: അല്ലിയുടെ കൂർത്തഭാഗം മുകളിലേക്കും പരന്നഭാഗം താഴേക്കും വരുന്ന രീതിയിൽ മണ്ണിൽ ഇറക്കിവയ്‌ക്കുക. അല്ലികൾ തമ്മിൽ 4 മുതൽ 6 ഇഞ്ച് അകലമുണ്ടാകാൻ ശ്രദ്ധിക്കുക. വളരെ ആഴത്തിൽ നടാൻ പാടില്ല.
- സൂര്യപ്രകാശവും നനവും: നല്ല സൂര്യപ്രകാശം ഉള്ളിടത്തുവേണം ചട്ടി വെക്കാൻ. ആവശ്യത്തിന് മാത്രമേ നനവ് പാടുള്ളു. വെള്ളം കെട്ടിനിൽക്കാൻ അനുവദിച്ചാൽ ചെടി പെട്ടെന്ന് അഴുകാനിടയാക്കും.
പരിചരണം
നടീലിന് ശേഷം മണ്ണിൽ ഉണങ്ങിയ ഇലകളോ വൈക്കോലോ നിരത്തുന്നത് (Mulching) നനവ് നിലനിർത്താനും കളകൾ വളരുന്നത് തടയാനും സഹായിക്കുന്നു.
ചെടിയുടെ വളർച്ചയുടെ ഘട്ടത്തിൽ ചാണകപ്പൊടിക്ക് പുറമെ അൽപം കടലപ്പിണ്ണാക്ക് പുളിപ്പിച്ച് നേർപ്പിച്ച് ഒഴിക്കുന്നത് നല്ല വലിപ്പമുള്ള വെളുത്തുള്ളി വിളവ് ലഭിക്കാൻ സഹായിക്കുന്നു. വിളവെടുപ്പിന് രണ്ടാഴ്‌ചയ്‌ക്ക് മുൻപ് തന്നെ ചെടി നനയ്‌ക്കുന്നത് പൂർണമായും നിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
വിളവെടുപ്പ്
പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,
നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ നിങ്ങൾക്ക് പഠിക്കാം!
ഗ്രീൻ വില്ലേജ് ഒരുക്കുന്ന ‘ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്’ (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.
എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?
- ✅ 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
- ✅ വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
- ✅ ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
- ✅ സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.
എന്തൊക്കെ പഠിക്കാം?
മാവ്, പ്ലാവ്, ജാതി, പേര, സപ്പോട്ട തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.
| തീയതി | 2026 ഏപ്രിൽ 12 (ഞായർ) |
| സമയം | രാവിലെ 9:00 മുതൽ 3:00 വരെ |
| സ്ഥലം | CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ – നായടിപ്പാറ റോഡ്) |
| ഫീസ് | ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ) |
⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.
ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737
ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ
കാർഷിക അറിവുകളും പുതിയ വിവരങ്ങളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകുക.
OR


