സദ്യ സ്റ്റൈൽ മധുരപ്പച്ചടി | Sadya Style Madhurapachadi

സദ്യ സ്റ്റൈൽ മധുരപ്പച്ചടി.!! കഴിച്ചാലും കഴിച്ചാലും മതിവരില്ല; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ 

.
.
.ചേരുവകൾ 

പൈനാപ്പിൾ
മുളക്പൊടി
മഞ്ഞൾപൊടി
ഉപ്പ് 
ചെറിയ പഴം
കറിവേപ്പില

തയ്യാറാക്കുന്ന വിധം 

ഒരു പൈനാപ്പിൾ തൊലികളഞ്ഞ് ചെറുതായി കഷണങ്ങളാക്കി അര ടീസ്‌പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, കുറച്ച വെള്ളം, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കുയുക. കുക്കർ വെച്ച് ചെറുതീയിൽ 4വിസിൽ ആയാൽ ഓഫ് ചെയ്യുക. ശേഷം കുക്കർ തുറന്ന് അത് ഒരു കലചട്ടിയിലേക്ക് മാറ്റി ചെറിയ പഴം, കുറച്ച് ചൂടുവെള്ളം, കറിവേപ്പില എന്നിവ ചേർത്തിളക്കി 5 മിനിറ്റോളം വേവിക്കുക. ഇതേസമയം ഇതിലേക്കാവശ്യമായ തേങ്ങയുടെ അരപ്പ് റെഡിയാക്കാം. അതിനായി ആവശ്യത്തിന് തേങ്ങ , 2പച്ചമുളക്, കാൽടീസ്പൂൺ ചെറിയ ജീരകം, 3റ്റേബിൾസ്‌പൂൺ തൈര്, അരടീസ്പൂൺ കടുക് എന്നിവ ചേർത്ത് അരച്ചെടുക്കുക. വേവിച്ച് വച്ച പച്ചടിക്കൂട്ടിലേക്ക് 15കറുത്ത മുന്തിരി ചേർക്കുക. എന്നിട്ട് അരച്ചുവച്ച തേങ്ങാക്കൂട്ട് ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം 5റ്റേബിൾസ്‌പൂൺ തൈര് ഒരു മിക്സിയിൽ പതിയെ വിപ്പ് ചെയ്തെടുക്കുക. ഇനി തിളച് ച്കൊണ്ടിരിക്കുന്ന പച്ചടിയിലേക്ക് 2ടേബിൾസ്പൂൺ പഞ്ചസാരയും വിപ്പ് ചെയ്ത തൈരും ചേർത്തിളക്കി തീ ഓഫ് ചെയ്യുക. പച്ചടി വറവിടാനായി ഒരു പാത്രം വെക്കുക. അതിലേക്ക് 3റ്റേബിൾസ്‌പൂൺ വെളിച്ചെണ്ണയും അര ടീസ്‌പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. നാല് വറ്റൽ മുളക്, കറിവേപ്പില എന്നിവയും ചേർത്തിളക്കി മധുര പച്ചടിയിലേക്ക് ഒഴിച്ച് ഇളക്കി മിക്സ് ചെയ്യുക. 

IMG 20240826 WA0102(1)


Leave a Comment

Your email address will not be published. Required fields are marked *