സ്വയം നടന്നു പരാഗണം നടത്തുന്ന ചെടിയെക്കുറിച്ച് അറിഞ്ഞാലോ😱
സാധാരണയിൽ നിന്ന് വ്യത്യസ്തമായി പരാഗണം നടത്തുന്ന വൈൽഡ് ഓട്സ് ചെടികളെ കുറിച്ച് .
ചെടികൾ പരാഗണം നടത്തുന്നത് എങ്ങനെ എന്ന് നമുക്കറിയാം.
എന്നാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി പരാഗണം നടത്തുന്ന ഒരു ചെടിയെ കുറിച്ചാണ് പരിചയപെടുത്തുന്നത്.
കാറ്റിലൂടെ പറന്നും, വെള്ളത്തിലൂടെ ഒഴുകിയും, ശലഭങ്ങളിലൂടെയും, പക്ഷികളിലൂടെയും, പരാഗണം നടത്തുന്ന ചെടികളെ നമുക്ക് സുപരിചിതമാണ്. എന്നാൽ സ്വയം നടന്ന് പരാഗണം നടത്തുന്ന ചെടികളെക്കുറിച്ച് അറിഞ്ഞാലോ
കാലുകൾക്ക് സമാനമായ രോമങ്ങൾ ഉപയോഗിച്ച് കിലോമീറ്ററുകൾ താണ്ടിയാണ് വൈൽഡ് ഓട്സ് ചെടികൾ പരാഗണം നടത്തുന്നത്. മാതൃസസ്യത്തിൽ നിന്ന് വേർപിരിഞ്ഞ് തനിയെ നടക്കാൻ ഉള്ള ശ്രമം തുടങ്ങും. പുല്ലു വർഗ്ഗത്തിൽ പെട്ട വൈൽഡ് ഓട്സ് കൂടുതലായും യൂറോപ്പിലും വടക്കൻ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഉണ്ടാകുന്നത്. സാധാരണ ഓട്സ് കഴിക്കുന്നത് പോലെ ഇവയും ഉപയോഗിക്കാം.
