Uncategorized

വേനൽച്ചൂടിൽ നിന്നും വിളകളെ സംരക്ഷിക്കാം; കാർഷിക സർവ്വകലാശാലയുടെ ഈ ആഴ്ചത്തെ നിർദ്ദേശങ്ങൾ| KAU Agricultural Advisory Malayalam |

 

AVvXsEgsaheKelxcJpN1bgj KcXMl8XE47jR Ixsz 7OeHEgjJ4YQ71mZ3admDK3skD0f PWq2 FB O5NfTa5g9psXLDK8O9HACEtWMjLqiRCx5WlBaIG7DDRdv74ue8qkXbJrpaJzIbVz9a9S5m22x0BtySP2bJkzvp KNQ0lgwsdP0fZhiiiDQ5nVLGkWuRks16000


വേനൽച്ചൂടിൽ നിന്നും വിളകളെ സംരക്ഷിക്കാം; കാർഷിക സർവ്വകലാശാലയുടെ പുതിയ നിർദ്ദേശങ്ങൾ ഇതാ

തെങ്ങിൻ തൈകൾ നടാനും വാഴയിലെ തടപ്പുഴുവിനെ പ്രതിരോധിക്കാനും ചെയ്യേണ്ട കാര്യങ്ങൾ

വിളപരിപാലനം | KAU Agricultural Advisory

വേനൽമഴ ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന വിളപരിപാലന മാർഗ്ഗങ്ങൾ കേരള കാർഷിക സർവ്വകലാശാല (KAU) പുറത്തുവിട്ടു. തെങ്ങ്, വാഴ, കശുമാവ്, മരച്ചീനി തുടങ്ങിയ വിളകളിലെ പുതിയ കൃഷിരീതികളും, വേനൽച്ചൂടിൽ നിന്നും ജാതി, കുരുമുളക്, കമുക് എന്നിവയെ സംരക്ഷിക്കാനുള്ള വഴികളും താഴെ പറയുന്നു.

1. തെങ്ങിൻ തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടവ

വേനൽമഴ നന്നായി കിട്ടിയ സ്ഥലങ്ങളിൽ തെങ്ങിൻ തൈ നടാൻ പറ്റിയ സമയമാണിപ്പോൾ.

  • തെങ്ങുകൾ തമ്മിൽ 7.5 മുതൽ 9 മീറ്റർ ഇടയകലം നൽകി ഒരേക്കറിൽ 70 തൈകൾ വരെ നടാം.
  • 9-12 മാസം പ്രായമുള്ള, 6-8 ഓലകളുള്ള, കടയ്ക്ക് 10-12 സെ.മീ ചുറ്റളവുള്ള തൈകൾ തിരഞ്ഞെടുക്കുക.
  • നേരത്തെ മുളച്ചതും ഓലക്കാൽ വിരിഞ്ഞതുമായ തൈകളാണ് കൂടുതൽ നല്ലത്.
  • ഒരു മീറ്റർ ആഴവും വീതിയുമുള്ള കുഴിയെടുത്ത്, മൂന്നിലൊന്ന് ഭാഗം മേൽമണ്ണ് നിറച്ച് കൂനകൂട്ടിയ ശേഷം അതിൽ തൈ നടാം.
  • തൊണ്ട് മാത്രം മണ്ണിനടിയിലാകാൻ ശ്രദ്ധിക്കുക.
  • ഒഴുക്കുവെള്ളം കുഴിയിൽ ഇറങ്ങി വെള്ളം കെട്ടിനിന്ന് തൈ നശിച്ചു പോകാതിരിക്കാൻ കുഴിക്കു ചുറ്റും മണ്ണ് വെട്ടിക്കൂട്ടി വരമ്പ് ഉറപ്പിക്കണം.

2. വാഴയിലെ തടപ്പുഴു നിയന്ത്രണം

വാഴയിൽ തടപ്പുഴുവിൻ്റെ ആക്രമണം രൂക്ഷമാകുന്ന സമയമാണിത്,വാഴത്തടയിൽ ചെളി പുരട്ടുന്നതും തോട്ടം വൃത്തിയായി സൂക്ഷിക്കുന്നതും പ്രധാനമാണ്

  • ജൈവക്കെണി: 60 സെൻ്റിമീറ്റർ നീളത്തിൽ മുറിച്ച വാഴത്തട രണ്ടായി പിളർന്ന് അതിൽ ബിവേറിയ ബാസിയാന എന്ന മിത്ര കുമിൾ (30 ഗ്രാം/ലിറ്റർ) വിതറുകയോ തളിക്കുകയോ ചെയ്ത ശേഷം തോട്ടത്തിൽ വെക്കുക,ഒരേക്കറിൽ 40 എണ്ണം വെക്കാം
  • ആക്രമണം രൂക്ഷമാണെങ്കിൽ മാത്രം ക്ലോർപ്പെറിഫോസ് (2 ml/ലിറ്റർ) ഇലക്കവിളുകളിൽ തളിക്കുക

3. വേനൽച്ചൂടിൽ വിളകളെ സംരക്ഷിക്കാൻ

കമുക് (Arecanut): സൂര്യപ്രകാശം നേരിട്ട് തട്ടുന്ന തടികളിൽ കുമ്മായം പൂശുക

തൈകൾക്ക് തണൽ നൽകുകയും തടങ്ങളിൽ പുതയിടുകയും ചെയ്യുക

കുരുമുളക് (Pepper): ആഴ്ചയിലുള്ള ജലസേചനം, പുതയിടൽ എന്നിവ ഉറപ്പാക്കുക. കൊടികൾക്ക് തണൽ നൽകുക

ജാതി (Nutmeg): കായ് വാടി വീഴുന്നത് ജല ദൗർലഭ്യത്തിന്റെ ലക്ഷണമാണ്, അതിനാൽ നന നിർബന്ധമാക്കുക

സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം/ലിറ്റർ) തളിക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ സഹായിക്കും


കായ്കൊഴിച്ചിലും കുമിൾ രോഗങ്ങളും തടയാൻ സ്യൂഡോമോണാസ് ഫ്ളൂറാസൻസ് (20 ഗ്രാം/ലിറ്റർ) തളിക്കുക (ഇത് 20 ഗ്രാം ചാണകം കലക്കിയ വെള്ളത്തിന്റെ തെളിയിൽ ചേർത്ത് തളിക്കുന്നത് കൂടുതൽ ഫലപ്രദമാണ്

4. മറ്റ് കൃഷിപ്പണികളും മീലിമൂട്ട നിയന്ത്രണവും

  • മരച്ചീനി: തണ്ടുകൾ നടാൻ സമയമായി
  • 15-20 സെ.മീ നീളമുള്ള കമ്പുകൾ 3 അടി അകലത്തിൽ നടാം (ശാഖകളില്ലാത്തവയ്ക്ക് 2.5 അടി മതി
  • കശുമാവ്: മാടക്കത്തറ 1, 2, ശ്രീ, കനക, ധന തുടങ്ങിയ മികച്ച ഒട്ടുതൈകൾ നടാവുന്നതാണ്
  • മീലിമൂട്ട / ശല്ക്ക കീടങ്ങൾ: വേനലിൽ ഇവയുടെ ശല്യം കൂടുതലാണ്
  • 5 ഗ്രാം ബാർസോപ്പ് ചെറുചൂടുവെള്ളത്തിൽ ലയിപ്പിച്ച് അതിൽ ‘വെർട്ടിസീലിയം ലക്കാനി’ (10-15 ഗ്രാം/ലിറ്റർ) ചേർത്ത് ആഴ്ചയിലൊരിക്കൽ തളിക്കുക

കൂടുതൽ കാർഷിക അറിവുകൾ നേടാൻ

ഏറ്റവും പുതിയ കാർഷിക വാർത്തകളും കൃഷിരീതികളും നിങ്ങളുടെ ഫോണിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലോ ചാനലിലോ ജോയിൻ ചെയ്യുക.


📢 Follow our
WhatsApp Channel

OR


Join WhatsApp
Group


കാർഷിക വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുക.
കൂടുതൽ അറിവുകൾക്കായി ഞങ്ങളോടൊപ്പം ചേരുക.

Leave a Reply

Your email address will not be published. Required fields are marked *