തിരുവരമ്പ് മാമ്പഴം
തിരുവനന്തപുരം കന്യാകുമാരി ബോർഡർ നിന്നും കണ്ടെത്തിയ ഒരു അപൂർവ്വ ഇനം മാമ്പഴം. ഈ മാവ് നിൽക്കുന്നത് തമിഴ് നാട്ടിലെ കന്യാകുമാരിയിൽ ആകുന്നു. കണ്ണിമാങ്ങാ പരുവത്തിൽ ഇതിന്റെ നിറം പിങ്ക് ആയിരിക്കും. മാങ്ങാ മൂത്തു തുടങ്ങുമ്പോൾ ഈ പിങ്ക് മാറി മഞ്ഞ നിറത്തിലേയ്ക്ക് മാറും. പിങ്ക് നിറം മഞ്ഞയിൽ ചെറിയ ചെറിയ കുത്തുകൾ മാത്രം ആയി അവശേഷിക്കുന്നു. ഈ മാവിന്റെ മാതൃവൃക്ഷം വളരെ ഉയരം കുറഞ്ഞു കാണപ്പെടുന്നു. ഒരു വീടിനു മുന്നിൽ അലങ്കാര വൃക്ഷം ആയി വളർത്താൻ ഈ മാവ് തിരഞ്ഞു എടുക്കാം. മാമ്പഴം കൂടിയ തൂക്കം 100ഗ്രാം വരും. മാമ്പഴം നല്ല രുചികരമായ മധുരം ആണ്. വിത്തുകൾ ബഹുഭ്രൂണം ആകുന്നു. ഈ വർഷം വിത്തുകൾ കൂടുതൽ ശേഖരിക്കുവാൻ സാധിച്ചിട്ടില്ല.
വീട്ടുകാർ വിളിക്കുന്ന പേര് ആണ് തിരുവരമ്പ് മാവ്.
