മത്തി മുളകിട്ടത് | Sardinia Curry

മത്തി മുളകിട്ടത് Sardinia കറി


ചേരുവകൾ 
മത്തി : 15 എണ്ണം
ഇഞ്ചി : ചെറിയ കഷണം
വെളുത്തുള്ളി : 8 അല്ലി
കൊച്ചുള്ളി : 12 എണ്ണം
പച്ചമുളക് : 2 എണ്ണം
കറിവേപ്പില : 2 തണ്ട്
മഞ്ഞൾപൊടി : 1/4 സ്പൂൺ
മുളകുപൊടി : 2 1/2 സ്പൂൺ
കുരുമുളകുപൊടി : 1/2 സ്പൂൺ
ഉലുവപ്പൊടി : 1/4 സ്പൂൺ
തക്കാളി : 1 എണ്ണം
പുളി : 4 കഷണം
ഉപ്പ് : പാകത്തിന്
വെള്ളം : 1 കപ്പ്‌
പാകം ചെയ്യുന്ന വിധം
മൺചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം.
ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി, കൊച്ചുള്ളി എന്നിവ ചെറുതായി ചതച്ച് ഇട്ട് വയറ്റാം.
ഇതിലേക്ക് പച്ചമുളക്, ഒരു തണ്ട് കറിവേപ്പില ഇവ ഇട്ട് വയറ്റി എടുക്കാം.
ഉള്ളി നല്ലപോലെ വയറ്റിയ ശേഷം മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉലുവപ്പൊടി ഇത്രയും ചേർത്ത് നല്ലതുപോലെ വയറ്റാം.
വയറ്റിയതിലേക്ക് തക്കാളി ചേർത്ത് ഇളക്കാം.
വെള്ളത്തിൽ ഇട്ട് കുതിർത്ത പുളി കൂടി ചേർത്ത് വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്ത് അടച്ച് വച്ച് അരപ്പ് നല്ലപോലെ തിളപ്പിക്കാം.
അരപ്പ് നല്ലപോലെ തിളച്ച ശേഷം മീൻ കഷണങ്ങൾ ഇട്ട് കൊടുക്കാം.
നല്ലപോലെ ഇളക്കിയതിനു ശേഷം അടച്ച് വേവിക്കാം.
മീൻ തിളച്ച് വരുമ്പോൾ തവി ഉപയോഗിക്കാതെ കറി ഒന്ന് ചുറ്റിച്ചു കൊടുക്കാം.
മീൻ കറി കുറുകി വരുമ്പോൾ ഒരു തണ്ട് കറിവേപ്പില ഇട്ട് കൊടുക്കാം

Leave a Comment

Your email address will not be published. Required fields are marked *