Uncategorized

കേരള പൊറോട്ട | Porata

കേരള പൊറോട്ട

ആവശ്യമുള്ള സാധനങ്ങള്‍..
… മൈദ -2 കപ്പ്
ഉപ്പ് -അര ടേബിള്‍ സ്പൂണ്‍
വെള്ളം -മുക്കാല്‍ കപ്പ്
സോഡാപൊടി ഒരു നുള്ള്..
മുട്ട 1 എണ്ണം.
എണ്ണ -1 ടേബിള്‍ സ്പൂണ്‍.(കുഴക്കുവാന്‍ മാത്രം..
പരത്താന്‍ 3 ടേബിള്‍ സ്പൂണ്‍ വേറെയും.(നാട്ടില്‍ വെളിച്ചെണ്ണയാണു ഉപയോഗിക്കാറ് പതിവ്..ഇവിടെ സണ്‍ ഫ്ലവര്‍ ഓയില്‍ മറ്റു കുക്കിംഗ് ഓയിലും ഉപയോഗിക്കാറുണ്ട്..കാരണം നമ്മള്‍ പ്രവാസികളാണ്..
(കിച്ചനില്‍ പ്രവാസികള്‍ക്ക് എന്തും ആവാലോ…ഹല്ല പിന്നെ.)
വെള്ളവും ഉപ്പും മുട്ടയും എണ്ണയും ഒഴിച്ച് മൈദ ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.ഇത് ആറായിട്ട് ഉരുട്ടിയെടുക്കുക….ഒന്നര മണിക്കൂര്‍ അങ്ങനെ വെക്കുക..കുങ്കുമപ്പൂവ് സീരിയല്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും അര മണിക്കൂര്‍ വെക്കുക..
ശേഷം ഇവ പരത്തി വളരെ നേര്‍ത്ത രീതിയിലാക്കുക..ഇവിടെയാണു പണ്ടു പറഞ്ഞ ആ വീശല്‍ (വലിയ ടേബിളില്‍ എണ്ണ പുരട്ടി അതില്‍ വീശിയടിക്കണം.).ഇത് വിശറി പോലെ മടക്കി വട്ടത്തില്‍ ചുറ്റി ബലം പ്രയോഗിക്കാതെ ഒരു
സൈഡ് മാത്രം പരത്തുക.ഇത് ചൂടായ ദോശക്കല്ലിലിട്ടു ഒരു വശം മൂക്കുമ്പോള്‍ തിരിച്ചിട്ട് എണ്ണയൊഴിച്ച് ചുട്ടെടുക്കുക……വെന്തതിനു ശേഷം വീണ്ടും ഒന്നു അടിച്ചൊതുക്കുക…ഇത്തിരി കൂടി സോഫ്റ്റ് ആയിക്കിട്ടും…
IMG 20240824 WA0072


Leave a Reply

Your email address will not be published. Required fields are marked *