(No Title)

ചെറുപയര്‍ ശീല മാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങൾ

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ, പ്രത്യേകിച്ചും ചെറുപയർ. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയർ. ആരോഗ്യത്തിന് വേറെ എവിടേയും പോകേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ എത്തിയാല്‍ മതിയാകും. കാരണം ആരോഗ്യവും അനാരോഗ്യവും പ്രധാനമായും ഭക്ഷണത്തിന്റെ അടിസ്ഥാനമാണെന്നു വേണം, പറയാന്‍. ഭക്ഷണം മാത്രമല്ല, വ്യായാമവും ആരോഗ്യപരമായ ശീലങ്ങളുമെല്ലാം ഇതില്‍ പെടുന്നു.
പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.
ദിവസവും ഒരു പിടി ചെറുപയര്‍ മുളപ്പിച്ചത് ഭക്ഷണത്തില്‍ ശീലമാക്കി നോക്കൂ. ഇത് വേവിച്ചോ അല്ലാതെയോ ആകാം. വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഇതുപോലെ മുളപ്പിച്ചു കഴിച്ചാലും.
ചെറുപയര്‍ ശീലമാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങൾ:
പ്രോട്ടീന്‍
മുളപ്പിച്ചതും അല്ലാതെയുമായ ചെറുപയര്‍ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്. വെജിറ്റേറിയന്‍ ഭക്ഷണപ്രിയര്‍ക്കു പ്രത്യേകിച്ചും. പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു മതിയാകും.
രോഗപ്രതിരോധ ശേഷി
ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ചെറുപയര്‍. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്. പ്രതിരോധ ശേഷി വന്നാല്‍ തന്നെ പല രോഗങ്ങളും അകന്നു നില്‍ക്കും.

Leave a Comment

Your email address will not be published. Required fields are marked *