Uncategorized

പിസ്ത കഴിച്ചാൽ എന്തൊക്കെയാണ് ഗുണങ്ങൾ😍😍😍

 

പിസ്ത ഷേക്ക്, ചോക്ക്ളേറ്റ്, ഐസ്ക്രീം അങ്ങനെ  പിസ്ത എന്നത് ഒഴിച്ച് കൂടാനാവാത്ത ഒരു ഗംഭീര ഐറ്റമാണ്. ലോകത്തിൻറെ എല്ലാ ഭാഗത്തും പിസ്ത ലഭ്യമാണ് എന്ന് മാത്രമല്ല പിസ്തക്ക് ഗുണങ്ങളും ഏറെയാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് പകരമായോ വൈകീട്ട് ചായക്കൊപ്പമായോ അങ്ങിനെ എങ്ങിനെയായാലും കഴിക്കാൻ പറ്റുന്നതും അത് കൊണ്ട് ഗുണമുണ്ടാകുന്നതുമായ ഒന്നാണിത്.

എന്താണ് പിസ്ത കൊണ്ടുള്ള ഗുണങ്ങൾ

പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള മറ്റ് ലഘുഭക്ഷണങ്ങൾക്ക് ഇത് ഒരു മികച്ച ബദലാണ്. ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ സമീകൃത ഉറവിടം എന്ന് വേണമെങ്കിൽ പിസ്തയെ വിളിക്കാം.  അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും എന്ന് ചുരുക്കം.

നിങ്ങൾ ഒരു വെജിറ്റേറിയൻ ആണെങ്കിൽ പ്രോട്ടീൻ ഓപ്ഷനുകൾക്കായി വിഷമിക്കേണ്ട, കാരണം കാലിഫോർണിയ പിസ്ത (മറ്റൊരു വകഭേദം) നിങ്ങളുടെ ഓപ്ഷനാക്കാം. ഉയർന്ന അളവിലുള്ള പ്രോട്ടീന് പേരുകേട്ട പിസ്തയാണിത്. കൂടുതൽ മാംസമില്ലാത്തതും എന്നാൽ വെജിറ്റേറിയനായ ഒരാൾക്ക്  അനുയോജ്യമായ ഒരു പ്രോട്ടീൻ സപ്ലിമെന്റായും ഇത് പ്രവർത്തിക്കുന്നു.

ശരീരത്തിൽ ഫൈബറിൻറെ അളവ് വർധിപ്പിക്കാൻ ഏറ്റവും മികച്ച ഓപ്ഷൻ പിസ്ത തന്നെ, മലബന്ധം, മികച്ച ദഹനം എന്നിവക്കെല്ലാം സഹായിക്കുന്നത് പിസ്തയാണ്.

.  വെറുതേ ഒരു പിസ്ത വായിലിട്ട് തിന്നുക സംഭവം കൂൾ ജോലിയോ, ജീവിതമോ അങ്ങിനെ സമ്മർദ്ദത്തിലാക്കുന്ന എന്ത് കാര്യവുമാകട്ടെ പതിയെ അതങ്ങ് കുറയും എന്നും ചില പഠനങ്ങൾ പറയുന്നു.

പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. കാത്സ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് പിസ്ത.

പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തും. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിർത്താനും ഏറെ നല്ലതാണ് പിസ്ത. പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത നല്ലതാണ്.

ഗർഭകാലത്ത്  നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. പ്രോട്ടീന്റെ കലവറയാണ് പിസ്ത.​ ഗർഭിണികൾ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ​ഗർഭകാലത്ത് പ്രമേ​ഹം വരാതിരിക്കാനും പിസ്തയിലെ ചില ഘടങ്ങകങ്ങൾ സ​ഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. പിസ്ത പാലിൽ ചേർത്ത് വേണമെങ്കിലും കുടിക്കാവുന്നതാണെന്ന് വിദ​ഗ്ധർ പറയുന്നു.

പിസ്തയിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നത് കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കണ്ണുകളെ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന കരോട്ടിനോയിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പിസ്റ്റാസിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും കണ്ണുകൾക്ക് മികച്ച ആന്റിഓക്‌സിഡന്റുകളാണ്.

പിസ്തയിൽ അടങ്ങിയിരിക്കുന്നവ ഒറ്റ നോട്ടത്തിൽ

പ്രൊട്ടീൻ- 5.72 ഗ്രാം
കാർബോ ഹൈഡ്രേറ്റ്- 7.7 ഗ്രാം
ഫാറ്റ്- 12.85 ഗ്രാം
ഫൈബർ- 3 ഗ്രാo

ചിലപ്പോൾ അർധരാത്രിക്ക് നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടാറില്ലേ. അപ്പോൾ അടുക്കളയിൽ കയറി ചെറുകടികളും ചോക്ലേറ്റും കഴിച്ച് വിശപ്പ് അടക്കുന്നവരായിരിക്കും അധികം പേരും. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ശരീരഭാരം കൂടുകയും പൊണ്ണത്തടി, മറ്റി ജീവിതശൈലീ രോഗങ്ങൾ എന്നിവ പിടിപെടാൻ കാരണമാകുകയും ചെയ്യും. എന്നാൽ, രാത്രിയിൽ പിസ്ത കഴിക്കുന്നത് ശീലമാക്കിയാൽ ചില ഗുണങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഉറക്കത്തിന് നമ്മെ സഹായിക്കുന്ന മെലാറ്റോണിൻ ധാരാളമായി അടങ്ങിയിട്ടുള്ള നട്സുകളിലൊന്നാണ് പിസ്ത. രാത്രി ഭക്ഷണം കഴിച്ചശേഷം കുറച്ച് പിസ്ത കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

എന്നാല്‍ എത്ര ഗുണമുള്ള ഭക്ഷണവസ്തുക്കളും ഏറെ കഴിച്ചാല്‍ ആരോഗ്യത്തിന് ദോഷം വരുത്തും. പിസ്തയുടെ കാര്യവും വ്യത്യസ്തമല്ല. ഇതും ഏറെ കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു മാത്രമല്ല, ചില ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തുകയും ചെയ്യും.

സാധാരണ പിസ്തയില്‍ 0-2 മില്ലീഗ്രാം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ ഇവ വറുത്തു കഴിയ്ക്കുമ്പോള്‍ ഉപ്പു ചേര്‍ക്കുന്നതു പതിവ്. ഇതുകൊണ്ടുതന്നെ ഒരൗണ്‍സില്‍ 121 മില്ലീഗ്രാം സോഡിയമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ബിപിയ്ക്കും ഇതുവഴി ഹൃദയപ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ക്ക് പിസ്ത നല്ലതല്ല. കാരണം ഇതില്‍ പൊട്ടാസ്യം ധാരാളമുണ്ട്. കിഡ്‌നി പ്രശ്‌നങ്ങളെങ്കില്‍ പൊട്ടാസ്യം കിഡ്‌നിയ്ക്കു വേണ്ട വിധത്തില്‍ പുറന്തള്ളാന്‍ സാധിയ്ക്കില്ല. ഇത് മനംപിരട്ടല്‍, ക്ഷീണം, പള്‍സ് റേറ്റ് കുറയുക, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകും.

നട്‌സ് അലര്‍ജിയുള്ളവര്‍ക്ക് പിസ്ത നട്‌സ് ഏറെ ദോഷം ചെയ്യും. കാരണം നട്‌സ് അലര്‍ജിയില്‍ തന്നെ ഏറ്റവും ദോഷം ചെയ്യുന്നവയാണ് പിസ്ത. ഇതിന്റെ അലര്‍ജി വയറുവേദന, ചര്‍മത്തില്‍ ചൊറിച്ചില്‍, ശ്വസനപ്രശ്‌നങ്ങള്‍, മൂക്കടപ്പ്, തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പിസ്തയില്‍ ചിലപ്പോള്‍ നേവല്‍ ഓറഞ്ച് വേം എന്നൊരു വിരയുണ്ടാകും. ഇത് പിസ്തയുടെ സീഡിനും തോടിനും ഇടയിലായാണ് ഇവയുണ്ടാകുക. ഇത് ചിലപ്പോള്‍ നാം കഴിയ്ക്കുന്ന പിസ്തയെ ബാധിയ്ക്കും. ഇത് വയറിന് അസുഖങ്ങള്‍ വരുത്തുകയും ചെയ്യും.അതിനാൽ ശ്രെദ്ധിക്കുക @s

Leave a Reply

Your email address will not be published. Required fields are marked *