പച്ചക്കറികൾ

ചേന കറി | Yam curry

ചേന കറിYam curry


ചേരുവകൾ 

ചേന : 500 ഗ്രാം
മഞ്ഞൾപൊടി : 1/2 സ്പൂൺ
ഉപ്പ് : പാകത്തിന്
വെള്ളം : 2 കപ്പ്
വെളിച്ചെണ്ണ : 4 സ്പൂൺ
കടലപരിപ്പ് : 1 സ്പൂൺ
ഉഴുന്ന് : 1 സ്പൂൺ
ജീരകം : 1/4 സ്പൂൺ
വറ്റൽ മുളക് : 6 എണ്ണം
കറിവേപ്പില : 2 തണ്ട്
കൊച്ചുള്ളി : 10 എണ്ണം
വെളുത്തുള്ളി : 10 എണ്ണം
പട്ട : ചെറിയ കഷണം
പെരുംജീരകം : 1 സ്പൂൺ
മല്ലിപൊടി : 1 സ്പൂൺ
മുളകുപൊടി : 1/2 സ്പൂൺ
തേങ്ങ : 1/2 കപ്പ്
തക്കാളി : 1 എണ്ണം
ഉലുവ : 1/4 സ്പൂൺ
കടുക് : 1/4 സ്പൂൺ
വാളൻ പുളി : ചെറിയ കഷണം

പാകം ചെയ്യുന്ന വിധം

ഒരു കുക്കറിൽ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ചേന കഷണങ്ങൾ ഇട്ട് കൊടുക്കാം.
ഇതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് ഒരു വിസിലിൽ വേവിച്ച് എടുക്കാം.
ഇനി ഒരു പാനിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
ചൂടാക്കിയ എണ്ണയിലേക്ക് കടലപരിപ്പ്, ഉഴുന്ന്, ജീരകം എന്നിവ ഇട്ടു മൂപ്പിക്കാം.
മൂത്ത് വരുമ്പോൾ അതിലേക്കു മൂന്ന് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുത്ത് മാറ്റി വയ്ക്കാം.
അതെ പാനിൽ തന്നെ കൊച്ചുള്ളിയും വെളുത്തുള്ളിയും വയറ്റിയെടുക്കാം.
ഇനി രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു പട്ട, പെരുംജീരകം, മല്ലിപൊടി, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കിയ ശേഷം തേങ്ങ ഇട്ട് കൊടുത്ത് നല്ലപോലെ ഇളക്കി മൂപ്പിച്ചു എടുക്കാം.
ഒരു ജാറിലേക്ക് വറത്ത് വച്ചിരിക്കുന്ന തേങ്ങ, വയറ്റിയ ഉള്ളി ഇതിനോടൊപ്പം തക്കാളിയും കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് അരച്ച് എടുക്കാം.
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉലുവ, കടുക്, വറ്റൽ മുളക് ഇതെല്ലാം ഇട്ടു കൊടുത്ത് മൂപ്പിക്കാം.
കടുക് പൊട്ടി വരുമ്പോൾ.
കൊച്ചുള്ളി അരിഞ്ഞതും വെളുത്തുള്ളിയും ഇട്ടു കൊടുത്തു നന്നായി ഇളക്കി കൊടുക്കാം.
ഇതിലേക്ക് കറിവേപ്പില ഇട്ടു വയറ്റിയ ശേഷം അരച്ച് വച്ചിരിക്കുന്ന അരപ്പും ചേർത്ത് വെള്ളവും ചേർത്ത് അടച്ച് വച്ച് തിളപ്പിക്കാം.
അരപ്പ് ഒന്ന് കുറുകി വരുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന ചേന ചേർത്ത് പാകത്തിന് ഉപ്പും ഇട്ട് അടച്ച് വേവിച്ച് എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *