പുതിയ തൈകൾ നടുമ്പോഴും, പൂവിടുമ്പോഴും കായ്ക്കുമ്പോഴും ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ പെട്ടെന്ന് ലഭ്യമാക്കാൻ ഇത്തരം വളങ്ങൾ ഏറെ ഫലപ്രദമാണ്. നമ്മുടെ നാട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രധാന ദ്രാവക ജൈവവളങ്ങൾ ഏതൊക്കെയെന്ന് നോക്കാം:
പ്രധാനപ്പെട്ട ദ്രാവക ജൈവവളങ്ങൾ
🌿 1. ജീവാമൃതം
പശുവിൻ ചാണകം, ഗോമൂത്രം, ശർക്കര, പയർപൊടി എന്നിവ പുളിപ്പിച്ചുണ്ടാക്കുന്ന ജീവാമൃതം മണ്ണിലെ ഉപകാരികളായ സൂക്ഷ്മാണുക്കളെ വർദ്ധിപ്പിക്കാൻ ഉത്തമമാണ്. ഇത് ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
ഉപയോഗിക്കേണ്ട വിധം: 10 ലിറ്റർ വെള്ളത്തിൽ 100 മില്ലി ജീവാമൃതം എന്ന കണക്കിൽ നേർപ്പിച്ച് വേണം ഉപയോഗിക്കാൻ. ഇത് ചെടിയുടെ ചുവട്ടിൽ ഒഴിക്കുകയോ അരിച്ചെടുത്ത് ഇലകളിൽ തളിക്കുകയോ ചെയ്യാം. തയ്യാറാക്കി ഏഴ് ദിവസത്തിനുള്ളിൽ ഇത് ഉപയോഗിച്ചു തീർക്കേണ്ടതുണ്ട്.
🐟 2. ഫിഷ് അമിനോ ആസിഡ് (FAA)
മീനും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഫിഷ് അമിനോ ആസിഡ് നൈട്രജൻ, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ്. ചെടികൾ നന്നായി വളരാനും പൂക്കാനും കായ്ക്കാനും ഇത് സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം: ഒരു ലിറ്റർ വെള്ളത്തിൽ 2 മുതൽ 5 മില്ലി വരെ ചേർത്ത് നേർപ്പിച്ചു വേണം ഉപയോഗിക്കാൻ. എന്നാൽ ചെടികൾ പൂവിട്ടു നിൽക്കുന്ന സമയത്ത് ഫിഷ് അമിനോ ആസിഡ് അമിതമായി ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
👉 ബൊക്കാഷി കമ്പോസ്റ്റ് വീട്ടിൽ എങ്ങനെ തയ്യാറാക്കാം? ചേർക്കേണ്ടതും ഒഴിവാക്കേണ്ടതും
🥚 3. എഗ്ഗ് അമിനോ ആസിഡ്
മുട്ടയും നാരങ്ങാനീരും ശർക്കരയും ചേർത്തുണ്ടാക്കുന്ന എഗ്ഗ് അമിനോ ആസിഡ് ചെടികൾക്ക് ആവശ്യമായ കാൽസ്യം നൽകുകയും കോശഭിത്തികൾക്ക് ബലം നൽകുകയും ചെയ്യുന്നു. ഇത് പൂക്കൾ കൊഴിയുന്നത് തടയാനും കായ്ഫലം കൂട്ടാനും സഹായിക്കും.
ഉപയോഗിക്കേണ്ട വിധം: ഒരു ലിറ്റർ വെള്ളത്തിൽ 3 മുതൽ 5 മില്ലി വരെ ചേർത്ത് നേർപ്പിച്ച്, 10-15 ദിവസത്തിലൊരിക്കൽ ചെടികളുടെ ചുവട്ടിൽ ഒഴിക്കുകയോ ഇലകളിൽ പ്രയോഗിക്കുകയോ ചെയ്യാവുന്നതാണ്.
🪱 4. വെർമിവാഷും, ബയോ സ്ലറിയും
മണ്ണിരക്കമ്പോസ്റ്റിൽ നിന്ന് ലഭിക്കുന്ന വെർമിവാഷും, ബയോഗ്യാസ് പ്ലാന്റിലെ ബയോ സ്ലറിയും സസ്യവളർച്ചയ്ക്ക് ആവശ്യമായ എല്ലാ സൂക്ഷ്മ മൂലകങ്ങളും അടങ്ങിയവയാണ്. ഇവ ചെടികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം: വെർമിവാഷ് എട്ടിരട്ടി വെള്ളം ചേർത്തും (8:1), ബയോ സ്ലറി രണ്ടിരട്ടി വെള്ളം ചേർത്തും (2:1) നേർപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം.
🥜 5. പിണ്ണാക്ക് പുളിപ്പിച്ചത്
ഗോമൂത്രവും വിവിധയിനം പിണ്ണാക്കുകളും (കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ) വെള്ളത്തിൽ ചേർത്ത് പുളിപ്പിച്ച് ഉപയോഗിക്കുന്നത് ചെടികൾക്ക് പെട്ടെന്ന് നൈട്രജനും പൊട്ടാസ്യവും ലഭ്യമാക്കാൻ സഹായിക്കും.
ഉപയോഗിക്കേണ്ട വിധം: ഗോമൂത്രം എപ്പോഴും പത്തിരട്ടി വെള്ളം ചേർത്ത് (10:1) നേർപ്പിച്ചു വേണം ചെടികൾക്ക് ഒഴിക്കാൻ.
ദ്രാവക വളങ്ങൾ എപ്പോഴും കൃത്യമായ അളവിൽ വെള്ളം ചേർത്ത് നേർപ്പിച്ച് മാത്രമേ ഉപയോഗിക്കാവൂ. വെയിൽ കുറഞ്ഞ സമയങ്ങളിൽ (രാവിലെയോ വൈകുന്നേരമോ), മണ്ണിൽ ചെറിയ ഈർപ്പമുള്ളപ്പോൾ പ്രയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദം.
പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ,
നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. ഗ്രാഫ്റ്റിംഗ് നിങ്ങൾക്കും സ്വന്തമായി പഠിക്കാം!
ഗ്രീൻ വില്ലേജ് ഒരുക്കുന്ന ‘ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്’ (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.
എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം?
- ✅ 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച് തൈകൾ ഒട്ടിച്ചു പഠിക്കാം.
- ✅ വിദഗ്ദ്ധ പരിശീലനം: കൃഷിയിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധർ കൂടെയുണ്ടാകും.
- ✅ ഫാം വിസിറ്റ്: ക്ലാസ്സിനോടൊപ്പം CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം സന്ദർശിക്കാനുള്ള അവസരം.
- ✅ സൗജന്യ കിറ്റ്: പഠിക്കാൻ ആവശ്യമായ ഗ്രാഫ്റ്റിംഗ് കത്തിയും ടേപ്പും അടങ്ങുന്ന കിറ്റ് സ്വന്തമായി ലഭിക്കും.
എന്തൊക്കെ പഠിക്കാം?
മാവ്, പ്ലാവ്, റമ്പൂട്ടാൻ, അവോക്കാഡോ, സപ്പോട്ട, ജാതി, പേര തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം (Grafting), ബഡ്ഡിംഗ് (Budding), ലെയറിംഗ് (Layering) തുടങ്ങിയ സാങ്കേതിക വിദ്യകൾ ലളിതമായി പഠിക്കാം.
| തീയതി | 2026 ഏപ്രിൽ 12 (ഞായർ) |
| സമയം | രാവിലെ 9:00 മുതൽ 3:00 വരെ |
| സ്ഥലം | CHS ട്രോപ്പിക്കൽ ഫ്രൂട്ട് ഫാം, ചിനക്കൽ (കോട്ടക്കൽ – നായടിപ്പാറ റോഡ്) |
| ഫീസ് | ₹1200/- (ഉച്ചഭക്ഷണം, ഗ്രാഫ്റ്റിംഗ് പഠന കിറ്റ് എന്നിവ ഉൾപ്പെടെ) |
⚠️ ആകെ 60 സീറ്റുകൾ മാത്രം! സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം.
ഇപ്പോൾ തന്നെ സീറ്റ് ബുക്ക് ചെയ്യൂ 👉
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9656658737
ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ
കാർഷിക അറിവുകളും പുതിയ വിവരങ്ങളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകുക.
OR




