പനി പമ്പകടത്താനും ദഹനപ്രക്രിയ സുഗമമാക്കാനും പനിക്കൂർക്ക കഴിഞ്ഞേ മറ്റെന്തും ഉള്ളൂ… | Mexican mint

Suicide203 1024x576
Suicide%20(3)

ഔഷധഗുണങ്ങളുള്ള സസ്യമാണ് പനിക്കൂർക്ക. നവര, കഞ്ഞിക്കൂർക്ക, കർപ്പൂരവള്ളി എന്നിങ്ങനെ വിവിധ പ്രാദേശികനാമങ്ങളുണ്ട്. ശിശുക്കളിലും മുതിർന്നവരിലും കഫത്തെ അകറ്റാനുള്ള സവിശേഷശേഷിയുണ്ട്. നവജാതശിശുക്കളിൽ നീരിളക്കം തടയുന്നതിന് പനിക്കൂർക്കയില വാട്ടി നെറുകയിൽവെക്കുന്നത് ഫലപ്രദമാണ്. മാത്രമല്ല, നീറിപ്പുകയുന്ന ലേപനങ്ങളൊന്നും പുരട്ടിക്കൊടുക്കാനാവാത്ത പ്രായത്തിൽ, കുഞ്ഞ് കിടക്കുന്നതിനടുത്ത് രണ്ട്-മൂന്ന് ഇലകൾ ചതച്ചുവെച്ചുകൊടുത്താൽ മൂക്കിലെ കഫംനീങ്ങി നന്നായി ശ്വാസമെടുക്കുന്നതിന് സഹായകമാണ്. ഇലകൾ വാട്ടിയശേഷം പിഴിഞ്ഞെടുത്ത നീരിൽ ചെറുതേൻ ചേർത്ത് സേവിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും കഫശല്യവും ചുമയും അകറ്റുന്നു. പനിക്കൂർക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആവിപിടിക്കുന്നതും ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, പനി എന്നിവയെ അകറ്റുന്നു.

ഇലകൾ ഒരു സ്പൂണിലോ തവിയിലോ എടുത്ത് ഇളംതീയിൽ ചൂടാക്കി വാട്ടിപ്പിഴിഞ്ഞെടുക്കുന്ന നീരിൽ അല്പം തേൻചേർത്ത് നൽകിയാൽ ശിശുക്കൾക്കും മുതിർന്നവർക്കും ചുമ, കഫക്കെട്ട്, ജലദോഷം എന്നിവ ശമിക്കും. ഇതിട്ടുതിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും കഫശല്യം, ചൊറിച്ചിൽ, ശരീരവേദന തുടങ്ങിയവ അകറ്റുന്നതിന് നല്ലതാണ്.
തലയിൽ തേക്കാനായി എണ്ണകാച്ചുമ്പോൾ പനിക്കൂർക്കയുടെ ഇലകൾ അരച്ചുചേർത്താൽ നീർവീഴ്ചയും ജലദോഷവും ഇല്ലാതാകും. 100 മില്ലി വെളിച്ചെണ്ണയിൽ 10-15 ഇലകൾ അരച്ചെടുത്തത് ചേർക്കുക. ചൂടായിത്തുടങ്ങുമ്പോൾ ഇലയിലെ ജലാംശം പൊട്ടിത്തെറിക്കുന്നതായിക്കാണാം. തുടർന്ന് രണ്ട്-മൂന്ന് മിനിറ്റ് ചൂടാക്കി ഇലകൾക്ക് തവിട്ടുനിറമാകുമ്പോൾ തീയണയ്ക്കാം. എണ്ണ തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം.
ഇതിന്റെ ഇലകളുടെ ഗന്ധം മുറികളിലെ പല്ലിയുടെയും പാറ്റയുൾപ്പെടെയുള്ള പ്രാണികളുടെയും ശല്യമകറ്റാൻ സഹായകമാണ്. തലമുടി വളരുന്നതിനായി മൈലാഞ്ചി, നെല്ലിക്ക തുടങ്ങിയവ അടങ്ങിയ വിവിധ ഹെയർ പായ്ക്കുകളും നരയകറ്റുന്നതിനുള്ള ഡൈയും മറ്റും തലയിൽ പുരട്ടിയിരിക്കുമ്പോഴുള്ള നീരിറക്കം ഒഴിവാക്കുന്നതിന് പ്രസ്തുതമിശ്രിതങ്ങളിൽ പനിക്കൂർക്കകൂടി അരച്ചുചേർക്കുന്നത് ഏറെ ഫലപ്രദമാണ്.
പനിക്കൂർക്ക ദഹനത്തെ നന്നായി സഹായിക്കുന്നു. ചമ്മന്തിയരയ്ക്കുമ്പോൾ ഇതിന്റെ പച്ചയിലയും ഒരു ചേരുവയാക്കാം. ബജി ഉണ്ടാക്കാനും ഇലകൾ ഉപയോഗിക്കാറുണ്ട്. ഉണക്കിപ്പൊടിച്ച ഇലകൾ ‘ഇന്ത്യൻ ഒറിഗാനോ’ എന്നപേരിൽ വിപണിയിൽ ലഭ്യമാണ്. ഇത് മസാലപ്പൊടികളിലും മറ്റും ചേർക്കാറുമുണ്ട്.

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *