അടുക്കളയിലെ സിങ്ക് എപ്പോഴും ബ്ലോക്കാകാറുണ്ടോ? പ്ലംബറെ വിളിക്കാതെ ഇനി സ്വയം ശരിയാക്കാം!
അടുക്കളയിലെ സിങ്ക് എപ്പോഴും ബ്ലോക്കാകാറുണ്ടോ?
പ്ലംബറെ വിളിക്കാതെ ഇനി സ്വയം ശരിയാക്കാം!
കിച്ചൻ സിങ്കിലെ തടസ്സങ്ങൾ നീക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന 5 എളുപ്പവഴികൾ 🚰
🌱 കിച്ചൻ ടിപ്സ് | Kitchen Sink Unclogging
വീടിന്റെ ഹൃദയമാണ് അടുക്കള എന്ന് പറയാറുണ്ട്. അടുക്കളയിലെ പ്രധാനപ്പെട്ട ഏരിയകളിൽ ഒന്നാണ് കിച്ചൻ സിങ്ക്. പാത്രങ്ങൾ വൃത്തിയാക്കാനും ഭക്ഷണസാധനങ്ങൾ കഴുകാനുമെല്ലാം ഉപയോഗിക്കുന്ന ഇടമാണിത്. വീട്ടിലെ അംഗങ്ങൾക്ക് രോഗങ്ങൾ വരാതെ കാക്കാൻ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സിങ്ക് ബ്ലോക്കാവുന്നത് ഒരു സ്ഥിരം സംഭവമാണെങ്കിൽ എല്ലായ്പ്പോഴും പ്ലംബറെ വിളിക്കേണ്ടതില്ല, പകരം ഈ എളുപ്പവഴികൾ പരീക്ഷിച്ചുനോക്കൂ.
1. തിളച്ച വെള്ളം ഉപയോഗിക്കാം 💧
ഒരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിക്കുക. ഇത് ശ്രദ്ധാപൂർവം അൽപ്പാൽപ്പമായി സിങ്കിലേക്ക് ഒഴിക്കുക. സിങ്കിലെ തടസത്തിന് കാരണമായേക്കാവുന്ന എണ്ണ, സോപ്പ് കഷണങ്ങൾ എന്നിവ അലിയിക്കാനും തടസ്സങ്ങൾ നീക്കാനും ഇത് സഹായിക്കും.
2. ബേക്കിങ് സോഡയും വിനാഗിരിയും 🧪
ബേക്കിങ് സോഡയുടെയും വിനാഗിരിയുടെയും കോമ്പിനേഷൻ കിച്ചൻ സിങ്ക് വൃത്തിയാക്കുന്ന പ്രക്രിയയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഒരു പാത്രത്തിൽ ബേക്കിംഗ് സോഡയും വിനാഗിരിയും തുല്യ അളവിൽ എടുത്ത് ഒരുമിച്ച് കലർത്തുക. ഇത് പൈപ്പിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകളെയും, പാഴ്വസ്തുക്കളെയും നീക്കംചെയ്യുവാൻ സഹായിക്കും.
3. കാസ്റ്റിക് സോഡ പ്രയോഗം 🧼
സോഡിയം ഹൈഡ്രോക്സൈഡ് എന്നറിയപ്പെടുന്ന കാസ്റ്റിക് സോഡ ഉപയോഗിച്ചും സിങ്കിലെ മാലിന്യം നീക്കാം. ഒരു ബക്കറ്റിൽ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുത്ത് അതിൽ 3 കപ്പ് കാസ്റ്റിക് സോഡ ചേർക്കുക. ഒരു തടിക്കരണ്ടിയോ മറ്റോ ഉപയോഗിച്ച് നന്നായി ഇളക്കുക. ഉടനെ ഇത് നുരയുവാൻ തുടങ്ങും, ഇത് ഓവിലേക്ക് ഒഴിക്കുക. അര മണിക്കൂർ കഴിഞ്ഞ ശേഷം തിളച്ച വെള്ളം അതിലൂടെ ഒഴുക്കിവിടാം.
മറ്റ് സൂത്രപ്പണികൾ 🛠️
- വെറ്റ് ആൻഡ് ഡ്രൈ വാക്വം: വാക്വം കുഴലിൽ ഒരു പ്ലൻജർ ഹെഡ് (plunger head) ഘടിപ്പിച്ചശേഷം സിങ്കിന്റെ വായ്ഭാഗത്തുചേർത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കൾ ഇളകി വാക്വത്തിന്റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി പവർ പരമാവധി ക്രമീകരിക്കുക.
- വയർ ഹാംഗർ: ഹാംഗർ നേരെയാക്കുക, ഒരറ്റത്ത് ഒരു ചെറിയ ഹുക്ക് കൊടുക്കുക. ഓവിനുള്ളിലേക്ക് ആ അറ്റം ശ്രദ്ധാപൂർവം തിരുകുക, ബ്ലോക്ക് ഉണ്ടാക്കുന്ന ഭക്ഷ്യഅവശിഷ്ടമോ മറ്റോ കണ്ടെത്തിയാൽ ഈ ഹുക്ക് ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്.
📢 ഓൺലൈൻ പരിശീലന ക്ലാസ്സ്
ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀
- ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
- ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
- ✅ തിയ്യതി: 2026 ഏപ്രിൽ 22 (ബുധനാഴ്ച)
- ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- ✅ ഫീസ്: ₹149/- മാത്രം
👇 ഇതും വായിക്കുക 👇
*ദേശീയപാതയിലെ വൃത്തിഹീനമായ ടോയ്ലറ്റുകളുടെ ചിത്രം എടുത്തയക്കൂ; നിങ്ങൾക്ക് 1000 രൂപ പാരിതോഷികം നേടാം! 🛣️ |*
(കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 🖱️

