വർഷങ്ങളായി കായ്ക്കാത്ത മാവുകൾ പൂക്കാൻ ഒറ്റമൂലി; കൾടാർ (Cultar) പ്രയോഗം എങ്ങനെ ചെയ്യാം?

 

AVvXsEg28r8NDF26y0sbBR9qNlotcwSaO CBjZfnw1FmworSrHfLMW49n4eoXkK0AF7ehhly2f9v47HwpbOZQsM7pSBCELLA0BuBg0QG3UZA6YsHSgiYpVluEHfC8uHaVkmU CLNIPR8RXQEXz33Hp9MY2dMJU61UjAzvZ7f99kmwr3Bo8WJxKf7Y4o2WjrZ9lc



വർഷങ്ങളായി കായ്ക്കാത്ത മാവുകൾ പൂക്കാൻ ഒറ്റമൂലി;
കൾടാർ (Cultar) പ്രയോഗം എങ്ങനെ ചെയ്യാം?


കേരള കാർഷിക സർവകലാശാല ശുപാർശ ചെയ്യുന്ന ഈ ഹോർമോൺ പ്രയോഗത്തെക്കുറിച്ച് കൂടുതലറിയാം 🥭


🌱 ഫലവൃക്ഷ കൃഷി | Cultar Application in Mango

വീട്ടുപറമ്പിൽ നട്ടുപിടിപ്പിച്ച മാവുകൾ വർഷങ്ങളായിട്ടും പൂക്കാതിരിക്കുകയോ വളരെ കുറച്ചു മാത്രം പൂക്കുകയോ ചെയ്യുന്നത് എല്ലാവരെയും നിരാശരാക്കുന്ന കാര്യമാണ്. കാര്യമായി വിളവ് തരാത്ത ഇത്തരം മാവുകൾക്കെല്ലാം ഒരു ഒറ്റമൂലിയാണ് ഹോർമോൺ പ്രയോഗം. പൂക്കാത്ത മാവ് പുഷ്പിക്കാൻ ഹോർമോൺപ്രയോഗം ഫലപ്രദമാണെന്ന് കേരള കാർഷിക സർവകലാശാലയും സാക്ഷ്യപ്പെടുത്തുന്നു.

എന്താണ് കൾടാർ (Cultar)? 🧪

  • ‘പാക്ക്ളോ ബ്യൂട്രസോൾ’ (Paclobutrazol) എന്ന രാസഘടകം അടങ്ങിയ ‘കൾടാർ’ എന്ന ഹോർമോൺ ആണ് മാവുകൾ പൂക്കാനായി ഉപയോഗിക്കുന്നത്.
  • പാക്ക്ളോ ബ്യുട്രസോൾ എന്നത് ചെടികളുടെ കായികവളർച്ച മന്ദീഭവിപ്പിക്കാൻ കഴിവുള്ള ഒരു കുമിൾനാശിനി കൂടിയാണ്. ഇതാണ് മാവുകൾ വേഗത്തിൽ പുഷ്പിക്കാൻ സഹായിക്കുന്നത്.
  • സാധാരണയായി 10 വർഷത്തിൽ കൂടുതൽ പ്രായമുള്ള മാവുകളിലാണ് കൾടാർ പ്രയോഗിക്കുന്നത്.

പ്രയോഗിക്കേണ്ട രീതി 🪴

  • ഒരു മാവിന് 20 മില്ലി കൾടാർ 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിലാണ് ലായനി തയ്യാറാക്കേണ്ടത്.
  • ഈ ലായനി മാവിൽ പ്രയോഗിക്കുന്നതിനു മുൻപായി മാവിൻ്റെ ശിഖരങ്ങൾ ഒന്ന് കോതിയതിനുശേഷം മുറിവായിൽ ബോർഡോ കുഴമ്പോ സ്യൂഡോമൊണാസോ പേസ്റ്റ് ആയി തേച്ചു പിടിപ്പിക്കണം.
  • മാവിൻചുവട്ടിൽനിന്നും രണ്ടടി അകലത്തിലായി അര അടി ആഴമുള്ള ചാലെടുത്ത്, അതിൽ നാലുഭാഗത്തായി കുറച്ചുകൂടെ ആഴമുള്ള കുഴികൾ എടുക്കണം. ഇതിനിടയിൽ അവിടവിടെയായി എട്ടോ പത്തോ കുഴികൾ കുത്തി, അതിലേക്ക് കൾടാർ ലായനി കുറേശ്ശെയായി ഒഴിച്ച് കൊടുക്കുക.
  • ഇതിനുശേഷം കുഴികൾ മണ്ണിട്ട് മൂടാം. ഇങ്ങനെ ചെയ്യുമ്പോൾ തടത്തിൽ നനവ് നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചെയ്യുന്ന സമയത്ത് മഴ ഇല്ലെങ്കിൽ പൂക്കുന്നത് വരെയും 12 -15 ദിവസം കൂടുമ്പോൾ നനച്ചുകൊടുക്കേണ്ടതാണ്.

കൃത്യമായി ചെയ്താൽ രണ്ടുമൂന്ന് മാസത്തിനുള്ളിൽ മാവ് പൂവിട്ടു തുടങ്ങുന്നതാണ്.

🥭 പ്രകൃതിയുടെ മധുരം… 100% ഓർഗാനിക്! 🥭

ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം

AVvXsEhSO7XNFFhuyLKNoAtsmX53qRjUQvGy6wM XL1jPZvk VrtzMZqOpnNrtbl9mgtVzkUz HW1YWaAr14p8JVjqALiuEB44rzFX2qtkjjDgYatVCAgKnjwxnkko C GucDSbbjh7HBqxBkqeOLJ0o7c80ztzkPzRBDf2qYDkom4Zc4nkNNvRe 2Bmq2Ubg3U


രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!

വിലവിവരങ്ങൾ (കൊറിയർ ചാർജ് ഉൾപ്പെടെ):

  • 🥭 ഒരു പീസിന് : ₹180
  • 📦 ഒരു കിലോയ്ക്ക്: ₹380

  • ✅ 100% വിഷരഹിതം
  • ✅ സ്വാഭാവികമായി പഴുപ്പിച്ചത്
  • ✅ കേരളത്തിൽ എവിടെയും ഫ്രീ കൊറിയർ ഡെലിവറി


ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)


💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക


അല്ലെങ്കിൽ വിളിക്കുക: 9656658737

കൂടുതൽ കാർഷിക അറിവുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group
📢 Join WhatsApp Channel

Courtesy: മാതൃഭൂമിയിൽ വന്ന കാർഷിക സംശയനിവാരണ കുറിപ്പിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ ലേഖനം.

*©️Green Village Channel*

Leave a Comment

Your email address will not be published. Required fields are marked *