Uncategorized

നാട്ടറിവ്😍😍😍

മുരിങ്ങ പോലെ ബിപി കുറയ്ക്കാൻ വേറൊന്നില്ല..

കാട്ടുചേന പൈൽസ് ന് ആണ് നല്ലത്.. കുടലിന് മുഴുവൻ നല്ലതാണ്.പക്ഷേ അർശസ്സ് പ്രത്യേകം പറയണം. പക്ഷെ ശുദ്ധി ചെയ്തു വേണം കഴിക്കാൻ. മോരിൽ ആണ് ശുദ്ധി ചെയ്യേണ്ടത്.(മോരിൽ പുഴുങ്ങി എടുക്കുക). 

ചില പനികളിൽ ലംഘനം പരമൗഷധം എന്ന നിലയിൽ ഉപവാസം പറയുന്നു.. എന്നാല് എല്ലാ പനികളിലും അങ്ങനെയല്ല.(വൈദ്യ നിർദ്ദേശം വേണമെന്ന് സാരം)

മൽസ്യം കഴിക്കുന്നവർക്കു പുഴ മൽസ്യം സ്ഥിരമായി കഴിക്കാം.മാംസം കഴിക്കുന്നവർക്കു ആടിന്റെ, മുയലിന്റെ മാംസം ഇവ നിത്യം കഴിക്കാവുന്നതാണ്. ആയുർവേദം മാംസഹാരത്തിനു എതിരല്ല. പക്ഷെ സ്വാഭാവികമായി പ്രകൃതിയിൽ വളരുന്നവ ആകണം. കോഴി വളരെ ചൂട് ഉണ്ടാകുന്നതാണ്.

tropical climate  ഇൽ കോഴിയും മദ്യവും വളരെ അപകടകരം ആണ്. തണുപ്പ് കാലത്ത് ആണ് കോഴി മാംസം കഴിക്കാൻ നല്ലത്. ചൂടു കാലത്ത് കോഴിയെ കഴിച്ചാൽ പിത്തവികാരങ്ങൾ അധികരിക്കുകയാണ് ചെയ്യുക.പണ്ട് കർക്കിടക കാലത്ത്  കോഴിയെ കഴിക്കുമായിരുന്നു(തണുപ്പ് അധികം ആയ സമയത്ത് എന്ന് ഓർക്കുക) 

അതേ പോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് പക്കം നോക്കി ഭക്ഷണം കഴിക്കുക എന്നത്. വെളുത്ത പക്കത്തിൽ ശരീരം ഇളത് ആകുന്നു.. ആസ്ത്മ തുടങ്ങിയ അസുഖങ്ങൾ മൂർച്ഛിക്കുന്നു.. അങ്ങനെഉളളവർ വെളുത്ത പക്കത്തിൽ അധികം ഗുരുത്വം ഉള്ള(ദഹനം സമയമെടുക്കുന്ന) ആഹാരം കഴിക്കരുത്.അത് നോക്കാതെ കഴിക്കുമ്പോൾ ആണ് ശ്വാസം മുട്ടലും മറ്റും അധികരിക്കുന്നത്.. അല്പം ഒന്ന് ശ്രദ്ധിച്ചാൽ മതി.

 തേങ്ങ സ്ഥിരമായി കഴിക്കാം. പക്ഷെ അധികം അളവിൽ കഴിക്കരുത് പച്ചക്കറികൾ തോരൻ വായ്ക്കുമ്പോൾ തേങ്ങ ചീകിയിട്ടു ഉപയോഗിക്കാം. തേങ്ങാ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ അതിൻ്റെ പാകം അറിയണം. അല്ലെങ്കിൽ രുചി തന്നെ മാറിപ്പോകും.ഉദാഹരണത്തിന് ചക്ക പുഴുങ്ങുന്നത് തേങ്ങാ പാലിൽ ആയിരുന്നു പണ്ട് ചെയ്തിരുന്നത്. അത് പോലെ തന്നെ വെടല തേങ്ങ(മന്നങ്ങ) അരി വറുത്തതും ശർക്കരയും കൂട്ടി കഴിക്കുന്നത് ബീജ ശേഷി വർധിപ്പിക്കും. 

കാലാവസ്ഥ നോക്കാതെയുള്ള മദ്യപാനം രോഗങ്ങൾ ഉണ്ടാകാറുണ്ട്. തണുപ്പുള്ള കാലവസ്‌ഥ യിൽ മദ്യം കഴിക്കുന്നത് പോലെ അല്ല നമ്മുടെ നാട്ടിൽ കഴിക്കുന്നത്.അത് ചൂടാണ് ചൂടുള്ള കാലാവസ്ഥയിൽ ചൂടുള്ളത് കഴിക്കുമ്പോൾ ലിവറിനെയും പാൻക്രിയാസിനെയും അപകടത്തിൽ ആക്കും.  

പച്ചമുളക്, കാന്താരി മുളക് കൊല്ലമുളക് എല്ലാം vitamin C ഉള്ളതാണ്, നല്ലതാണ് പക്ഷെ ചൂട് കൂടിയ പ്രകൃതം ഉള്ളവർ കഴിക്കരുത് (പിത്ത പ്രകൃതി ) പകരം കുരുമുളക് കഴിക്കാം ചില കുട്ടികൾക്ക് ശരീരത്തിൽ ചൂട് കൂടുന്ന അവസ്ഥയില്  താമരയല്ലി വെണ്ണയും പഞ്ചസാരയും ചേർത്ത് കൊടുത്താൽ നല്ലതാണ് ഭക്ഷണത്തിൽ കോഴി, കൊല്ലമുളക് , പൈനാപ്പിൾ, പച്ചപപ്പായ, പച്ചമാങ്ങ ഉപയോഗിക്കരുത് പിത്തഗ്രൻഥി യിൽ വികാരങ്ങൾ  കൂടുതൽ ഉള്ളവർ പച്ചപപ്പായ ഉപയോഗിക്കരുത്(അങ്ങിനെ ഉളളവർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റാൽ തന്നെ അവിടം നല്ല ചൂടായിരിക്കും)

 കൃമിക്കു ഏറ്റവും നല്ലത് തുമ്പ ആണ്. തുമ്പയുടെ നീര് സമൂലം കൊടുക്കാം. അതുപോലെ വിഴാലരി പൊടിച്ചു ഒരു നുള്ള് കൊടുക്കാം, വിഡംഗാസവം കൊടുക്കാം. പത്തു ദിവസം കൊടുത്താൽ മതി. ചെറുകൈത നല്ലതാണ് അത് പുല്ലു വർഗ്ഗത്തിൽ പെട്ട ഒരു ചെടി ആണ്. അതിന്റെ വേരിന് വിരയുടെ ആകൃതി ആണ്(വിര കൈത എന്നും പറയും) പണ്ടത്തെ വൈദ്യന്മാർ ചെറുകൈതാസവം കൊടുത്തിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല. തിന എന്നും കഴിക്കാൻ നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *