ഇഞ്ചിവിത്ത് കാശോളം മതി…
അറിയാം ഇഞ്ചിക്കൃഷിയിലെ നാട്ടറിവുകൾ
ലേഖനം: പ്രമോദ് മാധവൻ ✍️
🌱 കാർഷികം | Ginger Cultivation
‘കാശ്’ എന്നൊന്നും പറഞ്ഞാൽ ഇന്നത്തെ ന്യൂജെൻ പൈതങ്ങൾക്ക് അറിയണമെന്നില്ല. അഞ്ച് പൈസ വരെ പ്രാബല്യമുണ്ടായിരുന്നു ഒരു കാലം നമുക്കുണ്ടായിരുന്നു. അക്കാലത്ത് ഇഞ്ചിക്കൃഷിയുമായി ബന്ധപ്പെട്ട വളരെ മനോഹരമായ ഒരു നാട്ടുചൊല്ലുണ്ട്:
“കാർത്തികക്കാലിൽ
കാശോളം വിത്ത്
കാഞ്ഞിരത്തോലിൽ
കാനൽപ്പാടിൽ
കരിമ്പടം പുതച്ച്….”
എപ്പോഴാണ് ഇഞ്ചി നടേണ്ടത്? ⏳
കാർത്തിക ഞാറ്റുവേലയുടെ ഒന്നാം പാദത്തിലാണ് (കാല്) ഇഞ്ചി നടാൻ ഏറ്റവും അനുയോജ്യമായ സമയം. അതായത് മേടം ഇരുപത്തേഴ് മുതൽ ഇടവം പന്ത്രണ്ട് വരെയാണ് കാർത്തിക ഞാറ്റുവേല. അതിന്റെ ആദ്യത്തെ മൂന്നര ദിവസമാണ് ഇഞ്ചി നടാൻ പണ്ടുകാലത്ത് കേമമായി കണ്ടിരുന്നത്.
- മുറിയാത്തതും, ഫംഗസ് ബാധയില്ലാത്തതും, മീലിമൂട്ടകൾ ഇല്ലാത്തതുമായ വിത്ത് തന്നെ വേണം നടാൻ എടുക്കാൻ.
- വിത്ത് പരിചരണം: ഒരു ലിറ്റർ വെള്ളത്തിൽ 2 മില്ലി ക്വിനാൽഫോസ് (Quinalphos) + 3 ഗ്രാം മാങ്കോസെബ് (Mancozeb) ചേർത്ത മിശ്രിതത്തിൽ അരമണിക്കൂർ മുക്കിവെച്ച് തണലത്ത് ഉണങ്ങിയ ശേഷം നടുന്നത് രോഗ-കീട പ്രതിരോധത്തിന് നല്ലതാണ്.
- കാശോളം വിത്ത്: ഒരു തടത്തിൽ ഒരു കാശോളം വിത്ത് മതിയാകും. മുളയ്ക്കുന്ന ഒറ്റക്കണ്ണൻ വിത്ത് കഷ്ണം ധാരാളം! നല്ല ഇളക്കമുള്ള മണ്ണാണെങ്കിൽ ഒരു മൂട്ടിൽ നിന്നും ഒന്നോ രണ്ടോ കിലോ വിളവ് സുലഭമായി ലഭിക്കും.
സ്ഥലവും മണ്ണൊരുക്കലും 🌿
പഴഞ്ചൊല്ലിൽ ‘കാനൽപ്പാടിൽ’ (ചെറിയ തണൽ ഉള്ള സ്ഥലത്ത്) എന്ന് പറയുന്നുണ്ടെങ്കിലും, തുറസ്സായ സൂര്യപ്രകാശമുള്ള സ്ഥലത്ത് തന്നെയാണ് മികച്ച വിളവ് ലഭിക്കുക. എന്നാൽ തെങ്ങിൻ തോപ്പുകളിലെ ഭാഗികമായ തണലിലും ഇഞ്ചി നല്ല വിളവ് തരും. വേനൽ മഴ കിട്ടിയാൽ മണ്ണ് കട്ടയുടച്ച് ഒരു സെന്റിന് (40 Sq M) രണ്ട് കിലോ കുമ്മായപ്പൊടി ചേർത്ത് മണ്ണൊരുക്കിയിടാം.
ഇഞ്ചിക്കൃഷിയിൽ കരിയിലകൾ കൊണ്ട് പുതയിടുന്നത് വളരെ അത്യാവശ്യമാണ്. കരിയിലകൾ മണ്ണിലേക്ക് അഴുകി ചേരുമ്പോൾ ഉണ്ടാകുന്ന ഹ്യൂമസ് ഇഞ്ചിയ്ക്ക് അമൃതാണ്. ഇത് മണ്ണിന് ഇളക്കം നൽകുകയും കിഴങ്ങുകൾ വലുതായി പടരാൻ സഹായിക്കുകയും ചെയ്യും.
മറക്കരുത്: ഒരല്പം വെള്ളം പോലും കെട്ടിനിൽക്കാതെ നല്ല ഉയരത്തിൽ പണ കോരി വേണം നടാൻ. വെള്ളം കൂടിയാൽ ഇഞ്ചി അഴുകിപ്പോകും. ‘പുട്ട് പൊടിയുടെ നനവ്’ – അതാണ് ഇഞ്ചി ഇഷ്ടപ്പെടുന്ന ശരിയായ നനവ്!
കൃഷി കാലാനുസൃതവും ശാസ്ത്രീയവും നാട്ടറിവുകളുടെ പിൻബലവുമുള്ളതാകട്ടെ…. 💚
📢 ഓൺലൈൻ പരിശീലന ക്ലാസ്സ്
ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀
ക്ലാസ്സ് വിവരങ്ങൾ
- ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
- ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
- ✅ തിയ്യതി: 2026 ഏപ്രിൽ 15 (ബുധനാഴ്ച)
- ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- ✅ ഫീസ്: ₹149/- മാത്രം
👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക 👈



