പച്ചക്കറികൾ

നെടിഞ്ഞിലിലെ മനോഹരമായ ചീരപ്പാടങ്ങൾ; കർഷകനായ ശ്രീ. മനോഹരന്റെ കൃഷിക്കാഴ്ചകൾ | Kalliyoor Agriculture Episode 23




🌿 കല്ലിയൂരിൻ്റെ കൃഷിസമൃദ്ധി 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 23

കല്ലിയൂർ പഞ്ചായത്തിലെ നെടിഞ്ഞിലിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകനായ ശ്രീ. മനോഹരൻ്റെ കൃഷിയിടത്തിൽ നിന്നുള്ള മനോഹരമായ കാഴ്ചകൾ. വിവിധങ്ങളായ പച്ചക്കറി വിളകൾ ഈ കർഷകൻ തൻ്റെ കൃഷിയിടത്തിൽ കൃഷിചെയ്യുന്നുണ്ട്.

എന്നാൽ ഈ കൃഷിയിടത്തിലെ മുഖ്യ ആകർഷണം ഇവിടുത്തെ ചീര കൃഷിയാണ്. കല്ലിയൂരിൻ്റെ സ്വന്തം വ്ളാത്താങ്കര ചീരയും (ചുവപ്പ് ചീര), പച്ച ചീരയും അതിവിപുലമായി, വ്യാവസായികാടിസ്ഥാനത്തിൽ തന്നെ അദ്ദേഹം കൃഷിചെയ്യുന്നു.

നെടിഞ്ഞിലിലെ ഈ ചീരപ്പാടങ്ങൾ കാണാൻ തന്നെ നല്ല ചേലാണ്. അധ്വാനശീലരായ കല്ലിയൂരിലെ കർഷകർ ഒരുക്കുന്ന ഇത്തരം കാർഷിക കാഴ്ചകൾ നാടിന് എന്നും അഭിമാനമാണ്.


Leave a Reply

Your email address will not be published. Required fields are marked *