(No Title)

 മുരിങ്ങ ഇലയുടെ ഗുണങ്ങള്

പണ്ടൊക്കെ ഏത് പറമ്പിന്റെയും അതിരിലോ വെയിലേറടിക്കുന്ന അടുക്കളപ്പുറത്തോ കാണാറുള്ള മുരിങ്ങ മരം വെറ്റമിനുകളുടെ കലവറായാണ്. കാലാവസ്ഥയിലെ മാറ്റവും ഭൂമിയുടെ സ്വഭാവത്തില്‍ വരുത്തിയ തരം തിരിക്കലും ജനസാന്ദ്രതിയില്‍ വന്ന മാറ്റവുമെല്ലാം മൂലം മുരിങ്ങ ഇന്ന് പല തൊടികളില്‍ നിന്നും പടിയിറങ്ങി കഴിഞ്ഞു. മുമ്പ് ദരിദ്രകാലത്ത് മലായളിയെ ആരോഗ്യത്തോട പിടിച്ച് നിര്‍ത്തിയതില്‍ പ്രധാന പങ്ക് ഇപ്പോള്‍ ചെടിയായി അറിയപ്പെടുന്ന മുരിങ്ങാ മരത്തിനുണ്ടായിരുന്നു.

പ്രകൃതി നമുക്ക് കനിഞ്ഞു നല്‍കിയ വിറ്റാമിനുകളാണ് മുരിങ്ങയിലയും, മുരിങ്ങക്കായും. ഒരു കപ്പ് മുരിങ്ങയിലയുടെ നീരില്‍ ഒമ്പതു കോഴിമുട്ടയിലടങ്ങിയിരിക്കുന്നത്ര  വൈറ്റമിന്‍ എ ഉണ്ടെന്നറിയുക. കഴിഞ്ഞില്ല ഇത്രയും നീരില്‍ ആറ് ഓറഞ്ചില്‍നിന്നുംലഭിക്കുന്ന വൈറ്റമിന്‍ ബിയും മൂന്നുകിലോ കോഴിയിറച്ചിയിലുള്‍ക്കൊള്ളുന്ന കാത്സ്യവുമുണ്ട്. ഇതിനു പുറമെയാണ് പ്രോട്ടീന്‍ സമൃദ്ധി.

തിമിരത്തെ ചെറുക്കും

15 മില്ലിലിറ്റര്‍ മുരിങ്ങയില നീരും 5 മില്ലിലിറ്റര്‍ തേനും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ തിമിര രോഗബാധയെ തടയാം. തിമിരം വര്‍ധിക്കുന്നതിന് തയിയിടാനും ഇത് നല്ലതാണ്. രക്തസമ്മര്‍ദ്ദം കുറഞ്ഞു കിട്ടുന്നതിന്‍് മുരിങ്ങയില നൂറുഗ്രാം വീതം പാകം ചെയ്ത് ദിവസേന മൂന്നു നേരം കഴിക്കുകയും ഉപ്പു വര്‍ജിക്കുകയും ചെയ്താല്‍ മതി. ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയവയ്ക്ക് തകരാറുള്ളവര്‍ ഓരോ ടീസ്പൂണ്‍ മുരിങ്ങയില നീരും , കാരറ്റു നീരും കലര്‍ത്തിക്കുടിക്കുന്നത് ഗുണപ്രദമാണ്‍്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അതിദാഹം, മലബന്ധം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ക്കും ഇതു ഗുണം ചെയ്യും.

മുടി വളരാന്‍

 മുരിങ്ങമരത്തിന്റെ പുറം തൊലിയിട്ടു കാച്ചിയ എണ്ണ മുമ്പെല്ലാം വീടുകളില്‍ സൂക്ഷിക്കാറുണ്ട്. പുറംതൊലി രണ്ടു പിടിയും 250 ഗ്രാം വെളിച്ചെണ്ണയോ നല്ലെണ്ണയോ ചേര്‍ത്ത ബ്രൌണ്‍ നിറത്തിലാകുന്നതുവരെ ചൂടാക്കുക. ഇത് നന്നായി തണുത്തതിനു ശേഷം അരിച്ചെടുത്തു കുപ്പിയിലാക്കി സൂക്ഷിക്കുക. ഈ എണ്ണ അല്‍പ്പമെടുത്ത് കുറച്ചു വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടിയില്‍ തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയും.. വെളിച്ചെണ്ണ ചേര്‍ക്കാതെ ഈ കാച്ചിയ എണ്ണ മാത്രമെടുത്ത് കൈകാല്‍ സന്ധികളില്‍ തേയ്ക്കുകയാണെങ്കില്‍ വാതം കാരണമുണ്ടാകാവുന്ന വേദനയ്ക്ക് ആശ്വാസം ലഭിക്കുമെന്നും പഴമക്കാര്‍ പറയുന്നു. ഡ്രം സ്റ്റിക്ക് എന്ന് ഇംഗ്ലീഷിലും, ‘ശിഗ്രു’ എന്ന്‌സംസ്‌കൃതത്തിലും അറിയപ്പെടുന്ന മുരിങ്ങ ‘മോറിന്‍ഗേസി’ എന്ന സസ്യ കുലത്തിലെ അംഗമാണ്.

ഗര്‍ഭിണികള്‍ക്ക്

വിറ്റാമിന്‍ എ , വിറ്റാമിന്‍ സി , ഇരുമ്പ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയിലയും, മുരിങ്ങപ്പൂവും. ഗര്‍ഭിണികളും ,മുലയൂട്ടുന്ന അമ്മമാരും നിത്യാഹാരത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്തിയാല്‍ അവരുടെ ശരീരത്തിന്‍് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതാണ്. ഉണക്കിയെടുത്ത മുരിങ്ങയില കന്നുകാലിത്തീറ്റയായും ഉപയോഗിക്കാവുന്നതാണ്‍്. സാമ്പാറിനും അവിയലിനും ഒഴിച്ചു കൂടാന്‍ പറ്റാത്ത പോഷകപ്രധാനമായ പച്ചക്കറിയാണ് മുരിങ്ങ്ക്കായ. പോഷക സമൃദ്ധമായ മുരിങ്ങ മരത്തിന്റെ പൂവും മലയാളികളുടെ ആഹാരക്രമത്തില്‍ ഇടം പിടിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *