💚💚💚💚💚💚💚💚💚💚💚💚💚💚💚💚
കാർഷിക കൊള്ളരുതായ്മകൾ 01
.. പ്രമോദ് മാധവൻ
==================================
പേര് കേട്ടു അമ്പരക്കേണ്ട.
Good Agricultural Practices (GAP)എന്നൊരു concept ഉണ്ട്.
‘ ഉത്തമ കൃഷി മുറകൾ ‘ എന്നോ കാർഷിക സുശീലങ്ങൾ എന്നോ പറയാം.
അതിന്റെ നേർ വിപരീതമായ ചില കാര്യങ്ങൾ, കർഷകർ അറിഞ്ഞോ അറിയാതെയോ ചെയ്യാറുണ്ട്.
അരുതാത്ത കാര്യങ്ങളെ കൊള്ളരുതായ്മകൾ എന്നാണല്ലോ നാട്ടിന്പുറത്തു പറയാറ് 😀.അത് കൊണ്ടാണ് ഈ പേര്.
ആംഗലേയത്തിൽ Bad Agricultural Practices(BAP)എന്നും വിളിക്കാം.
അത്തരം കാര്യങ്ങളെ കുറിച്ചുള്ള ഒരു പരമ്പര തുടങ്ങുന്നു.
അതിൽ ആദ്യത്തേത്.
അസമയ കൃഷി
(Untimely Cultivation)
—————————————-
*”എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ”* എന്നത് മലയാളി മറക്കാത്ത ഒരു ഡയലോഗ് ആണ്.
എന്ന് പറയുന്നത് പോലെ ഓരോ കൃഷി ഇറക്കുന്നതിനും ഒരു നേരമുണ്ട്, കാലമുണ്ട്, ഞാറ്റുവേലയുണ്ട്. ഇന്നത് പ്രസക്തമല്ല എന്ന് വാദിക്കുന്നവരും ഉണ്ട്.
വാദം തുടരട്ടെ..
നന്നായി വിളവ് തരാനും കീട രോഗങ്ങൾ കുറഞ്ഞിരിക്കാനും നല്ല ആസൂത്രണം സഹായിക്കും.
അതാണ് Climate Smart Agriculture.
*കാലം നോക്കി കൃഷി*
*മേളം നോക്കി ചാട്ടം*
ഓരോ വിളകൾക്കും പൊതുവേ ഉള്ള നല്ല കാലങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.
നെൽകൃഷിക്ക് കാലം മൂന്ന്. വിരിപ്പ്, മുണ്ടകൻ, പുഞ്ച.
പച്ചക്കറി കൃഷിക്കും കാലം മൂന്ന്. വർഷകാല കൃഷി, ശീതകാല കൃഷി, വേനൽക്കാല കൃഷി
മെയ് മുതൽ ഒക്ടോബർ വരെ മഴക്കാല കൃഷി
നവംബർ മുതൽ ജനുവരി വരെ ശീത കാല കൃഷി
ഫെബ്രുവരി മുതൽ ഏപ്രിൽ വരെ വേനൽക്കാല കൃഷി
ഇതിനു അനുസൃതമായി നിലം ഒരുക്കൽ, പണ/വാരം/തടം/ചാൽ എടുക്കണം.
മഴക്കാലത്തിനു വാരം/പണ ആണ് നല്ലത്.
വേനൽക്കാലത്തു തടം /ചാൽ ആണ് നല്ലത്.
മഴക്കാല കൃഷിയിൽ നീർ വാർച്ച മുഖ്യം. ഇല്ലെങ്കിൽ, പണി പാലും വെള്ളത്തിൽ കിട്ടും
ഇനങ്ങൾ തെരെഞ്ഞെടുക്കുമ്പോഴും സീസൺ നോക്കണം.
നീരൂറ്റികളായ കീടങ്ങൾ നവംബർ മുതൽ കൂടിക്കൂടി, മെയ് മാസം വരെ ഉണ്ടാകും.ആയതിനാൽ ശീത-വേനൽ കാല കൃഷികളിൽ മഞ്ഞക്കെണി, നീലക്കെണി എന്നിവ മുഖ്യം.
ധനു മാസം.. നന കിഴങ്ങ് നടാം
മകരം… ഓണത്തിനുള്ള ചേന, ഇഞ്ചി, ചേമ്പ് കൃഷി, വിഷുവിനുള്ള വെള്ളരി കൃഷി
കുംഭ മാസം…. ചേന കൃഷി, കാച്ചിൽ, കിഴങ്ങ്
മേടം… ഇഞ്ചി കൃഷി, മരച്ചീനി, പൊടി വാഴ
മേടപ്പത്ത് … തെങ്ങു നടീൽ
ഇടവം… ചേമ്പ്, മഞ്ഞൾ, കൂവ, മുളക്, വഴുതന, കുമ്പളം, കുരുമുളക്
മിഥുനം… കൂർക്ക, ചതുര പയർ, അമര പയർ
വൃശ്ചികം… തണ്ണി മത്തൻ, പൊട്ടു വെള്ളരി, ഓണ വാഴ, ശീതകാല പച്ചക്കറികൾ
ധനു… ശീതകാല പച്ചക്കറികൾ, വെള്ളരി വർഗ വിളകൾ
ഇങ്ങനെ പോകുന്നു.
അസമയത്തുള്ള കൃഷി റിസ്ക് ആണ്. കീട രോഗങ്ങൾ കൂടുതൽ ആയിരിക്കും. മഴയുടെ, ചൂടിന്റെ കൂടുതൽ- കുറവുകൾ കൃഷിയെ ദോഷകരമായി ബാധിച്ചേക്കാം.
ഓരോ കൃഷി ചെയ്യുമ്പോഴും അതിന് വന്നേക്കാവുന്ന രോഗ -കീടങ്ങളുടെ ഒരു ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കി, അത് പ്രതിരോധിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുന്ന ഒരു പാക്കേജ് തയ്യാറാക്കണം.
അതിൽ
രോഗ പ്രതിരോധ ശേഷിയെ അടിസ്ഥാനമാക്കി വേണം ഇനങ്ങൾ തെരഞ്ഞെടുക്കാൻ.
വാണിജ്യ കൃഷിയിൽ പ്രാദേശിക വിപണിയിലെ സ്വീകാര്യതയും നോക്കണം.
വിത്ത് പരിചരണം
ഇടം തെരെഞ്ഞെടുക്കൽ
കുമ്മായ പ്രയോഗം
ശുപാര്ശ ചെയ്യപ്പെട്ട ജൈവ വളങ്ങൾ മതിയായ അളവിൽ പ്രയോഗിക്കണം.
ട്രൈക്കോഡെര്മയാൽ സമ്പുഷ്ടമാക്കപ്പെട്ട ചാണകപ്പൊടി -വേപ്പിൻ പിണ്ണാക്ക് മിശ്രിത പ്രയോഗം.
സ്യൂഡോമോണസ്, ജീവാണു വളങ്ങൾ എന്നിവയുടെ ഉപയോഗം
വിളക്ക് കെണി
ഫിറോമോൺ കെണി
പവർ ബാറ്റ് പ്രയോഗം (കീടങ്ങളെ കൊല്ലാൻ )
രണ്ടാഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ -വെളുത്തുള്ളി -ബാർ സോപ്പ് മിശ്രിതം ഇലകളിൽ
തുളസി ക്കെണി, പഴക്കെണി…
ഇങ്ങനെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഈ പടപ്പുറപ്പാടിൽ വിന്യസിക്കണം.
ഓർക്കുക… നമുക്ക് എത്ര രുചികരമാണോ പഴം പച്ചക്കറികൾ, അതിന്റെ പതിന്മടങ്ങു ഇഷ്ടമാണ് കീടങ്ങൾക്ക് അത്. Because pests are predominantly monophagus (ഒരു വിളയെ മാത്രം ആഹരിക്കുന്നത് ) and they have no other go.
They rarely commit suicide and prefer to fight with us for their daily bred.
അപ്പോൾ ഇനി കൃഷി കാലം നോക്കി മാത്രം
വാൽകഷ്ണം : അസമയത്ത് (unseason)ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞാൽ നല്ല വില കിട്ടാൻ സാധ്യത ഉണ്ട്. പക്ഷെ ഇരട്ടി ശ്രദ്ധ വേണ്ടി വരും. കാബേജ്, കോളിഫ്ലവർ എന്നിവ ശീതകാലത്ത് മാത്രം അല്ല ഉണ്ടാകുക. തക്കാളി ഓഫ് സീസൺ ഉൽപ്പാദിപ്പിക്കുമ്പോൾ നല്ല വില കിട്ടും. പക്ഷെ സീസൺ ആകുമ്പോൾ വില തകർന്നടിയും.
എന്നാൽ അങ്ങട്…
*പ്രമോദ് മാധവൻ*
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷി ഭവൻ
💚💚💚💚💚💚💚💚💚💚💚💚💚💚💚💚
