വർഷത്തിൽ ഒറ്റത്തവണ മാത്രം പൂക്കുന്ന ചെടി; വേര് മുതൽ കായ് വരെ ഉപയോഗിക്കാം | Kayambu Plant useful its all
കണ്ണിന് കുളിർമയേകി കുന്ദമംഗലത്ത് കായാമ്പു വിടർന്നു. തുവ്വക്കുന്നത്ത് മലയിലാണ് അതിജീവനത്തിൻ്റെ നേർസാക്ഷ്യമായി കായാമ്പു പൂത്തുലഞ്ഞ് തലയുയർത്തി നിൽക്കുന്നത്. കാശാവ് എന്നും ഈ കുറ്റിച്ചെടിയ്ക്ക് വിളിപ്പേരുണ്ട്. നേരത്തെ കുന്ദമംഗലം പഞ്ചായത്തിലെ കുന്നിൻ പ്രദേശങ്ങളിൽ ധാരാളമായി കായാമ്പു ഉണ്ടായിരുന്നു. മണ്ണൊലിപ്പ് തടയാൻ മലമുകളിൽ വേലികളായിട്ടായിരുന്നു പണ്ടുള്ളവർ നട്ടുവളർത്തിയിരുന്നത്. ഇപ്പോൾ കുന്ദമംഗലത്ത് അപൂർവമായെ ഈ ചെടിയുള്ളൂ. വർഷത്തിൽ ഒരുതവണ മാത്രമാണ് പൂക്കുന്നത്. Participate Now : ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു നിറയെ പൂവിരിയാൻ പത്ത്









