കേരളത്തിൽ തെങ്ങുകൃഷി ഉള്ളവർ രക്ഷപ്പെട്ടു, ഈ യന്ത്രം അവർക്ക് സഹായകമാകും | Machine for coconut farmers
നാളികേരം പൊതിക്കുന്ന യന്ത്രത്തിന് കേരള കാർഷിക സർവകലാശാല പേറ്റന്റ് നേടി. സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ. പി.ആർ. ജയൻ, ഡോ. സി.പി. മുഹമ്മദ്, എം.ടെക് വിദ്യാർത്ഥിനിയായ അനു ശരത് ചന്ദ്രൻ, റിസർച്ച് അസിസ്റ്റൻ്റ് കൊട്ടിയരി ബിനീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് ഈ യന്ത്രത്തിന് പിന്നിൽ. കാര്യക്ഷമമായ നാളികേര സംസ്കരണത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രം. ഒരു സ്റ്റേഷനറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് യന്ത്രത്തിൻ്റെ പ്രധാന ഭാഗം. പ്രവർത്തനം തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ









