ഈ ഇലയുണ്ടോ? ചെടികൾ പച്ചക്കറികൾ കൊണ്ട് നിറക്കാം.. പച്ചക്കറി കൃഷിയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം.!! Vegetables cultivation and farming
ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും വീടുകളിൽ പച്ചക്കറി കൃഷികൾ ചെയ്യാറുണ്ട്. നമ്മുടെ മാർക്കറ്റിൽ എത്തുന്ന ഒട്ടുമിക്ക പച്ചക്കറികളും വിഷം അടിച്ചെത്തുന്നവയാണ് എന്നതാണ് ഇതിനുള്ള പ്രധാന കാരണം. പണം കൊടുത്ത് അസുഖത്തെ വാങ്ങുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. വിഷം അടിച്ച പച്ചക്കറികൾ, മറ്റു ഭഷ്യവസ്തുക്കൾ ഇവ കഴിക്കുന്നത് വഴി പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. നമ്മുടെ വീടുകളിൽ പച്ചക്കറി വിളകൾ നട്ടുവളർത്തേണ്ടത് അത്യാവശ്യമാണ്. ഒട്ടുമിക്ക ആളുകളും കൃഷിയിലേക്ക് തിരിഞ്ഞു എങ്കിലും പലർക്കും ഉള്ള പരാതിയാണ് കൃത്യമായ വിളവ് ലഭിക്കുന്നില്ല
