Uncategorized

അവക്കാഡോയിലെ കേമൻ ‘ഹാസ് ‘



Cayman in Avocado – ‘Hass’

AVvXsEi2lOyZ15SQl6WkaDEboxDOALN4J NXKAfVjJ BzmQp2 VIY64OJduRZz TAF0Pu3kb1 L99kQmbFeX6QWmR QfEMg1lXpM7fQqiO8YDgx2V3JxgZAvANEVXovc3fcWJ2RZdMdaz0u V7T130sv1DTuLu RgKN4ySKRf 2KhJ31DIBOPQKOhXIpcbt =s16000

നമ്മുടെ നാട്ടിൽ അത്ര പ്രിയതരമല്ലെങ്കിലും വിദേശങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് വെണ്ണപ്പഴം അഥവാ അവക്കേഡോ. ജ്യൂസ്‌, ഷേയ്ക്ക്, ഫ്രൂട്ട് സലാഡ് എന്നിവയിൽ ആണ് കൂടുതലായും ഉപയോഗിക്കുന്നത്.



21 ഡിഗ്രി മുതൽ 37ഡിഗ്രി വരെ  റേഞ്ചിൽ ഉള്ള ചൂട് സഹിക്കുന്ന ഇനങ്ങൾ ആണ് സമതല കൃഷിയ്ക്ക് യോജിച്ചത്.

അവോകാഡോ കൃഷി ചെയ്യുമ്പോൾ എപ്പോഴും രണ്ട് മരമെങ്കിലും നടണം.. കാരണം ‘Protogynous dichogamy’ എന്ന സവിശേഷമായ ഒരു പ്രതിഭാസം അതിന്റെ പൂക്കൾ പ്രകടിപ്പിക്കുന്നു. ഒരേ പൂവിൽ തന്നെ ആൺ -പെൺ അവയവങ്ങൾ ഉണ്ടെങ്കിലും അവ പ്രജനനത്തിനായി സജ്ജമാകുന്നത് വ്യത്യസ്ത സമയങ്ങളിൽ ആണ്. പൂവിലെ പെൺ ഭാഗം രാവിലെ തുറക്കുമ്പോൾ കേസരങ്ങൾ സജ്ജമാകില്ല. കേസരങ്ങൾ ഉത്സർജ്ജിക്കുമ്പോൾ പരാഗരേണുക്കൾ സ്വീകരിക്കേണ്ട പെൺഭാഗം അടയും.


എത്ര വിചിത്രം? പര പരാഗണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രകൃതിയുടെ തനത് രീതികൾ!!

അതിലൂടെ വർഗ വൈവിധ്യം ഉറപ്പ് വരുത്തുന്നു എന്നും പറയാം.

ഈ സവിശേഷതയെ അടിസ്ഥാനപ്പെടുത്തി A type, B type എന്ന രീതിയിൽ ഇനങ്ങളെ വർഗീകരിച്ചിരിക്കുന്നു.


ഒരേ സമയം ആൺ പെൺ അവയവങ്ങൾ പ്രവർത്തനക്ഷമമാകുന്നതിനാണ് രണ്ട് ചെടികൾ നടണമെന്നും അവയിൽ ഒന്ന് Type A യും മറ്റൊന്ന് Type B യും ആകണമെന്നും നിർദേശിക്കുന്നത്.

ലോകത്ത് ഏറ്റവും പ്രിയമുള്ള അവോക്കാഡോ ഇനമാണ് ഹാസ് (Hass). 

AVvXsEgYQkR715Rrgj4aDYXDpglso HEpW9t4ofMUUnSjhzoe3RoqdRpjmqX34VjLKVH7q80EsNqgrdc1fDeaz4XiNNDX9Y1ZIOMzYS71UQqXYvME1VyHqLerpKqorgR91wHbJ63I4GAytD F0LTLSO5WMyjPkZt6T28ErAFvHwnsfmxuwFJyb6tMLmaePVp=s16000




അമേരിക്കയിൽ വിൽക്കപ്പെടുന്ന 80 ശതമാനവും ഈ ഇനമാണ്. കടും പച്ച നിറമുള്ള, പരുപരുപ്പുള്ള തൊലിയാണിതിന്. പൂർണമായും പഴുത്ത് കഴിയുമ്പോൾ ഇളം ബ്രൗൺ നിറമാകും.

കാലിഫോണിയ യിലെ റുഡോൾഫ്  ഹാസ് എന്ന പോസ്റ്റ്മാന് ആണ് 1935ൽ ഇതിന്റെ പേറ്റൻറ് ലഭിച്ചത്. അന്ന് വരെ Fuerte എന്ന ഇനമാണ് വിപണി വാണുകൊണ്ടിരുന്നത്. Rudolf Haas യഥാർഥത്തിൽ, താൻ മറ്റൊരാളിൽ നിന്നും വാങ്ങിയ ഭൂമിയിൽ വളർന്ന ഒരു അവക്കേഡോ മരം മികച്ചത് എന്ന് കണ്ടെത്തി അത് സ്വന്തമാക്കി പ്രചരിപ്പിക്കുകയായിരുന്നു.

ഇസ്രായേൽ ഇന്ന് ഈ ഇനം വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.






കുരു മുളപ്പിച്ച ഇനങ്ങൾ കായ് ഫലമെത്താൻ ഏഴ് മുതൽ പത്ത് വർഷം വരെ എടുത്തേക്കാം. എന്നാൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ 3-4വർഷത്തിൽ കായ് പിടിക്കും. നീർ വാർച്ച കുറഞ്ഞ ഇടങ്ങളിൽ നടുന്നത് ഒഴിവാക്കണം. സൂക്ഷ്മ മൂലകങ്ങൾ അടക്കമുള്ള വളങ്ങൾ രണ്ട് മാസത്തിൽ ഒരിക്കൽ ചെറിയ തവണകളായി കൊടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. നല്ല വെയിൽ ഉള്ള സ്ഥലങ്ങൾ തന്നെ നടാൻ തെരെഞ്ഞെടുക്കണം.

AVvXsEjCchFaYJCK5pcpiJAyR9vsJ0zklMI2h 8De9Ju5lZfzfRroTNUmF BA09wALvcVNCcFnHlBDgbzFDxR2wHRYayS WfU1gpmzWxQ2Hooq OLK Hq8QD9qUqTkXLb7qhjfWvSmPbWUUW6Bv XcMX4q5oyim CMqlvfSg8F7znzPycbO36o0oGNwHoPS8=s16000



AVvXsEg Kk6fCTBawEAB0UnXMECmjryeFm5fdxQ5KpE LMhyBM2UMB8XJjxEl77F9WNkSn7yUfw9rDaHbVU59Fs 9zUEFbjMT Hcv UYej2FmKpktLiqDc7FnalfK SiPST2rfVPkn3l1gO7mQqUzx5J VLrYjiUMvpH B9AZqNwEK8o56 VVlnoUeXkyrRF=s16000

AVvXsEhpcs2sgTwGkXKjt7y5ZEjmtUYYWO7ZK0TxeqINS2WBzdaw6M4h7v6VZ6wCpri0 IVoZiQ070Hk7QSHPJmv2ji6jFDGFCXCtRElTbVARhs QoE2P7MrkGEenl6B6rhkIrUyH1jtVKzOzmjqf Bz0swXfzmvc9l9Oesv3WoMz9RsRc6uH8 VsjRrxdQP

തയ്യാറാക്കിയത്
പ്രമോദ് മാധവൻ (കൃഷി ഓഫീസർ ചാത്തന്നൂർ)




Leave a Reply

Your email address will not be published. Required fields are marked *