പച്ചക്കറികൾ

ഉരുളക്കിഴങ്ങു കറി തയാറാക്കുന്നത് Preparation of potato curry



WhatsApp20Image202022 04 2320at203.48.2020PM





ചേരുവകൾ :

ഉരുളക്കിഴങ്ങു – 2 എണ്ണം 

സവാള – 1 എണ്ണം 

ഇഞ്ചി – ചെറിയ കഷ്ണം 

വെളുത്തുള്ളി – 2 എണ്ണം 

പച്ചമുളക് – 3 എണ്ണം 

തക്കാളി – 1 എണ്ണം 

തേങ്ങ ചിരകിയത് – 8 ടേബിൾസ്പൂൺ 

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ 

മുളക് പൊടി – 1/2 ടേബിൾസ്പൂൺ 

മല്ലിപൊടി – 1 ടേബിൾസ്പൂൺ 

ഗരം മസാല പൊടി – 1 ടീസ്പൂൺ 

കറിവേപ്പില 

വെള്ളം -1.5 കപ്പ് 

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ 

ചെറിയ ഉള്ളി – 5 എണ്ണം 

ഉപ്പ്‌ – ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം :

1. ഒരു പാനിൽ ചിരകിയ തേങ്ങാ , ചെറിയ ഉള്ളി , ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില  എന്നിവ ഇട്ടു ചെറിയ തീയിൽ നന്നായിട്ട് വറുത്തെടുക്കുക . തേങ്ങ നല്ല ബ്രൗൺ കളർ ആവുന്ന വരെ വറുക്കുക . അതിനു ശേഷം മുളകുപൊടി , മഞ്ഞൾ പൊടി , മല്ലിപൊടി , മസാല എല്ലാം ഇട്ടു നന്നായിട്ട് മൂപ്പിക്കുക . എന്നിട്ട് ഈ തേങ്ങ മിക്സിയിൽ ഇട്ട്‌ നല്ല മഷി പൊലെ അരച്ചു മാറ്റി വക്കുക .

2. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് സവാളയും പച്ചമുളകും , വേപ്പിലയും ഇട്ട് വഴറ്റുക . ശേഷം തക്കാളി കൂടെ ഇട്ട്‌ നല്ല പൊലെ വഴറ്റുക . 

3. ഇനി ഇതിലേക്ക് ഉരുളക്കിഴങ്ങു കൂടെ ചേർത്ത് ഇളക്കി 1 മിനിറ്റ് വഴറ്റുക . 

4. നമ്മൾ നേരത്തെ തയ്യാറാക്കിയ അരപ്പു ഇതിലേക്ക് ചേർത്ത് ഇളക്കുക . ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക .

5. കറി നന്നായിട്ട് തിളച്ചു  കുറുകി, ഉരുളക്കിഴങ്ങു നല്ല പൊലെ വെന്തു കഴിഞ്ഞാൽ തീ കെടുത്താം .

6. ഇനി ഇതിലേക്ക് കുറിച്ച് ചെറിയ ഉള്ളി മൂപ്പിച്ചു ഒഴിച്ചുകൊടുക്കുക .

നമ്മളുടെ തനി നാടൻ ഉരുളക്കിഴങ്ങു കറി തയ്യാർ.



Leave a Reply

Your email address will not be published. Required fields are marked *