Uncategorized

ഗ്രാഫ്റ്റ് തൈകൾ സൗജന്യം, ഒപ്പം ആനുകൂല്യവും; കശുമാവുകൃഷി തുടങ്ങാം | Cashew farming with grafted plants

Cashew



കേരള സംസ്ഥാന കശുമാവുകൃഷി വികസന ഏജൻസി കൃഷിവിസ്‌തൃതി ലക്ഷ്യമിട്ട് ഈ സാമ്പത്തിക വർഷം വിവിധ പദ്ധതികൾ നടപ്പാക്കുന്നു


മുറ്റത്തൊരു കശുമാവ്

കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡൻസ് അസോസിയേഷനുകൾ, കശുവണ്ടിത്തൊഴിലാളികൾ, സ്‌കൂൾ-കോളജ് വിദ്യാർഥികൾ, അഗ്രികൾചർ ക്ലബ്ബുകൾ എന്നിവർക്കു വേണ്ടിയുള്ള പദ്ധതി. പൊക്കം കുറഞ്ഞതും അധികം പടരാതെ വളരുന്നതുമായ കശുമാവിൻതൈകൾ സൗജന്യമായി നൽകുന്നു.

കശുമാവ് പുതു കൃഷി

കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു. കുറഞ്ഞത് ഒരേക്കറില്‍ കൃഷി ചെയ്യണം. 200 തൈകൾ 7×7 മീറ്റർ അകലത്തിൽ ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാം. തൈ വില ഉൾപ്പെടെ 60:20:20 എന്ന ക്രമത്തിന് 3 വാർഷിക ഗഡുക്കളായി നല്‍കും. രണ്ടാം വർഷം 75 ശതമാനവും 3–ാം വർഷം രണ്ടാം വർഷത്തിന്റെ 90 ശതമാനവും തൈകൾ നിലനിർത്തിയെങ്കിൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. തൈകൾ നശിച്ചുപോയാൽ കർഷകൻ സ്വന്തം ചെലവിൽ പുതിയ തൈ വാങ്ങി നട്ടു പരിപാലിച്ചാല്‍ ആനുകൂല്യം ലഭിക്കും.   

അതിസാന്ദ്രത കൃഷി 

നടീല്‍ അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി ആദായം വർധിപ്പിക്കുന്ന കൃഷിരീതി. ഇതു പ്രകാരം 5X5 മീറ്റർ അകലത്തില്‍ ഒരു ഹെക്ടറില്‍ 400 തൈകള്‍ നടാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കുന്നു. തൈ വില ഉള്‍പ്പെടെ 60:20:20 എന്ന ക്രമത്തില്‍ 3 വാര്‍ഷിക ഗഡുക്കളായി നല്‍കും. രണ്ടാം വര്‍ഷം 75 ശതമാനവും 3-ാം വര്‍ഷം രണ്ടാം വര്‍ഷത്തിന്റെ 90 ശതമാനവും തൈകള്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആനുകൂല്യം ലഭ്യമാകൂ. തൈകള്‍ നശിച്ചു പോയാല്‍ കര്‍ഷകന്‍ സ്വന്തമായി തൈകള്‍ വാങ്ങി നട്ടു പരിപാലിച്ചാല്‍ ആനുകൂല്യം കിട്ടും. ഒരേക്കറെങ്കിലും കൃഷി ചെയ്യണമെന്നു മാത്രം. 

അതീവ സാന്ദ്രത കൃഷി

ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് ഒരു മെട്രിക് ടണ്‍ കശുവണ്ടി സ്ഥിരമായി ഉല്‍പാദിപ്പിക്കും വിധമുള്ള നൂതന കൃഷിസമ്പ്രദായമാണിത്. ഹെക്ടറിന് 1100 തൈകള്‍ കര്‍ഷകനു നല്‍കി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കല്‍. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് സ്വന്തമായി തുള്ളിനന- ഫെര്‍ട്ടിഗേഷന്‍ സൗകര്യങ്ങൾ ഉണ്ടായിരിക്കണം. ഹെക്ടറിന് ഒരു ലക്ഷം രൂപ സബ്സിഡി നല്‍കും.

തേനീച്ച കോളനികൾ 

കശുമാവിൽ പരപരാഗണം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തേനീച്ചക്കോളനികൾ നൽകുന്നു. നട്ട് 3 വർഷം കഴിഞ്ഞതും ഉൽപാദനം തുടങ്ങിയതുമായ മരങ്ങൾക്ക് ഹെക്ടറിന് 25 തേനീച്ചക്കോളനി സബ്‌സിഡി നിരക്കിൽ നൽകുന്നു ഒരേക്കർ മുതൽ 10 ഏക്കർവരെ കൃഷി ചെയ്യുന്നവർക്കാണ് ആനുകൂല്യം.


വിവരങ്ങൾക്ക്

Office of the Special Officer (Cashew) & Kerala State Agency for the expansion of Cashew Cultivation, Aravind Chambers, Mundakkal, Kollam, Kerala – 691 001
ഇ–മെയിൽ: kasumavukrishi@gmail.com




Green Village WhatsApp Group

Leave a Reply

Your email address will not be published. Required fields are marked *