ചന്തയറിഞ്ഞുണ്ടാക്കണം…. (വിപണിയറിഞ്ഞ് വിളയിക്കണം ) | പ്രമോദ് മാധവൻ

1000801151 1 825x1024




1000801151
📝 പ്രമോദ് മാധവൻ എഴുതുന്നു…

ചിലപ്പോൾ കർഷകരുടെ ഭാഗത്തുനിന്നും SOS (Save Our Souls) വിളികൾ വരാറുണ്ട്. വലിയ പ്രതീക്ഷയോടെ കൃഷിയിറക്കി വിളവെടുക്കുന്ന സമയത്ത് കർഷകർ ചോദിക്കുന്ന ചില ചോദ്യങ്ങൾ നോക്കൂ:

“4000 മൂട് കപ്പ പറിയ്ക്കാനായി നിൽക്കുന്നു. കച്ചവടക്കാരെ ഒന്ന് തരപ്പെടുത്തിത്തരണം.”

“കുറേ കസ്തൂരി മഞ്ഞൾ വിളവെടുത്തത് ഇരിക്കുന്നു. വിൽക്കാൻ സഹായിക്കണം.”

“മാങ്ങാ ഇഞ്ചി ഇഷ്ടം പോലെയുണ്ട്. വിൽക്കാൻ കഴിയുന്നില്ല… കരിമഞ്ഞൾ വിൽക്കാൻ സഹായിക്കാമോ?”

ഇവിടെയെല്ലാം കൃഷിക്കാരൻ ചെയ്യുന്ന ഒരു വലിയ അപരാധമുണ്ട്; വിപണി അറിയാതെ, അല്ലെങ്കിൽ വിപണി കണ്ട് വയ്ക്കാതെ കൃഷി ചെയ്യുന്നു എന്നതാണ് ആ തെറ്റ്!

Agriculture Marketing Malayalam



✅ വിപണിയില്ലാത്തതാണോ പ്രശ്നം?

  • യഥാർത്ഥ കാരണം:
    യഥാർത്ഥത്തിൽ ഈ പറയുന്ന ഉൽപ്പന്നങ്ങൾക്കൊന്നും (കരിമഞ്ഞളിനൊഴികെ) വിപണിയില്ലാത്തതല്ല പ്രശ്നം. മറിച്ച് എവിടെയാണ് ഇതിന് വിപണിയുള്ളത് എന്നറിയാതെ കൃഷി ചെയ്യുന്നത് കൊണ്ടാണ് കർഷകർക്ക് നഷ്ടം സംഭവിക്കുന്നത്.
  • സ്വർണ്ണ നിയമം:
    വാണിജ്യകൃഷിയിലെ (Commercial Farming) ഏറ്റവും പ്രധാന തത്വമാണ് വിപണി അറിഞ്ഞു വിളയിക്കുക (Demand Driven Production) എന്നത്. ആവശ്യം എവിടെയാണോ, അവിടെ ഉൽപ്പന്നം എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ കൃഷി ലാഭകരമാകൂ.

📈 എങ്ങനെ കർഷകർക്ക് കൂടുതൽ ലാഭം നേടാം?

  • ഇടത്തട്ടുകാരെ ഒഴിവാക്കുക:
    കർഷകരുടെ ഉത്പന്നങ്ങൾ, ഉത്പാദന കേന്ദ്രത്തിൽ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക് (Producer to Consumer) എത്തണം. അതിനിടയിൽ ഇടത്തട്ടുകാരുടെ (Intermediaries) എണ്ണം എത്ര കുറഞ്ഞിരിക്കുന്നുവോ അത്ര കണ്ട് വിലവിഹിതം കർഷകന് കിട്ടും.
  • വിപണന സംവിധാനം:
    ഒരു വിപണന സംവിധാനം കർഷകന് എത്ര ഗുണകരമാണ് എന്നതിന്റെ സൂചകമാണ് PSCP (Producer’s Share in Consumer Price). അത് കൂടുതലുള്ള വിപണന വഴികൾ കർഷകർ ഒറ്റയ്ക്കോ കൂട്ടായോ കണ്ടെത്തേണ്ടതുണ്ട്.
  • പുതുമ നിലനിർത്തുക:
    ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ അതിന്റെ പുതുമ (Freshness) ഒട്ടും കുറയാതെ വേണം കസ്റ്റമറിൽ എത്തിയ്ക്കേണ്ടത്.

💡 പുതിയ കാലത്തെ വിപണന മാതൃകകൾ

  • പുതിയ വഴികൾ:
    ഇന്ന് വിപണനത്തിന് ഒരുപാട് നവമാതൃകകളുണ്ട്. VFPCK നയിക്കുന്ന സ്വാശ്രയ കർഷക വിപണികൾ മുതൽ അപാർട്മെന്റുകളിൽ നവതലമുറ കർഷകർ രൂപപ്പെടുത്തിയിരിക്കുന്ന കാഷ്യറില്ലാക്കടകൾ (Unmanned Retail Outlets) വരെ അതിന് ഉദാഹരണങ്ങളാണ്.

ഇതിനെക്കുറിച്ചുള്ള എന്റെ ഒരു ലേഖനം ഈ മാസത്തെ കേരള കർഷകനിലുണ്ട്. വായിക്കുക വരിക്കാരാകുക. വായിച്ചു വളരുക… വളർന്ന് കൊണ്ടേയിരിക്കുക… ന്നാൽ അങ്ങട്….!



🌟 പ്രത്യേക അറിയിപ്പ്: ഗ്രാഫ്റ്റിംഗ് ക്ലാസ്സ് 🌟

മാവ്, പ്ലാവ്, റോസ്, റമ്പൂട്ടാൻ തുടങ്ങി ഒട്ടുമിക്ക ചെടികളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാമെന്ന് 100% പ്രാക്ടിക്കലായി പഠിക്കാൻ ഒരു സുവർണ്ണാവസരം!

Grafting Class Kerala

ഗ്രീൻ വില്ലേജ് ഒരുക്കുന്ന ‘ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്’ (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു.


ക്ലാസ്സ് ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക ➔



1000801151

ചിലപ്പോൾ കർഷകരുടെ SOS (Save Our Souls) വിളികൾ വരാറുണ്ട്.

4000 മൂട് കപ്പ
പറിയ്ക്കാനായി നിൽക്കുന്നു. കച്ചവടക്കാരെ ഒന്ന് തരപ്പെടുത്തിത്തരണം.


കുറേ കസ്തൂരി മഞ്ഞൾ വിളവെടുത്തത് ഇരിക്കുന്നു. വിൽക്കാൻ സഹായിക്കണം.

മാങ്ങാ ഇഞ്ചി ഇഷ്ടം പോലെയുണ്ട്. വിൽക്കാൻ കഴിയുന്നില്ല.

കരിമഞ്ഞൾ വിൽക്കാൻ സഹായിക്കാമോ?

എന്നൊക്കെ ചോദിച്ച് കൊണ്ട്.


ഇവിടെയെല്ലാം കൃഷിക്കാരൻ ചെയ്യുന്ന ഒരു വലിയ അപരാധം വിപണി അറിയാതെ,
അല്ലെങ്കിൽ വിപണി കണ്ട് വയ്ക്കാതെ കൃഷി ചെയ്യുന്നു എന്നതാ ണ്.

യഥാർത്ഥത്തിൽ ഇതിനൊന്നും (കരിമഞ്ഞളിനൊഴികെ ) വിപണിയില്ലാത്തതല്ല, മറിച്ച്
എവിടെയാണ് വിപണി എന്നറിയാതെ കൃഷി ചെയ്യുന്നത് കൊണ്ടാണ്.

വാണിജ്യകൃഷിയിലെ ഏറ്റവും പ്രധാന തത്വമാണ് വിപണി അറിഞ്ഞു വിളയിക്കുക (Demand
driven production ) എന്നത്.

കർഷകരുടെ ഉത്പന്നങ്ങൾ, ഉത്പാദന കേന്ദ്രത്തിൽ നിന്നും ഉപഭോക്താക്കളിലേക്ക്
(Producer to Consumer ) എത്തണം. അതിനിടയിൽ ഇടത്തട്ട് കാരുടെ (Intermediaries
) എണ്ണം എത്ര കുറഞ്ഞിരിക്കുന്നുവോ അത്ര കണ്ട് വിലവിഹിതം (Producer’s Share in
Consumer Price, PSCP) കർഷകന് കിട്ടും. ഒരു വിപണന സംവിധാനം കർഷകന് എത്ര
ഗുണകരമാണ് എന്നതിന്റെ സൂചകമാണ് PSCP. അത് കൂടുതലുള്ള(High PSCP) വിപണന വഴികൾ
(Marketing Channels ) കർഷകർ ഒറ്റയ്ക്കോ കൂട്ടായോ കണ്ടെത്തണം.


ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ പുതുമ (Freshness ) ഒട്ടും കുറയാതെ
കസ്റ്റമറിൽ എത്തിയ്ക്കണം.

ഇതിന് ഒരുപാട് നവമാതൃകകളുണ്ട്. VFPCK നയിക്കുന്ന സ്വാശ്രയ കർഷക വിപണികൾ മുതൽ
അപാർട്മെന്റുകളിൽ നവതലമുറ കർഷകർ രൂപപ്പെടുത്തിയിരിക്കുന്ന കാഷ്യറില്ലാക്കടകൾ
(Unmanned Retail Outlets )വരെ….

ഇതിനെക്കുറിച്ചുള്ള എന്റെ ഒരു ലേഖനം ഈ മാസത്തെ കേരള കർഷകനിലുണ്ട്.

വായിക്കുക വരിക്കാരാകുക. വായിച്ചു വളരുക…
വളർന്ന് കൊണ്ടേയിരിക്കുക…

..ന്നാൽ അങ്ങട്….

✍️പ്രമോദ് മാധവൻ

Leave a Comment

Your email address will not be published. Required fields are marked *