പച്ചക്കറികൾ

തേൻ സീസൺ തുടങ്ങി; ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് വരുമാനം ഇരട്ടിയാക്കാൻ ചില വഴികൾ! 🍯

 

AVvXsEjhCABi3VsXNh9g3Al1r6RbKePGngUouUNy5xR7fxCM2sRG9OyYpZAh2k IfX1kayCdzMWw8JpWBnx3kQYN8DOAz4OAB9Otz7 MxjoDrICeefQ3Ls2PNV6KNP98eHR52PRyIu I5DW1pTNfh23DewRtAv59 I7QOCtk3fHaGlWV2GJiLdPJtKiOzUPpY04



തേൻ സീസൺ തുടങ്ങി; കിലോയ്ക്ക് 3000 രൂപ വരെ!
കർഷകർക്ക് വരുമാനം ഇരട്ടിയാക്കാൻ ഈ വഴികൾ പരീക്ഷിക്കാം


ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ചില്ലറ വിൽപനയിലൂടെ മികച്ച ലാഭം നേടാം 🍯


🌱 കാർഷിക ബിസിനസ്സ് | Honey Farming

സംസ്ഥാനത്ത് തേൻ സീസൺ തുടങ്ങിക്കഴിഞ്ഞു. കോവിഡ് കാലത്തിനുശേഷം ആവശ്യകതയേറിയ കാർഷികോൽപന്നങ്ങളിലൊന്നാണ് തേൻ. 4-5 വർഷത്തിനിടയിൽ തേൻവിൽപനയിൽ 50 ശതമാനത്തോളം വർധനയുണ്ടെന്ന് പ്രമുഖ തേനീച്ചക്കർഷകർ തന്നെ പറയുന്നു. മുൻപ് കൃഷിക്ക് അനുബന്ധമായി ലഭിക്കുന്ന ചെറിയൊരു വരുമാനം എന്ന നിലയ്ക്ക് മാത്രമാണ് കർഷകർ തേനീച്ചക്കൃഷിയെ കണ്ടിരുന്നത്. എന്നാൽ, വിപണി വളരുകയും തേൻവില സ്ഥിരത നേടുകയും ചെയ്‌തതോടെ പലരും ഇതിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങി.

വിപണിയിലെ മികച്ച വിലയും സാധ്യതകളും 💰

  • നിലവിൽ വിപണിയിൽ വൻതേനിൻ്റെ ചില്ലറ വിപണിവില കിലോയ്ക്ക് 350 – 400 രൂപയാണ്.
  • ചെറു തേനിന്റേത് 2,500 – 3000 രൂപയുമാണ് വിപണിയിൽ ലഭിക്കുന്നത്.
  • വിപണി വിപുലമായതോടെ ഇന്ന് കർഷകരിൽ പലരും ആണ്ടിൽ നാലും അഞ്ചും ടൺ തേൻ വരെ ഉൽപാദിപ്പിക്കുന്നുണ്ട്.

കർഷകരെ വലയ്ക്കുന്ന ഇടനിലക്കാരുടെ ചൂഷണം 📉

തേനിൻ്റെ വർധിച്ച ഡിമാൻഡ് സാധാരണക്കാരായ തേനീച്ചക്കർഷകർക്ക് വലിയ നേട്ടമുണ്ടാക്കിയിട്ടില്ല എന്നതാണു വസ്തുത.

  • മറ്റെല്ലാ കാർഷികോൽപന്നങ്ങളിലുമെന്നപോലെ ഇടനിലക്കാരുടെ ചൂഷണം തന്നെയാണ് ഇതിനും കാരണം.
  • സീസണിൽ വിളവെടുക്കുന്ന തേൻ മൊത്തമായി വിൽക്കുമ്പോൾ കിലോയ്ക്ക് 100- 110 രൂപയേ മിക്കവർക്കും കിട്ടാറുള്ളൂ.
  • എന്നാൽ കച്ചവടക്കാർ ഇതേ തേൻ വാങ്ങി വിറ്റഴിക്കുന്നതാകട്ടെ, ശരാശരി 400 രൂപയ്ക്കുമാണ്.

വരുമാനം കൂട്ടാൻ കർഷകർ ചെയ്യേണ്ടത് എന്ത്? 🚀

  • വിളവെടുപ്പു സീസൺ പൂർത്തിയായാലുടൻ, കിട്ടുന്ന തുകയ്ക്കു തേൻ വിറ്റു കയ്യൊഴിയുകയാണ് പലരുടെയും ശീലം. പഴവും പച്ചക്കറിയും പോലെ സൂക്ഷിപ്പുകാലം തീരെക്കുറഞ്ഞ, വേഗത്തിൽ ചീത്തയാകുന്ന ഒന്നല്ല തേൻ.
  • നാളുകളോളം സൂക്ഷിച്ചുവയ്ക്കാനും മൂല്യവർധന നടത്താനുമൊക്കെ തേനിന് അവസരമുണ്ട്. ചുറ്റുവട്ടം മുതൽ രാജ്യമൊട്ടാകെയും വിപണിയുള്ള ഉൽപന്നമാണിത്.
  • സമൂഹ മാധ്യമങ്ങളും ഓൺലൈൻ വിപണന സാധ്യതകളും പ്രാദേശിക വിപണിയുമെല്ലാം കണ്ടെത്തി തേനിൻ്റെ ചില്ലറ വിൽപന സാധ്യതകൾ പ്രയോജനപ്പെടുത്താൻ കർഷകരും തയ്യാറാകണം.
  • മുഴുവൻ തേനും മെച്ചപ്പെട്ട വിലയ്ക്കു വിൽക്കാൻ കഴിഞ്ഞില്ലെങ്കിലും ഉൽപാദിപ്പിക്കുന്നതിൽ 30 ശതമാനമെങ്കിലും നേരിട്ടു ചില്ലറ വിൽപന നടത്താൻ കഴിഞ്ഞാൽത്തന്നെ വരുമാനത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനാകും. അതിനു തുനിയുന്നവർ മേൽപറഞ്ഞ 100 – 110 രൂപയുടെ സ്‌ഥാനത്ത് കിലോയ്ക്കു ശരാശരി 400 രൂപ വരെ നേടുന്നുമുണ്ട്.


📢 ഓൺലൈൻ പരിശീലന ക്ലാസ്സ്

ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀

ക്ലാസ്സ് വിവരങ്ങൾ

  • ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
  • ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
  • ✅ തിയ്യതി: 2026 ഏപ്രിൽ 15 (ബുധനാഴ്ച)
  • ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
  • ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
  • ✅ ഫീസ്: ₹149/- മാത്രം


👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക 👈

കൂടുതൽ കാർഷിക വിവരങ്ങൾക്കും ബിസിനസ്സ് ആശയങ്ങൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝


🌿 Join WhatsApp Group


📢 Join WhatsApp Channel

Courtesy: ഈ വിവരങ്ങൾ കർഷകശ്രീ / മലയാള മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

*©️Green village*

Leave a Reply

Your email address will not be published. Required fields are marked *