‘നമുക്ക് ശ്വാസം തരുന്ന മരത്തിനെയല്ലെ രണ്ട് അഞ്ച് കഷ്ണങ്ങളാക്കി ഈ അമ്മ വെട്ടിക്കള‍‍ഞ്ഞത്’

 ‘നമുക്ക് ശ്വാസം തരുന്ന മരത്തിനെയല്ലെ രണ്ട് അഞ്ച് കഷ്ണങ്ങളാക്കി ഈ അമ്മ വെട്ടിക്കള‍‍ഞ്ഞത്’ അമ്മ വെട്ടിയ കപ്ല തെെയ്യെ കെട്ടിപ്പിടിച്ച് കരഞ്ഞ് കു‍ഞ്ഞുണ്ണി പറയുന്നതാണിത്.

തിരുവനന്തപുരത്ത് ചിന്മയ വിദ്യാലയത്തില്‍ യുകെജിയില്‍ പഠിക്കുകയാണ് ഈ മിടുക്കന്‍. വീട്ടില്‍ സംസ്‌കൃതത്തിലാണ് എല്ലാവരും  സംസാരിക്കാർ. അത് കൊണ്ടുതന്നെ വീഡിയോയിലും കുഞ്ഞുണ്ണി സംസ്‌കൃതത്തിലാണ് നിലവിളിച്ചു കരയുന്നത്. വെട്ടിയ മരത്തിന് പകരം വേറൊന്ന് നടാമെന്ന് പറഞ്ഞ് അമ്മയും അമ്മൂമ്മയും കൂടി തത്കാലം ആശ്വസിപ്പിച്ചിരിക്കുകയാണ് കക്ഷിയെ. കായ്ഫലമില്ലെന്ന പേരില്‍ പപ്പായ വെട്ടിയത് കുഞ്ഞുണ്ണിയെ കരയിപ്പിച്ചതിന്റെ സങ്കടത്തിലാണ് കു‍ഞ്ഞുണ്ണിയുടെ അമ്മയും.

Leave a Comment

Your email address will not be published. Required fields are marked *