പച്ചക്കറികൾ പാകമാകുന്നതിന് മുൻപേ അഴുകുന്നുണ്ടോ?
വില്ലൻ കായീച്ചകളാണ്; നിയന്ത്രണ മാർഗ്ഗങ്ങൾ അറിയാം!
പാവൽ, പടവലം, കുമ്പളം എന്നിവയിലെ പ്രധാന ശത്രുവിനെ തുരത്താനുള്ള സമഗ്ര മാർഗ്ഗങ്ങൾ 🐛
⚠️ കീടനിയന്ത്രണം | Fruit Fly Control
പച്ചക്കറികളെ, പ്രത്യേകിച്ച് വെള്ളരി വർഗ്ഗ വിളകളെ ആക്രമിക്കുന്ന കീടങ്ങളിൽ ഏറ്റവും പ്രധാനിയാണ് കായീച്ച (Fruit fly). പെൺ ഈച്ചകൾ കായകളിലെ മൃദുവായ ഭാഗങ്ങളിൽ സുഷിരങ്ങളുണ്ടാക്കി അതിനുള്ളിൽ മുട്ടയിടുകയും, വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ കായുടെ ഉള്ളിലെ മാംസളമായ ഭാഗം തിന്നുനശിപ്പിക്കുകയും ചെയ്യും. ഇതോടെ കായകൾ മഞ്ഞളിച്ചു കൊഴിയുകയോ അഴുകുകയോ ചെയ്യുന്നു.
എങ്ങനെ പ്രതിരോധിക്കാം? 🛡️
- കീടം ബാധിച്ച ദ്വാരങ്ങളുള്ള കായകൾ ഉടൻ പറിച്ചെടുത്ത് ആഴത്തിൽ കുഴിച്ചിടുകയോ ചൂടുവെള്ളത്തിലിട്ട് നശിപ്പിക്കുകയോ ചെയ്യണം.
- കായകൾ ചെറുതായിരിക്കുമ്പോൾ തന്നെ പേപ്പർ കവറുകളോ പോളിത്തീൻ ബാഗുകളോ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടാം.
- വിളവെടുപ്പിന് ശേഷം മണ്ണ് ആഴത്തിൽ ഉഴുതുമറിക്കുന്നത് മണ്ണിലെ സമാധിദശയിലുള്ള കീടങ്ങളെ നശിപ്പിക്കും. 2% വീര്യമുള്ള വേപ്പെണ്ണ എമൽഷൻ തളിക്കുന്നത് മുട്ടയിടുന്നത് തടയും.
- ഒരേ സ്ഥലത്ത് തുടർച്ചയായി വെള്ളരി വർഗ്ഗങ്ങൾ കൃഷി ചെയ്യാതെ വിളപരിക്രമം (Crop rotation) നടത്തുക.
കായീച്ചകളെ തുരത്താനുള്ള കെണികൾ 🪤
- ഫെറമോൺ കെണി: പൂവിടുന്നതിന് 21 ദിവസം മുൻപ് കെണിവെക്കണം (ലൂർ 30-45 ദിവസം കൂടുമ്പോൾ മാറ്റണം). വലിയ കൃഷിയിടങ്ങളിൽ ഏറ്റവും ഫലപ്രദമാണിത്.
- തുളസിക്കെണി: തുളസിയില നീരിൽ കുറച്ച് വിനാഗിരിയും 2 ഗ്രാം കാർബോഫ്യൂറാനും ചേർത്ത് പന്തലിന് സമീപം വെക്കാം.
- പഴക്കെണി: പഴുത്ത പാളയംകോടൻ ചിരട്ടയിൽ വെച്ച് അല്പം കീടനാശിനി ചേർത്താൽ ഈച്ചകൾ കുടിച്ച് ചത്തോളും.
- മറ്റ് കെണികൾ: ശർക്കരപ്പൊടിയും യീസ്റ്റും ചേർത്തതോ, കഞ്ഞിവെള്ളവും ശർക്കരയും ചേർത്ത മിശ്രിതങ്ങളോ കെണിയായി ഉപയോഗിക്കാം.
ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് ഓൺലൈൻ പരിശീലനം! 🎓
- 🗓️ തീയതി: 2026 മെയ് 13 (ബുധനാഴ്ച)
- 💰 കോഴ്സ് ഫീസ്: ₹149/-
🥭 പ്രകൃതിയുടെ മധുരം… 100% ഓർഗാനിക്! 🥭
രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം.സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. (ഒരു പീസിന് : ₹180 | ഒരു കിലോയ്ക്ക്: ₹380)





