Uncategorized

പപ്പടവട | Pappadavada

ചായ തിളക്കുന്ന നേരം കൊണ്ട് കറുമുറാ തിന്നാൻ കൊതിയൂറും പപ്പടവട..

.
.പപ്പടവട
————– 
ചേരുവകൾ 

പപ്പടം – 10 എണ്ണം
അരിപൊടി – 1/2 കപ്പ്‌
മഞ്ഞൾ പൊടി – 1/4 ടീസ്പൂ
കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ
നല്ല ജീരകം – 1/2 ടീസ്പൂൺ
എള്ള് – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
 ഓയിൽ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ആദ്യമായി പപ്പടവട ഉണ്ടാക്കാനായി നമുക്ക് അതിലേക്കുള്ള മസാല തയ്യാറാക്കി എടുക്കണം. ആദ്യമായി ഒരു ബൗൾ എടുത്ത് അതിലേക്ക് അരക്കപ്പ് അരി പൊടി ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും കൂടെ ചേർത്ത് കൊടുക്കണം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ നല്ല ജീരകവും പപ്പടവടയുടെ മെയിൻ ഇൻഗ്രീഡിയന്റായ കറുത്ത എള്ള് രണ്ട് ടീസ്പൂണും കൂടെ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഒരു നുള്ള് ഉപ്പും വെള്ളവും കൂടെ ഒഴിച്ച് കൊടുത്ത് മാവ് തയ്യാറാക്കിയെടുക്കണം. ഇതിലേക്ക് ദോശ മാവിന്റെ കൺസിസ്റ്റൻസിയിലാണ് മാവ് തയ്യാറാക്കി എടുക്കേണ്ടത്. ശേഷം എല്ലാം കൂടെ നന്നായി മിക്സ് ചെയ്‌തെടുക്കണം. ശേഷം ഒരു പാനിലേക്ക് എണ്ണ ചേർത്ത് ചൂടാക്കിയെടുക്കണം. എണ്ണ നല്ലപോലെ ചൂടായതിന് ശേഷം ഓരോ പപ്പടവും മാവിൽ ഡിപ്പ് ചെയ്ത് എണ്ണയിലേക്ക് ഇട്ട് കൊടുക്കണം. ഒരു ഭാഗം ഫ്രൈ ആവുമ്പോൾ മറിച്ചിട്ട് കൊടുക്കണം. 

Leave a Reply

Your email address will not be published. Required fields are marked *