ഫ്രൈഡ് റൈസിന്റെ കൂടെ കൂട്ടാൻ രുചികരമായ ആന്ധ്രാ സ്റ്റൈൽ ചില്ലി ചിക്കൻ ഉണ്ടാക്കാം | Andra style chilli chicken

IMG 20230710 WA0008 1024x680

രുചികരവും എല്ലാവരും കഴിച്ചിട്ടുള്ളതുമായ വിഭവങ്ങളിലൊന്നാണ് ഫ്രൈഡ് റൈസ്. ഇതിനൊപ്പം കഴിക്കാൻ വ്യത്യസ്തമായ ചില്ലി ചിക്കൻ പരീക്ഷിച്ചാലോ. രുചിയേറിയ ആന്ധ്രാ സ്റ്റൈൽ ചില്ലി ചിക്കൻ നമുക്ക് തയ്യാറാക്കി നോക്കാം.

IMG 20230710 WA0008

ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ-300 ഗ്രാം
തൈര്- രണ്ട് ടേബിൾസ്പൂൺ
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് പേസ്റ്റ്- ഒരു ടേബിൾസ്പൂൺ
മഞ്ഞൾ അരച്ചത്- കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മസാലക്കൂട്ടിന്
മല്ലിയില- അരക്കപ്പ്
ജീരകം- കാൽ ടീസ്പൂൺ
സവാള- ഒരെണ്ണം
നെയ്യ്- ഒരു ടേബിൾസ്പൂൺ
പച്ചമുളക്- മൂന്നെണ്ണം
കറിവേപ്പില- നാല് തണ്ട്
തയ്യാറാക്കുന്ന വിധം
ചിക്കനിൽ തൈരും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും പച്ചമുളക് പേസ്റ്റും ഉപ്പും തേച്ചുപിടിപ്പിക്കുക. മല്ലിയില, കറിവേപ്പില, ജീരകം എന്നിവ അരയ്ക്കുക. പാനിൽ നെയ്യൊഴിച്ച് ചൂടാക്കി കറിവേപ്പില സവാള പച്ചമുളക് എന്നിവ വഴറ്റിക്കോളൂ. ഇതിലേക്ക് നേരത്തെ അരച്ചുവച്ച മല്ലിയിലക്കൂട്ട് ചേർക്കണം. ചിക്കൻ ഇതിലിട്ട് വറുത്തെടുക്കുക.

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *