മട്ടുപ്പാവിലെ കൃഷിക്ക് ഗ്രോബാഗ് നിറയ്ക്കുമ്പോൾ; ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം!

 

AVvXsEgtKsEA9W7rgC 91N 3aVQoCI3rSYtiaRECkicQZhjRKgHdXnm8f IaXBIcptpkhnkU5665tpFxUC Ytzjd L2ROYtqC67nv6li6 LZyVlMrDFaEqyCvLAJVNV0OVb34ymS2hfF UnL6YIoFWvEYNu 0ye2Z5pY566ldHhp90Sc2OoG4vpE7zapP H AQg



മട്ടുപ്പാവിലെ കൃഷിക്ക് ഗ്രോബാഗ് നിറയ്ക്കുമ്പോൾ;
ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം!


ചെടികൾക്ക് കരുത്തേകാൻ മേൽമണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്തുള്ള മിശ്രിതം തയ്യാറാക്കുന്ന വിധം 🌿


🌱 അടുക്കളത്തോട്ടം | Growbag Preparation Guide

മട്ടുപ്പാവ് പോലെ നല്ല സൂര്യപ്രകാശം കിട്ടുന്നിടങ്ങൾ ഗ്രോബാഗ് കൃഷിക്ക് വളരെ ഉത്തമമാണ്. എന്നാൽ പുതിയതായി ഗ്രോബാഗുകൾ വാങ്ങി കൃഷി തുടങ്ങുമ്പോൾ മിശ്രിതം നിറയ്ക്കുന്നതിൽ ചില ശാസ്ത്രീയ വശങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. മികച്ച വിളവ് ലഭിക്കാൻ ഗ്രോബാഗ് എങ്ങനെ കൃഷിക്കായി ഒരുക്കാമെന്ന് നോക്കാം.

വളർച്ചാ മിശ്രിതം തയ്യാറാക്കുന്ന വിധം 🪴

  • 1:1:1 എന്ന തുല്യ അളവിൽ മേൽമണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും കലർത്തുന്നതാണ് ഇതിനുള്ള ഏറ്റവും മികച്ച മിശ്രിതം.
  • ഇത് അല്പം നേരത്തെ തയ്യാറാക്കി വെയിലത്തിട്ടു ചൂട് കൊള്ളിച്ചെടുത്താൽ കൂടുതൽ നന്നായിരിക്കും.
  • ഇതിലേക്ക് 100 ഗ്രാം വീതം വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചാരവും കൂടി ചേർത്താൽ ഏറെ നന്ന് (ചാരം കുറച്ചു കുറഞ്ഞാലും തരക്കേടില്ല).
  • ഗ്രോബാഗ് മിശ്രിതത്തിൽ ട്രൈക്കോഡെർമ (Trichoderma) എന്ന മിത്രകുമിളിനെകൂടി ചേർത്ത് ഉപയോഗിച്ചാൽ പച്ചക്കറികളിലെ വിവിധ കുമിൾരോഗങ്ങളെ തുടക്കത്തിൽ തന്നെ ചെറുക്കാം.

ഗ്രോബാഗ് നിറയ്ക്കുമ്പോൾ ശ്രദ്ധിക്കാൻ 🛍️

  • ഗ്രോബാഗിൽ അടിവശത്തു വെള്ളം വാർന്നുപോകാൻ പാകത്തിൽ ചെറുസുഷിരങ്ങൾ നിർബന്ധമായും ഉണ്ടാക്കണം.
  • ബാഗിൽ മിശ്രിതം നിറയ്ക്കുമ്പോൾ ഏറ്റവും അടിയിൽ ഒരിഞ്ചു മിശ്രിതം നിരത്തിയ ശേഷം, ചെറിയ ഓടിന്റെ കഷണം ബാഗിൻ്റെ നടുവിലായി വയ്ക്കണം. അധികമുള്ള വെള്ളം എളുപ്പത്തിൽ വാലാനാണിത്.
  • ഗ്രോബാഗ് മുഴുവനായി മിശ്രിതം നിറയ്ക്കരുത്; പകുതി ഭാഗം മാത്രം മതി. പിന്നീട് ചെടി വളരുന്നതനുസരിച്ചു കുറേശ്ശേ മിശ്രിതം ചേർത്താൽ മതിയാകും.

സ്ഥാനവും നടീലും 👩‍🌾

  • മൂന്നിഷ്‌ടിക അടുപ്പു കൂട്ടുന്നതുപോലെ വെച്ച് അതിനു മീതെയാണ് ഗ്രോബാഗ് വെയ്ക്കേണ്ടത്. ഇത് വായുസഞ്ചാരത്തിനും വെള്ളം വാർന്നുപോകാനും സഹായിക്കും.
  • മിശ്രിതം നിറച്ച് 10 ദിവസം കഴിയുമ്പോൾ കളച്ചെടികൾ വല്ലതും വളരുന്നെങ്കിൽ അതുംകൂടി നീക്കിയിട്ടേ തൈകൾ നടാനും വിത്ത് പാകാനും പാടുള്ളൂ.
  • തൈകൾ നട്ടശേഷം ആദ്യ മൂന്നുനാലു ദിവസം നേരിട്ട് വെയിലടിക്കാതൈവച്ചശേഷം വേണം സൂര്യപ്രകാശം കിട്ടുന്നിടത്തേക്കു മാറ്റിവെക്കാൻ.
  • അമിതമായി നനച്ചു ഗ്രോബാഗ് മിശ്രിതം വല്ലാതെ കുഴഞ്ഞുപോകാനും ഇടയാക്കരുത്.

🥭 പ്രകൃതിയുടെ മധുരം… 100% ഓർഗാനിക്! 🥭

ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം

AVvXsEj AJsRv7C85KOp3hD GfYa I37GrmU1gz5E0M9TmAdDhEf9Y93Tfj 24sOLT5r4MnvBSnuG3Tq1mYgg1VaHpytPn3lkrUTdHezna4oCLAXsnV6KIHz78ey Upj7Zhrr5eN C6ciHyJF8BFFbyDzWXt2Y0DYZ926WUa4NO4vWMrt7ckX2OTj3RHST4hD4s


രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!

വിലവിവരങ്ങൾ (കൊറിയർ ചാർജ് ഉൾപ്പെടെ):

  • 🥭 ഒരു പീസിന് : ₹180
  • 📦 ഒരു കിലോയ്ക്ക്: ₹380

  • ✅ 100% വിഷരഹിതം
  • ✅ സ്വാഭാവികമായി പഴുപ്പിച്ചത്
  • ✅ കേരളത്തിൽ എവിടെയും ഫ്രീ കൊറിയർ ഡെലിവറി


ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)


💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക


അല്ലെങ്കിൽ വിളിക്കുക: 9656658737

കൂടുതൽ കാർഷിക അറിവുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group
📢 Join WhatsApp Channel

Courtesy: മാതൃഭൂമിയിൽ സുരേഷ് മുതുകുളം തയ്യാറാക്കിയ കാർഷിക സംശയനിവാരണ കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

*©️Green Village Channel*

Leave a Comment

Your email address will not be published. Required fields are marked *