മധുരത്തിൽ ‘മാസാ’ണ് ലോംഗൻ പഴം; കേരളത്തിൽ ഇവ എളുപ്പത്തിൽ കൃഷി ചെയ്യാം!

 

AVvXsEiGWyFx REe7nTgumUMyoeLky Wl Hq0FXEFlFefTurwYt1 JJ8Hg6 ZwfLLT6StnWk7LbieSXXeak9fu23U1pqZ5CeMsx6nS00sCau7mqcBkufkNi20FoBUjqB8bIZaz7oLiQ9UyYrCgm3NwxnvlvT5p5PMKdOTS02iI4Kaxi 3GaDOxuLhgf0dp 9ecM



മധുരത്തിൽ ‘മാസാ’ണ് ലോംഗൻ പഴം;
കേരളത്തിൽ ഇവ എളുപ്പത്തിൽ കൃഷി ചെയ്യാം!


നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ലോംഗൻ ഇനങ്ങളും കൃഷിരീതികളും അറിയാം 🍈


🌱 വിദേശ പഴവർഗ്ഗങ്ങൾ | Longan Fruit Farming

വിദേശ ഫലവൃക്ഷങ്ങളുടെ കൃഷിയിൽ ഇന്ന് ട്രെൻഡായ ഇനങ്ങളിലൊന്നാണ് ലോംഗൻ (Longan). വ്യാളിയുടെ കണ്ണ് എന്നർഥംവരുന്ന ‘ലങ് നാൻ’ എന്ന ചൈനീസ് പദത്തിൽനിന്നാണ് ലോംഗൻ എന്ന വാക്കിന്റെ ഉദ്ഭവം. കഴിക്കുന്ന വെളുത്തമാംസളമായ ഭാഗത്തിനുള്ളിൽ ഒരു കറുത്തകുരുവുണ്ടാകും. ഇത് വ്യാളിയുടെ കണ്ണിന് സമാനമായതിനാലാണ് ഈ പേരുവന്നത്. മണ്ണിലും സ്ഥലപരിമിതിയുള്ളവർക്ക് കണ്ടെയ്‌നറിലും ഇത് വളർത്താം.

കേരളത്തിന് അനുയോജ്യമായ ഇനങ്ങൾ 🍈

  • വൈറ്റ് ലോംഗൻ: വെളുത്ത പുറന്തോടോടുകൂടിയതും കേരളത്തിൽ ഏറ്റവും നന്നായികായ്ക്കുന്നതും പ്രചാരത്തിലുള്ളതുമായ ഇനമാണിത്. മൂന്നുവർഷത്തിനകം കായ്ക്കും.
  • ഡയമണ്ട് റിവർ: കേരളത്തിൽ ആദ്യമെത്തിയ ഇനങ്ങളിലൊന്നാണിത്. ഒരുതവണ മാത്രമേ കായ്ക്കൂവെങ്കിലും മരത്തിന്റെ വളർച്ചയ്ക്കനുസരിച്ച് നന്നായി ഫലമുണ്ടാകും.
  • ഫോർ സീസൺ: എല്ലാ സീസണിലും ഫലംതരുന്നതിനാൽ വീട്ടിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമാണിത്.
  • റൂബി ലോംഗൻ: ചുവപ്പുനിറത്തിലുള്ള പുറന്തോടോടുകൂടിയ ഇവ അലങ്കാരച്ചെടി കൂടിയാണ്. മാംസളഭാഗം തീരേ കുറവാണ് എന്നതാണ് പോരായ്മ.
  • പിങ്പോങ് & ഡബിൾ ലോംഗൻ & എഡോസ്റ്റാർ: വലിയ പഴവും മാംസളഭാഗം കൂടുതലുള്ളതുമായ ഇനങ്ങളാണ് ഇവയെല്ലാം. രണ്ടര മുതൽ മൂന്നുവർഷത്തിനകം കായ്ക്കും.

നടീൽ രീതിയും പരിപാലനവും 🪴

  • രണ്ടുമുതൽ മൂന്നടിവരെ താഴ്ചയുള്ള കുഴിയെടുത്ത് അതിൽ അല്പം കുമ്മായമിട്ട് പത്തുദിവസം വെക്കുക. ഗ്രാഫ്റ്റിങ്, ലെയറിങ്, ബഡ്ഡിങ് രീതികളിൽ ഉത്പാദിപ്പിക്കുന്ന തൈകൾ ലഭ്യമാണ്.
  • 10 കിലോ ചാണകപ്പൊടിയും അരക്കിലോവീതം വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും മേൽമണ്ണുമായി ചേർത്ത് കുഴിമൂടി മധ്യത്തിൽ ഒരു പിള്ളക്കുഴിയെടുത്ത് അതിൽ തൈ നടണം. നാലുമാസം കൂടുമ്പോൾ ജൈവവളം നൽകാം.
  • നല്ല സൂര്യപ്രകാശവും നനയും ലോംഗൻ കൃഷിയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. മറ്റു ഫലവൃക്ഷങ്ങൾക്ക് നൽകുന്ന വളങ്ങൾ നൽകിയാൽമതി.
  • ഓരോ വിളവെടുപ്പിനുശേഷവും കൊമ്പുകോതിയാലേ (പ്രൂണിങ്) നന്നായി കായ്‌പിടിത്തമുണ്ടാകൂ.
  • കൊമ്പ് ഉണങ്ങുന്നതാണ് (ഡൈബാക്ക്) ഇതിന് വരുന്ന പ്രധാന രോഗം. സാഫ് പോലുള്ള ഫംഗിസൈഡ് വെള്ളത്തിൽ നേർപ്പിച്ച് കൊമ്പുകളിൽ പുരട്ടുകയാണ് പ്രധാന പ്രതിരോധമാർഗം.

📢 ഓൺലൈൻ പരിശീലന ക്ലാസ്സ്

ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀

  • ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
  • ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
  • ✅ തിയ്യതി: 2026 ഏപ്രിൽ 22 (ബുധനാഴ്ച)
  • ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
  • ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
  • ✅ ഫീസ്: ₹149/- മാത്രം

👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക 👈

കൂടുതൽ കൃഷി വിവരങ്ങൾക്കായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group
📢 Join WhatsApp Channel

Courtesy: കെ.കെ. സുബൈർ തയ്യാറാക്കിയ കാർഷിക ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ഈ പോസ്റ്റ്.

*©️Green village*

Leave a Comment

Your email address will not be published. Required fields are marked *