മാർച്ച്‌ -21 ലോക വനദിനം

AVvXsEhfq4fOaA KLumupezg9iuoYVbqtE0I8pf3Vc7vNRcoPgIQtbwUmjw1TOEQd60U6U3ZHffPiqBV9XDSzaBAAwRQGszbQGLqmmwly QeIxwvoeoexwda9EVpgNh1QbBJxEe9vde9n7O81lt 5M4tYa9B9 1z3 81exjCsgxWA6B3Mu 7zmTekWhsYi9I=s16000

എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. ലോക വനദിനം ആദ്യമായി ആചരിച്ചത്‌ 2013 മാർച്ച്‌ 21  ന്‌ ആയിരുന്നു.


 വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.


ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയുടെ 2012 നവംബർ 28ലെ തീരുമാനം അനുസരിച്ചാണ്.  ഈ സംഭവം ആഘോഷിക്കുന്നത്, എല്ലാതര കാടുകളുടേയും കാടിനു പുറത്തുള്ള മരങ്ങളുടേയും പ്രാധാന്യവും ഇപ്പോഴത്തേയും ഭാവിയിലേയും തലമുറയ്ക്കുള്ള ഗുണങ്ങളേയും പറ്റി ബോധവൽക്കരണം നടത്തുന്നതിനാണ്. അന്ത്രാഷ്ട്ര വന ദിനത്തിൽ മരത്തൈകൾ നടൽ തുടങ്ങിയ സംഘടിതപ്രവർത്തനങ്ങൾ മരത്തേയും കാടുകളേയും ഉൾപ്പെട്ടുള്ള പ്രാദേശിക, ദേശീയ, അന്തരാഷ്ട്ര പരിപാടികൾ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു .









Leave a Comment

Your email address will not be published. Required fields are marked *