യുവാക്കൾക്ക് കൃഷിയിലേക്ക് സ്വാഗതം: ഹൈടെക് കൃഷിക്ക് 3% പലിശ സബ്‌സിഡി; ബജറ്റിലെ വമ്പൻ പ്രഖ്യാപനം
കൃഷി എന്നത് മണ്ണിലും ചെളിയിലും ഇറങ്ങി ചെയ്യുന്ന പണി മാത്രമല്ലെന്നും, ടെക്നോളജി ഉപയോഗിച്ച് ‘സ്മാർട്ട്’ ആയി ചെയ്യാവുന്ന ഒന്നാണെന്നും തെളിയിക്കുകയാണ് പുതിയ കാലം. അഭ്യസ്തവിദ്യരായ യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ 2026-ലെ കേരള ബജറ്റിൽ കിടിലൻ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.
യുവാക്കളെ ഇതിലെ… ഇതിലെ…
ഹൈടെക് പ്രിസിഷൻ ഫാമിംഗ് (Hi-tech Precision Farming) സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സർക്കാർ 3 ശതമാനം പലിശ സബ്‌സിഡി പ്രഖ്യാപിച്ചു. ഡ്രോണുകൾ, സെൻസറുകൾ, ഓട്ടോമേറ്റഡ് ഇറിഗേഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള കൃഷിരീതികൾക്കാകും ഈ ആനുകൂല്യം ലഭിക്കുക.
ഓരോ ചെടിക്കും കൃത്യമായ അളവിൽ മാത്രം വെള്ളവും വളവും നൽകി, കുറഞ്ഞ സ്ഥലത്ത് നിന്ന് പരമാവധി വിളവ് നേടുന്ന രീതിയാണിത്. ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് തളി, പോളിഹൗസ് കൃഷി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
👉 നെൽക്കർഷകർക്ക് ആശ്വാസം: നെല്ല് സംഭരിച്ചാൽ ഉടൻ പണം നൽകാൻ പുതിയ സംവിധാനം…
കാർഷിക മേഖലയെ ആധുനികവൽക്കരിക്കാനും കൂടുതൽ യുവാക്കളെ ഈ രംഗത്തേക്ക് കൊണ്ടുവരാനും ഈ പദ്ധതി സഹായിക്കും.
ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 10)
സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ പഠിക്കാം! 100% പ്രാക്ടിക്കൽ പരിശീലനം.
📅 ഫെബ്രുവരി 15 (ഞായർ) | 📍 കോട്ടക്കൽ
ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

