സവാള ചെറിയഉളി | onion small

FB IMG 1664684054057
FB IMG 1664684054057

ചെറിയുള്ളി അഥവാ ചുവന്നുള്ളി, സവാള അഥവാ വലിയ ഉള്ളി, വെളുത്തുള്ളി എന്നിവയാണ് പ്രധാന ഉള്ളി വര്‍ഗ പച്ചക്കറികള്‍. നമ്മുടെ നാട്ടില്‍ സവാള കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയം നവംബര്‍ മുതല്‍ നാലു മാസത്തോളമാണ്. ഇവയ്ക്കു നടുമ്പോള്‍ തണുപ്പും വിളവെടുക്കാറാകുമ്പോള്‍ ചൂടുമാണ് ആവശ്യം.

10 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള പ്രദേശങ്ങള്‍ ഈ ശീതക്കാല പച്ചക്കറികളുടെ കൃഷിക്ക് അനുയോജ്യമാണ്. എന്നാല്‍ കാലാവസ്ഥ മാറിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലിപ്പോള്‍ ഉള്ളി വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം ഉള്ളി വിജയകരമായി കൃഷി ചെയ്യുന്നവരുണ്ട്.

 സവാളയുടെ വിത്ത്‌ പാകി പറിച്ചു നടുന്നതാണ്‌ അഭികാമ്യം. ഉത്തരേന്ത്യയില്‍ കൃഷി ചെയ്യുന്ന ‘അഗ്രിഫൗണ്ട് ഡാർക്ക് റെഡ്’ എന്ന ഇനമാണ് നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യം. വിത്തുകള്‍ മിക്ക കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളിലും ലഭിക്കും. വിത്ത്‌ പാകി 10 സെന്റീ മീറ്റർ ഉയരമാകുമ്പോഴേക്കും തൈകൾ പറിച്ചു നടാൻ പാകമാകും. നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വേണം സവാളത്തൈകള്‍ നടാന്‍. 

കൃഷി രീതിയും നിലമൊരുക്കലും

തടങ്ങളില്‍ വിത്ത് പാകി തൈകള്‍ പറിച്ചു നട്ടാണ് സവാള കൃഷി ചെയ്യുന്നത്. ഇഞ്ചി കൃഷി ചെയ്യുന്നത് പോലെ തടങ്ങള്‍ നിര്‍മിച്ചാണ് ഉള്ളിവര്‍ഗങ്ങളും കൃഷി ചെയ്യേണ്ടത്. നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് ഉള്ളിവര്‍ഗ വിളകള്‍ക്ക് അനുയോജ്യം. തടമൊരുക്കുമ്പോള്‍ കാടും മറ്റും വെട്ടി തീയിട്ട് നശിപ്പിച്ച്, രണ്ട് മൂന്ന് തവണ മണ്ണ് നന്നായി കിളച്ചു മറിച്ച് പൊടിയാക്കി, സെന്റ് ഒന്നിന് 100 കിലോ കാലിവളം, എല്ലുപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ജീവാണു വളമായ ട്രൈക്കോഡെര്‍മ്മ എന്നിവ കൂട്ടി കലര്‍ത്തി ചെറു തടമാക്കിയതിന് ശേഷം ചുവന്നുള്ളി ആണെങ്കില്‍ 20 cm അകലത്തില്‍ തൈകള്‍ നടാം. വെളുത്തുള്ളി നടുമ്പോള്‍ 15 X 10cm അകലത്തില്‍ വിത്തുകള്‍ നടാം. നട്ട് ഒരു മാസം കഴിയുമ്പോള്‍ 3-4 തവണ കാട് പറിച്ച് വിവിധ ജൈവവളങ്ങള്‍ നല്‍കണം. തടത്തില്‍ ഇടക്കിടക്ക് മണ്ണ് കൂട്ടി കൊടുക്കണം.

കീടനിയന്ത്രണം

ഉള്ളി, സവാള, വെളുത്തുള്ളി, കൃഷികളില്‍ കാണുന്ന പ്രധാന കീടങ്ങളാണ് ഇലതീനിപ്പുഴു, ഇലചുരുട്ടിപുഴു, മുഞ്ഞ എന്നിവയാണ്. ഇവക്കെതിരെ പുകയിലകഷായം സപ്രേ ചെയ്യുക, 20g വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സപ്രേ ചെയ്യുക. കൂടാതെ 5% വീര്യമുള്ള വേപ്പിന്‍ കുരുസത്ത്, വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം, എന്നിവയെല്ലാം മേല്‍ പറഞ്ഞ കീടങ്ങളെ അകറ്റാന്‍ ഉത്തമമാണ്. മുഞ്ഞയുടെ ആക്രമണം കൂടുതലായി കണ്ടാല്‍ ചെറു ചൂടോടെ ചാരം എടുത്ത് (കൈ കൊണ്ടെടുക്കാവുന്നത്ര ചൂട്) ഇലകള്‍ വിതറണം.

വിളവെടുപ്പ്

ഉള്ളിവര്‍ഗവിളകള്‍ സാധാരണയായി നട്ട് 4-5 മാസത്തിനുള്ളില്‍ വിളവെടുക്കാറാകും. ഇലകള്‍ പഴുക്കാന്‍ തുടങ്ങിയാല്‍ വിളവെടുപ്പ് നടത്താം. ചെടികള്‍ ഇലയോട് കൂടി പറിച്ച് എടുത്ത് 3-4 ദിവസം കൃഷി സ്ഥലത്ത് തന്നെ കൂട്ടിയിടുക. അതിന് ശേഷം മണ്ണെല്ലാം കളഞ്ഞ് ഇലകള്‍ കൂട്ടിക്കെട്ടി തണലത്തിട്ട് ഉണക്കി, നല്ല വായുസഞ്ചാരമുള്ള മുറിയില്‍ സൂക്ഷിക്കാം. വെളുത്തുള്ളി വിളവെടുപ്പിന് ശേഷം അടുപ്പിന് മുകളില്‍ കെട്ടിയിട്ട് പുക കൊള്ളിക്കണം. ഇങ്ങനെ സൂക്ഷിക്കുന്ന വെള്ളുത്തുള്ളിക്ക് ഗൂണനിലവാരവും കാലപഴക്കവും കിട്ടും.

ഗ്രോബാഗിലും ടെറസിലും

അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം ഉള്ളി വര്‍ഗങ്ങള്‍ വളര്‍ത്താം. നല്ല തണുപ്പുള്ള സ്ഥലങ്ങളിലെപ്പോലെ വിളവ് ലഭിക്കില്ലെങ്കിലും അത്യാവശം നല്ല വിളവ് ലഭിക്കാറുണ്ട്. സാധാരണ ജൈവ വളങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രോ ബാഗ് തയാറാക്കി നട്ടാല്‍ മതി.

ഇനി ഉള്ളി കൊട്ടയിൽ മുള നീട്ടി വന്ന ഉള്ളികളും സവാളകളും അരിഞ്ഞു കളയും മുന്നേ, ഒന്നു കുഴിച്ചിട്ടു നോക്കുന്നോ???

ഈ അറിവുകൾ ഷെയർ ചെയ്യാൻ മറക്കരുത്

IMG 20220929 WA0358

 🙏

Leave a Comment

Your email address will not be published. Required fields are marked *