മുറ്റമില്ലാത്തവർക്ക് ടെറസിലും നടാം; കുറഞ്ഞ പരിചരണത്തിലും സപ്പോട്ട നല്ല വിളവ് തരും | Sapodilla
ചിക്കു എന്നുകൂടി പേരുള്ള സപ്പോട്ടയ്ക്ക് ആരും ഇഷ്ടപ്പെടുന്ന തേൻമധുരമാണ്. മെക്സിക്കൻ സ്വദേശിയായ ഈ ഉഷ്ണമേഖലാവിളയ്ക്ക് പോഷക, ഔഷധഗുണങ്ങൾ ഏറെയുണ്ട്. ശാസ്ത്രനാമം Manilkara sapota. വരണ്ട കാലാവസ്ഥയാണ് കൃഷിക്കു യോജ്യമെങ്കിലും മഴ ലഭിക്കുന്ന പ്രദേശങ്ങളിലും നല്ല വിളവു നല്‍കും. കുറഞ്ഞ പരിചരണത്തിലും നല്ല ഉൽപാദനം നൽകുന്ന വിള. വൈറ്റമിൻ എ, ബി, സി, ഇ, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം എന്നിവയാല്‍ സമ്പന്നം. പടർന്നു വളരുന്ന ഈ ചെറുവൃക്ഷത്തിന്റെ പുതിയ തൈകളുടെ ഉൽപാദനം ഒട്ടിക്കൽ വഴിയാണ് (വിത്തുകൾ […]









