കായീച്ച ജൈവ രീതിയിൽ പ്രതിരോധിക്കാം
പടവലം, പാവല് എന്നിവ കായ്ക്കുന്നതോടെ കായീച്ചയുടെ ശല്യം തുടങ്ങും. പുഴുക്കള് കായ്ക്കുള്ളിലെ മാംസള ഭാഗങ്ങള് തിന്നു നശിപ്പിക്കും, ഇവ പിന്നീട് ഇവ അഴുകാന് തുടങ്ങും. ഈ പുഴുക്കളുടെ സമാധി ദശ മണ്ണിനുള്ളിലാണ്. കേടു വന്ന കായ്കള് മണ്ണില് വീഴാതെ പറിച്ചെടുത്ത് നശിപ്പിക്കണം. പന്തലില് ഇടവിട്ട് പഴക്കെണി, തുളസി ക്കെണി എന്നിവ തൂക്കിയിട്ടാല് കായീച്ചയുടെ ആക്രമണം ചെറുക്കാനാവും. കൂടാതെ ഫിറമോണ് കെണികള് 15 സെന്റിന് ഒരെണ്ണെമെന്ന തോതില് തോട്ടത്തില് തൂക്കിയിടുക.
മൃദുരോമപ്പൂപ്പ്
തെക്കു പടിഞ്ഞാറന് മണ്സൂണിന്റെ ആരംഭമായതിനാല് പച്ചക്കറികളില് മൃദുരോമപ്പൂപ്പ് എന്ന കുമിള് രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി കര്സേറ്റ് 2 ഗ്രാം ഒരു ലിറ്റര് വെളളത്തില് അല്ലെങ്കില് ട്രൈക്കോഡര്മ 20 ഗ്രാം ഒരു ലിറ്റര് വെളളത്തില് എന്ന തോതില് നേര്പ്പിച്ച് 15 ദിവസം ഇടവിട്ട് ഇലയുടെ അടിയില് പതിയത്തക്ക വിധത്തില് തളിക്കുക.


