പെരും ജീരകം
പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. ദഹന പ്രശ്നങ്ങൾ അകറ്റാനുള്ള മികച്ച പൊടിക്കൈ ആണിത്. ദിവസവും ഒരല്പം പെരുംജീരകം ചവച്ചരച്ച് കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും.
ദിവസേന അടുക്കളയിൽ ഉപയോഗിക്കുന്ന പല ചേരുവകളും ആരോഗ്യപരമായി ധാരാളം ഗുണങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. അത്തരത്തിൽ ഒന്നാണ് പെരുംജീരകം. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നത് കൂടാതെ ധാരാളം ആരോഗ്യ ഗുണങ്ങളും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്.വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. റോസ്മാരിനിക് ആസിഡ്, ക്ലോറോജെനിക് ആസിഡ്, ക്വെർസെറ്റിൻ, എപിജെനിൻ തുടങ്ങിയ പോളിഫെനോളുകളും അവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, പെരുംജീരക വിത്ത് ശക്തമായ ആന്റിഓക്‌സിഡന്റും, വീക്കം തടയുന്ന ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻറി ബാക്ടീരിയൽ സവിശേഷതയും അടങ്ങിയിട്ടുള്ളവയാണ്.
ആർത്തവ വേദന
ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു: സ്ത്രീകളിലെ ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ ഇവ സഹായിക്കുന്നു. എല്ലാ മാസവും ഉണ്ടാകുന്ന ഈ പ്രത്യേക സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇത് കുറയ്ക്കുന്നു. ആർത്തവചക്രത്തിന് മുമ്പ് സംഭവിക്കുന്ന പിഎംഎസിനെ ചികിത്സിക്കുന്നതിലും ഇത് ഫലപ്രദമാണ്.പെരുഞ്ചീരകത്തിലെ ഫ്‌ളേവനോയ്ഡുകള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്. ഫ്‌ളേവനോയ്ഡുകള്‍ ഈസ്ട്രജന്‍ ഹോര്‍മോണുകളാണ് സ്തനവളര്‍ച്ചയ്ക്കു കാരണമാകുന്നത്. ധാരാളം ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയിരിയ്ക്കുന്ന പെരുഞ്ചീരകം മാസമുറ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ഏറെ നല്ലതാണ്. പെരുഞ്ചീരകത്തില്‍ ധാരാളം ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. അത് മാറിട കോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കും. പെരുഞ്ചീരകത്തിലെ ഫൈറ്റോഈസ്ട്രജനുകള്‍ കോശങ്ങളുടെ അസാധാരണമായ മാറ്റങ്ങള്‍ തടഞ്ഞ് ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാനും ഏറെ നല്ലതാണ്. മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും പെരുഞ്ചീരകം ഏറെ നല്ലതാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളാണ് ഇതിനും സഹായിക്കുന്നത്.സ്ത്രീകളിലെ ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ ഇവ സഹായിക്കുന്നു.


