(No Title)

 നിത്യഹരിതയായ അലങ്കാര ചെടിയാണ് സുഗന്ധരാജൻ അഥവാ ഗന്ധരാജൻ. പുതിയ അലങ്കാര ചെടികൾ വന്നതോടെ സുഗന്ധരാജൻ മിക്ക വീടുകളിൽ നിന്നും അപ്രത്യക്ഷമായി. ഏഷ്യയിൽ എല്ലാ സ്ഥലത്തും കാണുന്ന ഈ ചെടി ചൈനയിൽ നാട്ടുവൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. ഗാർഡീനിയ ജാസ്മിനോയിഡസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

പേരുപോലെ ഗന്ധം തന്നെയാണ് സുഗന്ധരാജിന്റെ ഏറ്റവും ആകർഷണം. ഇതിന്റെ ഗന്ധം ഏത് സുഗന്ധ വസ്തുക്കളെയും വെല്ലുവിളിക്കുന്നതാണ്. തല്ലചോറിനെയും ശരീരത്തെയും റിലാക്സ് ചെയ്യിപ്പിക്കാൻ ഇതിന്റെ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്. വിശുദ്ധി, സ്നേഹം, ഭക്തി, വിശ്വാസം എന്നിവയുടെ പ്രതീകമായും ഇതിനെ കണക്കാക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വിദേശ നാടുകളിൽ വിവാഹത്തിന്പൂച്ചെണ്ടുകളിൽ ഇത് നിർബന്ധമായും ഉൾപ്പെടുത്തുന്നത്.

ഔഷധ ഗുണങ്ങൾ
ഉത്കണ്ഡ, ക്ഷോഭം, മൂത്രസഞ്ചിയിലെ അണുബാധ, രക്തസ്രാവം, ക്യാൻസർ, മലബന്ധം, വിഷാദം, പനി, പിത്തസഞ്ചി രോഗം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്ത സമ്മർദ്ദം, ഉറങ്ങുന്നതിന്റെ ബുദ്ധിമുട്ട്, ആർത്തവ തകരാറുകൾ, കരൾ രോഗം തുടങ്ങിയ രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റായും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സുഗന്ധരാജൻ ഉത്തമം തന്നെ.

Leave a Comment

Your email address will not be published. Required fields are marked *