250ലേറെ നിറവൈവിധ്യം; നാൽപതു വർഷത്തെ അധ്വാനം, പൂമുഖം നിറയെ ബൊഗൈൻവില്ല ശേഖരം | Bogon Villa filled in home garden
വിപണിയിൽ പുതിയൊരിനം എത്തിയെന്നറിഞ്ഞാൽ ആദ്യംതന്നെ വാങ്ങാൻ ശ്രമിക്കാറുണ്ടെന്ന് സാജൻ. പുതിയ ഇനമായതുകൊണ്ടുതന്നെ ചെറിയ തൈയ്ക്കു വില നാലായിരവും അയ്യായിരവുമൊക്കെയാകും. എങ്കിലും അവയുടെ നിറവൈവിധ്യം തന്റെ ശേഖരത്തിലേക്കു ചേർക്കാൻ സാജന് ആവേശമാണ്. നാലു പതിറ്റാണ്ടു മുൻപ് നാട്ടിൽ ലഭ്യമായവ ശേഖരിച്ചായിരുന്നു തുടക്കം. ഇന്ന് പ്രധാനമായും തായ്‌ലൻഡ് ഇനങ്ങളാണു ലഭിക്കുന്നത്. കിട്ടാവുന്നയത്ര ഇനങ്ങൾ ശേഖരിക്കുക. അവയുടെ ഒന്നോ രണ്ടോ ചെടികൾ മാത്രം സംരക്ഷിക്കുക. അതാണ് ചെടിവിപണനം സ്ഥിര വരുമാനമാർഗമായി എടുത്തിട്ടില്ലാത്ത സാജന്റെ രീതി. എന്നാൽ, ഓരോ വർഷവും പ്രൂൺ ചെയ്യുമ്പോള്‍










