കൃഷി ആദായകരമാണോ അല്ലയോ എന്നതിൽ തർക്കങ്ങളുണ്ട്, കൃഷിയിലൂടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റും | Profits with Agriculture
കൃഷി ആദായകരമാണോ അല്ലയോ എന്നതിൽ തർക്കങ്ങളുണ്ട്. ഹോട്ടൽ ബിസിനസ് ആദായകരമാണോ എന്ന് ചോദിച്ചാൽ അത് ചെയ്ത് വളർന്നവരുമുണ്ട്, തളർന്നവരുമുണ്ട്. അത് പോലെ തന്നെ കൃഷി ചെയ്ത് കുതിച്ചവരുമുണ്ട്, കിതച്ചവരുമുണ്ട്. എന്ത് ചെയ്യുന്നു എന്നതല്ല,എങ്ങനെ ചെയ്യുന്നു എന്നതും പ്രധാനമാണ്. ഞാൻ കൗതുകത്തോടെ വീക്ഷിക്കുന്ന ചില കർഷക സുഹൃത്തുക്കളാണ് ചേർത്തലയിലെ ശ്രീ.സുജിത്, എടപ്പാളിലെ ശ്രീ. അബ്ദുൽ ലത്തീഫ്, മാളയിലെ ശ്രീ. സിനോജ്, കുന്നമംഗലത്തെ ശ്രീ. സുനിൽ വെള്ളന്നൂർ, കടവൂരിലെ പ്രിൻസ് ശിവം, ഇടവയിലെ സുജിത് എന്നിവരൊക്കെ. ഇവരൊക്കെ വന്ന വഴികൾ









